നമ്മുടെ ശരീരത്തിലൂടെ അത് പോകുമ്പോള്‍ ഫീല്‍ ചെയ്യില്ല, പക്ഷെ അറിയാതെ ഞെട്ടും: അനന്യ | Actress Ananya shares a horrible experience on a film location and says she will never again act with snakes Malayalam news - Malayalam Tv9

Ananya: നമ്മുടെ ശരീരത്തിലൂടെ അത് പോകുമ്പോള്‍ ഫീല്‍ ചെയ്യില്ല, പക്ഷെ അറിയാതെ ഞെട്ടും: അനന്യ

Published: 

10 Nov 2024 13:19 PM

Ananya Says She Will Never Again Act With Snakes: പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെ സിനിമാ ലോകത്തേക്കെത്തിയ നടിയാണ് അനന്യ. മലയാളത്തില്‍ മാത്രമല്ല പിന്നീട് താരം വേഷമിട്ടത്. തമിഴ്, കന്നട, തെലുഗ് തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചു. പിന്നീട് വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന അനന്യ വീണ്ടും അഭിനയത്തില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്.

1 / 5ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷം അനന്യ അഭിനയിക്കുന്ന ചിത്രമാണ് സ്വര്‍ഗം. ആ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനന്യ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ ചര്‍ച്ച ചെയ്യുന്നത്. ഒരു സിനിമാ ലൊക്കേഷനില്‍ പാമ്പുമൊത്ത് അഭിനയിക്കേണ്ടി വന്നതിനെ കുറിച്ചാണ് താരം പറയുന്നത്. (Image Credits: Instagram)

ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷം അനന്യ അഭിനയിക്കുന്ന ചിത്രമാണ് സ്വര്‍ഗം. ആ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനന്യ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ ചര്‍ച്ച ചെയ്യുന്നത്. ഒരു സിനിമാ ലൊക്കേഷനില്‍ പാമ്പുമൊത്ത് അഭിനയിക്കേണ്ടി വന്നതിനെ കുറിച്ചാണ് താരം പറയുന്നത്. (Image Credits: Instagram)

2 / 5

'ആ സിനിമയിലെ ഒരു സീനില്‍ പാമ്പിനെ കൊണ്ടുവന്നിട്ട് പാമ്പ് ദേഹത്തിലൂടെ ഇഴയണമെന്ന് എല്ലാം പറഞ്ഞു. ഇത് കേട്ടപ്പോഴേ മമ്മി പറ്റില്ലെന്ന് പറഞ്ഞു. അതൊന്നും പറ്റില്ല, നിങ്ങള്‍ എന്താ പറയുന്നത് ഒറിജിനല്‍ പാമ്പിനെയൊക്കയാണോ ഇങ്ങനെ ചെയ്യിക്കുന്നത്. കടിച്ച് കഴിഞ്ഞാല്‍ എന്ത് ചെയ്യുമെന്നെല്ലാം ചോദിച്ച് മമ്മി പ്രശ്‌നമാക്കി. (Image Credits: Instagram)

3 / 5

ഇതുകേട്ട് അവര് പറഞ്ഞു, വിഷം എടുത്ത പാമ്പാണെന്ന്. സത്യം പറഞ്ഞാല്‍ അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലാത്തതാണ്. പാമ്പ് ചീറ്റും, അതിന്റെ ദേഹം വളരെ സോഫ്റ്റാണ്. നമ്മുടെ ശരീരത്തിലൂടെ അത് പോകുമ്പോള്‍ നമുക്ക് ഫീല്‍ ചെയ്യുകയൊന്നുമില്ല. എന്നാല്‍ അത് ചീറ്റുമ്പോള്‍ നമ്മള്‍ അറിയാതെ ഞെട്ടും. (Image Credits: Instagram)

4 / 5

ആ സൗണ്ട് കേള്‍ക്കുമ്പോള്‍ നമ്മള്‍ പാനിക്കാകും, പാമ്പ് നമ്മുടെ തലയിലൂടെ എല്ലാം ഇഴയുമ്പോള്‍ ജീവന്‍ പോകും. ഈ രീതിയിലെല്ലാം അന്ന് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയെല്ലാം അഭിനയിക്കുമോയെന്ന് ചോദിച്ചാല്‍ ഇനി ഒരിക്കലും ഞാന്‍ ഇത്തരം സീനുകളില്‍ അഭിനയിക്കില്ല എന്നാണ് ഉത്തരം,' അനന്യ പറയുന്നു. (Image Credits: Instagram)

5 / 5

ഇങ്ങനെയുള്ള പല കാര്യങ്ങളും തുടക്കക്കാലത്ത് അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. അതുപോലെ പച്ചമാംസം കഴിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ടെന്ന് താരം അഭിമുഖത്തില്‍ പറഞ്ഞു. (Image Credits: Instagram)

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ