കൊവിഡാനന്തരം ഭീകരം; രോഗപ്രതിരോധ സംവിധാനം തകരാറിലായ ഇന്ത്യന്‍ ജനത, നിങ്ങളും ഈ അവസ്ഥയിലാണോ? | A post Covid study shows that 30 percent of Indians have autoimmune disorder Malayalam news - Malayalam Tv9

Post Covid Issue: കൊവിഡാനന്തരം ഭീകരം; രോഗപ്രതിരോധ സംവിധാനം തകരാറിലായ ഇന്ത്യന്‍ ജനത, നിങ്ങളും ഈ അവസ്ഥയിലാണോ?

Updated On: 

22 Oct 2024 12:27 PM

Post Covid Issue in Immune System: കൊവിഡിന് ശേഷം ഒരു വ്യക്തിയുടെ ശരീരം പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന കണ്ടെത്തലിനാണ് പഠനം ഊന്നല്‍ നല്‍കുന്നത്. ഈ അവസ്ഥ സ്ത്രീകളിലും പ്രായമായവരിലുമാണ് കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

1 / 5കൊവിഡിന് ശേഷം പലര്‍ക്കും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. കൊവിഡ് ഭേദമായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പലരിലും ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നത് എന്നതാണ് ശ്രദ്ധേയം. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ബയോകെമിസിട്രി ആന്‍ഡ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത് അനുസരിച്ച് ഇന്ത്യന്‍ ജനതയുടെ 30 ശതമാനത്തോളം ആളുകള്‍ക്കും സ്വയം രോഗപ്രതിരോധ വൈകല്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്. (Image Credits: SOPA Images/Getty Images Editorial)

കൊവിഡിന് ശേഷം പലര്‍ക്കും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. കൊവിഡ് ഭേദമായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പലരിലും ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നത് എന്നതാണ് ശ്രദ്ധേയം. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ബയോകെമിസിട്രി ആന്‍ഡ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത് അനുസരിച്ച് ഇന്ത്യന്‍ ജനതയുടെ 30 ശതമാനത്തോളം ആളുകള്‍ക്കും സ്വയം രോഗപ്രതിരോധ വൈകല്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്. (Image Credits: SOPA Images/Getty Images Editorial)

2 / 5

ചെറുപ്പക്കാരെയാണ് ഈ അവസ്ഥ കൂടുതലായി ബാധിച്ചിരിക്കുന്നത്. സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ആന്റിന്യൂക്ലിയര്‍ ആന്റിബോഡി പോസിറ്റിവിറ്റിയുടെ വ്യാപനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായെന്നാണ് പഠനത്തില്‍ പറയുന്നത്. (Image Credits: Yuichiro Chino/Getty Images Creative)

3 / 5

2019ല്‍ നടത്തിയ പഠനം അനുസരിച്ച് 39.3 ശതമാനമായിരുന്നു എഎന്‍എ പോസിറ്റീവ് നിരക്ക്. 2022 എത്തിയപ്പോഴേക്കും 69.6 ശതമാനമായി അത് ഉയര്‍ന്നു. കൂടാതെ ന്യൂക്ലിയര്‍ ഹോമോജീനിയസ് പാറ്റേണില്‍ 9 ശതമാനം വര്‍ധനവും ഉണ്ടായി. 31 മുതല്‍ 45 വയസ് വരെ പ്രായമുള്ള വ്യക്തികളിലാണ്‌ ഏറ്റവും ഉയര്‍ന്ന എഎന്‍എ പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. (Image Credits: boytaro Thongbun / 500px/Getty Images Creative)

4 / 5

പഠനം പറയുന്നത് അനുസരിച്ച് ചില സന്ദര്‍ഭങ്ങളില്‍ സ്വന്തം ടിഷ്യൂകള്‍ക്കെതിരായി ഈ പ്രതിരോധ സംവിധാനം മാറുന്നു. ഇങ്ങനെ സ്വന്തം കോശങ്ങളെ ആക്രമിക്കുന്നത് രോഗപ്രതിരോധ രോഗങ്ങള്‍ക്ക് കാരണമാവുകയും ആരോഗ്യസ്ഥിതി വഷളാക്കുകയും ചെയ്യുന്നു. (Image Credits: Yuichiro Chino/Moment/Getty Images)

5 / 5

കൊവിഡിന് ശേഷം ഒരു വ്യക്തിയുടെ ശരീരം പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന കണ്ടെത്തലിനാണ് പഠനം ഊന്നല്‍ നല്‍കുന്നത്. ഈ അവസ്ഥ സ്ത്രീകളിലും പ്രായമായവരിലുമാണ് കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. (Image Credits: Olga Siletskaya/Moment/Getty Images)

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?