'താരങ്ങളുടെ തലയ്ക്ക് മുകളിലായിരിക്കും ക്യാമറ വയ്ക്കുന്നത്; വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാറുണ്ട്'; നടി അനശ്വര രാജൻ | Actress Anaswara Rajan criticized that the way of media taking the video of Celebrities was not right Malayalam news - Malayalam Tv9

Anaswara Rajan: ‘താരങ്ങളുടെ തലയ്ക്ക് മുകളിലായിരിക്കും ക്യാമറ വയ്ക്കുന്നത്; വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാറുണ്ട്’; നടി അനശ്വര രാജൻ

Published: 

02 Jan 2025 14:36 PM

Actress Anaswara Rajan: ഒരു വേദിയിൽ ഇരിക്കുമ്പോൾ പോലും പല താരങ്ങളുടെയും തലയ്ക്ക് മുകളിലായിരിക്കും ക്യാമറ വയ്ക്കുന്നത്. ഈ ഒരു പ്രശ്നമുളളതുകൊണ്ട് ഒരു പൊതുപരിപാടിയിലോ അല്ലെങ്കിൽ പുറത്തെവിടെയെങ്കിലും പോകുമ്പോൾ വസ്ത്രധാരണത്തിൽ നന്നായി ശ്രദ്ധിക്കാറുണ്ടെന്നു അനശ്വര പറഞ്ഞു.

1 / 5ചുരുങ്ങിയ സമയത്തിൽ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് നടി അനശ്വര രാജൻ. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഹിറ്റുകൾ സമ്മാനിക്കാൻ താരത്തിനു സാധിച്ചു. ബാല താരമായി സിനിമയിലെത്തിയ അനശ്വര പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് താരത്തിനെ തേടിയെത്താറുള്ളത്.(image credits: instagram)

ചുരുങ്ങിയ സമയത്തിൽ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് നടി അനശ്വര രാജൻ. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഹിറ്റുകൾ സമ്മാനിക്കാൻ താരത്തിനു സാധിച്ചു. ബാല താരമായി സിനിമയിലെത്തിയ അനശ്വര പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് താരത്തിനെ തേടിയെത്താറുള്ളത്.(image credits: instagram)

2 / 5

വസ്ത്രധാരണത്തിന്റെ പേരിലും മറ്റ് കാര്യങ്ങളിലും താരത്തെ വിമർശിച്ച് നിരവധി പേർ എത്താറുണ്ട്. ഇപ്പോഴിതാ പുറത്ത് പോകുമ്പോൾ വസ്ത്രധാരണത്തിൽ കൂടുതൽ ശ്രദ്ധ നൽകാറുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് താരം. മിക്ക സ്ഥലത്തും മീഡിയകളും പുറകെ തന്നെ കാണുമെന്നും അവർ വീഡിയോ എടുക്കുന്ന രീതി ശരിയല്ലെന്നും അത് മിക്കപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും അനശ്വര പറഞ്ഞു.(image credits: instagram)

3 / 5

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.ഒരു പൊതുസ്ഥലത്ത് പോയി എന്തെങ്കിലും ചെയ്താൽ അതിന് വലിയ രീതിയിലുളള വിമർശനങ്ങളാണ് വരാറുള്ളത് . മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് താൻ അത് ചെയ്യുന്നതെന്ന് സോഷ്യൽമീഡിയയിൽ പലരും കമന്റ് ചെയ്യാറുണ്ട്. സത്യം പറഞ്ഞാൽ മീഡിയോ ചുറ്റിനും ഉള്ളതുകൊണ്ട് എല്ലാവരും പരമാവധി ശ്രദ്ധിച്ചാണ് പെരുമാറുന്നത്. (image credits: instagram)

4 / 5

എന്നാൽ ചില സമയങ്ങളിൽ ഇതും പ്രശ്നമാകാറുണ്ടെന്ന് നടി പറയുന്നു. പല ദിശയിൽ നിന്നാണ് ക്യാമറയിൽ പകർത്തുന്നത്. ഒരു നടി കാറിൽ നിന്ന് പുറത്തിറങ്ങുമ്പോഴും അവർക്ക് മുകളിലാണ് ക്യാമറ വയ്ക്കുന്നത്. അത് സോഷ്യൽമീഡിയയിൽ പോസ്​റ്റ് ചെയ്യുമ്പോൾ വിമർശനങ്ങൾ ഒരുപാട് വരും. അതിപ്പോൾ തന്റെ മാത്രം അവസ്ഥയല്ലെന്നും താരം പറയുന്നു. (image credits: instagram)

5 / 5

തന്റെ വീഡിയോ കാണുമ്പോൾ മാത്രമല്ല, പലരുടെയും അങ്ങനെയുളള വീഡിയോകൾ കാണുമ്പോൾ തനിക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ടെന്നും എന്നാൽ ഇതൊരു ട്രെൻഡാണെന്നുമാണ് അനശ്വര പറയുന്നത്.ഒരു വേദിയിൽ ഇരിക്കുമ്പോൾ പോലും പല താരങ്ങളുടെയും തലയ്ക്ക് മുകളിലായിരിക്കും ക്യാമറ വയ്ക്കുന്നത്. ഈ ഒരു പ്രശ്നമുളളതുകൊണ്ട് ഒരു പൊതുപരിപാടിയിലോ അല്ലെങ്കിൽ പുറത്തെവിടെയെങ്കിലും പോകുമ്പോൾ വസ്ത്രധാരണത്തിൽ നന്നായി ശ്രദ്ധിക്കാറുണ്ടെന്നു അനശ്വര പറഞ്ഞു.(image credits: instagram)

മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ