'എന്റെ ജീവിതലക്ഷ്യം എന്റെ അമ്മയെ പോലെ ആകുക എന്നത്': കാവ്യ മാധവന്‍ | Actress Kavya Madhavan talks about her family life and career Malayalam news - Malayalam Tv9

Kavya Madhavan: ‘എന്റെ ജീവിതലക്ഷ്യം എന്റെ അമ്മയെ പോലെ ആകുക എന്നത്’: കാവ്യ മാധവന്‍

Updated On: 

31 Dec 2024 18:56 PM

Kavya Madhavan About Her First Marriage: ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങളെ മലയാളികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിട്ടുള്ള താരമാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയത്തില്‍ ഇടം കണ്ടെത്തിയത്. താരത്തിന്റെ വിവാഹജീവിതവും സിനിമകളെ പോലെ തന്നെ ഏറെ ചര്‍ച്ചയായിരുന്നു.

1 / 5കാവ്യയുടെ ആദ്യ വിവാഹവും വിവാഹമോചനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്. നിഷാല്‍ ചന്ദ്രനുമൊത്തുള്ള വിവാഹമോചനത്തിന് പിന്നാലെ കാവ്യയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായിരുന്നു. പിന്നീട് നാളുകള്‍ക്ക് ശേഷം ദിലീപിനെ വിവാഹം ചെയ്തുകൊണ്ടും കാവ്യ വാര്‍ത്തകളില്‍ നിറഞ്ഞു. (Image Credits: Instagram)

കാവ്യയുടെ ആദ്യ വിവാഹവും വിവാഹമോചനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്. നിഷാല്‍ ചന്ദ്രനുമൊത്തുള്ള വിവാഹമോചനത്തിന് പിന്നാലെ കാവ്യയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായിരുന്നു. പിന്നീട് നാളുകള്‍ക്ക് ശേഷം ദിലീപിനെ വിവാഹം ചെയ്തുകൊണ്ടും കാവ്യ വാര്‍ത്തകളില്‍ നിറഞ്ഞു. (Image Credits: Instagram)

2 / 5

നിഷാല്‍ ചന്ദ്രയുമൊത്തുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് പിന്നാലെ കാവ്യ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നമ്മള്‍ തീരുമാനിക്കുന്ന പോലെ അല്ലല്ലോ ജീവിതത്തില്‍ നടക്കുന്നത് എന്നാണ് കാവ്യ ചോദിക്കുന്നത്. അന്വേഷണമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പങ്കുവെച്ചിരിക്കുന്നത്. (Image Credits: Instagram)

3 / 5

ഇനി ഒരിക്കലും സിനിമയിലേക്ക് ഒരു തിരിച്ച് വരവ് ഉണ്ടാകില്ലെന്ന് എന്ന് മനസില്‍ ഉറപ്പിച്ച് പോയ ഒരാളാണ് ഞാന്‍. അത് എനിക്കും എന്റെ വീട്ടുകാര്‍ക്കും എന്നോട് ക്ലോസ് ആയിട്ടുള്ളവര്‍ക്കും അറിയാം. ഇനിയൊരിക്കലും സിനിമയിലേക്ക് വരില്ലെന്നായിരുന്നു മനസില്‍. (Image Credits: Instagram)

4 / 5

എന്നാല്‍ എന്റെ ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ എല്ലാം അമ്മമാര്‍ അവര്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പേ ജോലിക്ക് പോകുന്നവരായിരുന്നു. അതിനാല്‍ തന്നെ അമ്മയെ പോലെ ആകാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. അങ്ങനെ ഒരു ലൈഫ് ആയിരുന്നു ഞാന്‍ ആഗ്രഹിച്ചത്. (Image Credits: Instagram)

5 / 5

എന്നാല്‍ എനിക്ക് അത് വിധിച്ചില്ല. ദൈവയോഗം വിധി എന്നൊക്കെ പറയുന്നത് പോലെ, എനിക്ക് അങ്ങനെയൊരു യോഗം ഉണ്ടായില്ല. വിവാഹം നല്ല രീതിയില്‍ പോകില്ലെന്ന് എന്റെ ജാതകത്തില്‍ ഉണ്ടായിരിക്കാമെന്നും കാവ്യ പറയുന്നു. (Image Credits: Instagram)

Related Stories
Asif Ali: ‘മഞ്ഞുമ്മൽ ബോയ്സിൽ കുഴിയിൽ പോകേണ്ടിയിരുന്നത് ഞാനായിരുന്നു’; വെളിപ്പെടുത്തി ആസിഫ് അലി
Honor Magic 6 Pro: എഐ ട്രാൻസിലേറ്റും എഐ നോട്ട്സും; ഹോണർ മാജിക് 6 പ്രോയുടെ പുതിയ അപ്ഡേറ്റിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉത്സവം
Cleaning Tips: രുചിക്ക് മാത്രമല്ല വൃത്തിയാക്കാനും കറിവേപ്പില മതി; പരീക്ഷിച്ച് നോക്കൂ അടുക്കള വെട്ടിത്തിളങ്ങും
PM to launch projects : ഡല്‍ഹിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും; രാജ്യതലസ്ഥാനം സാക്ഷിയാകുന്നത് 12,000 കോടിയുടെ പദ്ധതികള്‍ക്ക്‌
Navya Nair: 12,000 കിലോമീറ്റർ കടന്ന് നവ്യ നായർ പോയത് ആ കാഴ്ച കാണാൻ; ചിത്രങ്ങൾ വൈറൽ
Redmi Note 14 : റെഡ്മി നോട്ട് 14 ഗ്ലോബൽ ലോഞ്ച് ഈ മാസം പത്തിന്; റെഡ്മി വാച്ച് 5, ബഡ്സ് 6 പ്രോ എന്നിവയും ഒപ്പം
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ
സിഡ്‌നിയിലെ ഹീറോകള്‍
സ്ട്രെസ് കുറയ്ക്കാൻ സൂര്യകാന്തി വിത്ത് കഴിക്കൂ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ