കാവ്യ മാധവന്‍ നഗ്ന പൂജ ചെയ്തു; ക്യാമറമാനുമായി വിവാഹം; പ്രതികരിച്ച് നടി | Actress Kavya Madhavan reacts to the allegations against her from the malayalam film industry Malayalam news - Malayalam Tv9

Kavya Madhavan: കാവ്യ മാധവന്‍ നഗ്ന പൂജ ചെയ്തു; ക്യാമറാമാനുമായി വിവാഹം; പ്രതികരിച്ച് നടി

Updated On: 

22 Sep 2024 20:32 PM

Kavya Madhavan About Her Life: ഒരു കാലത്ത് കേരളത്തിലെ ചെറുപ്പക്കാരോട് എങ്ങനെയുള്ള പെണ്‍കുട്ടിയെയാണ് നിങ്ങള്‍ക്ക് വിവാഹം ചെയ്യാന്‍ താത്പര്യമെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, അത് കാവ്യ മാധവന്‍ എന്നാണ്. കാരണം ശാലീന സൗന്ദര്യത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തികൊടുത്തത് കാവ്യ തന്നെയാണ്.

1 / 5നിരവധി സിനിമകളുടെ ഭാഗമായി മാറിയ കാവ്യ മാധവനെ തേടി അഭിനയ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ഗോസിപ്പുകളും ഉണ്ടായിരുന്നു. താരത്തിന് പലരോടും പ്രേമമുണ്ടെന്ന് തുടങ്ങിയവ ആയിരുന്നു അത്. അതില്‍ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്നത് ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ചുള്ള കഥകളാണ്. (Image Credits: Instagram)

നിരവധി സിനിമകളുടെ ഭാഗമായി മാറിയ കാവ്യ മാധവനെ തേടി അഭിനയ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ഗോസിപ്പുകളും ഉണ്ടായിരുന്നു. താരത്തിന് പലരോടും പ്രേമമുണ്ടെന്ന് തുടങ്ങിയവ ആയിരുന്നു അത്. അതില്‍ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്നത് ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ചുള്ള കഥകളാണ്. (Image Credits: Instagram)

2 / 5

പിന്നീട് ഇരുവരും വിവാഹിതരായതോടെ കഥകള്‍ മറ്റൊരു ദിശയിലേക്ക് മാറി. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുണ്ടായിരുന്ന ഗോസിപ്പുകളോട് പ്രതികരിക്കുന്ന താരത്തിന്റെ വീഡിയോയാണ് വീണ്ടും ചര്‍ച്ചയാകുന്നത്. (Image Credits: Instagram)

3 / 5

കഴിഞ്ഞ കാലങ്ങളെല്ലാം ഒരു കഥാപാത്രം ചെയ്ത് ലാഘവത്തോടെ ഓര്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. അല്ലാതെ അത് കാര്യമായെടുത്തുകഴിഞ്ഞാല്‍ ഒരുപാട് വേദനിക്കേണ്ടതായി വരുമെന്നുമാണ് താരം പറയുന്നത്. തന്നെ പോലെ ചിന്തിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ആ കാലഘട്ടം വലിയ ഷോക്ക് തന്നെയായിരിക്കുമെന്നും ഫില്‍മിബീറ്റ് പങ്കുവെച്ച കുറിപ്പില്‍ കാവ്യ പറയുന്നുണ്ട്. (Image Credits: Instagram)

4 / 5

ആദ്യ വിവാഹ ബന്ധത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ഏറെ ശ്രമിച്ചു. എന്നാല്‍ അത് അവസാനം പരാജയപ്പെട്ടു. ഒരിക്കലും സംഭവിക്കരുതെന്ന് കരുതിയ കാര്യങ്ങളാണ് ജീവിതത്തിലുണ്ടായത്. മാനസികമായി താന്‍ വളരെ സ്‌ട്രോങ് ആണെന്ന് തിരിച്ചറിയാന്‍ സാധിച്ചത് ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയതുകൊണ്ടാണെന്നും താരം പറയുന്നു. (Image Credits: Instagram)

5 / 5

കൂടെയുണ്ടാകുമെന്ന് കരുതിയ ആളുകളൊന്നും കൂടെയുണ്ടായില്ല. ഒരുതരത്തിലുള്ള വൈരാഗ്യവും താന്‍ അവരോട് കാണിച്ചിട്ടില്ല. കാവ്യ മാധവന്‍ നഗ്ന പൂജ ചെയ്തു, ക്യാമറാമാനൊപ്പം വിവാഹം എന്നൊക്കെ ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഇത്രയേറെ ഗോസിപ്പുകള്‍ ഉണ്ടായെങ്കിലും ബഹുജനം പലവിധമെന്ന രീതിയിലാണ് ഇതിനെയെല്ലാം നോക്കി കാണുന്നത്. ഇതിനെയെല്ലാം ഗൗരവത്തോടെ എടുത്തില്ലെന്നും താരം പറയുന്നുണ്ട്. (Image Credits: Instagram)

Related Stories
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍