5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

World Teachers Day 2024 : അധ്യാപകരെ ഓർമിക്കാം, ആദരിക്കാം; ലോക അധ്യാപക ദിനം നാളെ

World Teachers Day 2024 To Be Celebrated Tomorrow : ലോക അധ്യാപക ദിനം നാളെ ആചരിക്കുന്നു. അധ്യാപകരെ ആദരിക്കാനും ആഘോഷിക്കാനും വേണ്ടിയാണ് യുനെസ്കോയുടെ നേതൃത്വത്തിൽ ഒക്ടോബർ അഞ്ചിന് അധ്യാപക ദിനം ആചരിക്കുന്നത്.

World Teachers Day 2024 : അധ്യാപകരെ ഓർമിക്കാം, ആദരിക്കാം; ലോക അധ്യാപക ദിനം നാളെ
ലോക അധ്യാപക ദിനം (Image Credits – Mayur Kakade/Moment/Getty Images)
Follow Us
abdul-basithtv9-com
Abdul Basith | Published: 04 Oct 2024 18:58 PM

ലോക അധ്യാപക ദിനം നാളെ. അധ്യാപകരെ ആദരിക്കാനും ആഘോഷിക്കാനും വേണ്ടിയാണ് ഒക്ടോബർ അഞ്ചിന് ലോകവ്യാപകമായി അധ്യാപക ദിനം ആചരിക്കുന്നത്. 1994ൽ യുനെസ്കോയാണ് ഒക്ടോബർ അഞ്ച് അധ്യാപക ദിനമായി പ്രഖ്യാപിച്ചത്. രാജ്യാന്തര തൊഴിലാളി സംഘടനയും യുനെസ്കോയുമായി നടത്തിയ ഒരു കരാറിൻ്റെ സ്മരണാർത്ഥമാണ് അധ്യാപക ദിനം ആചരിക്കുന്നത്.

അധ്യാപകരുടെ വിദ്യാഭ്യാസവും പരിശീലനവും ജോലിയും തൊഴിൽ അന്തരീക്ഷവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ കരാർ. ലോകമെമ്പാടുമുള്ള അധ്യാപകരെ അഭിനന്ദിക്കുകയും അവരുടെ ജോലി മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതിലാണ് ലോക അധ്യാപക ദിനം കേന്ദ്രീകരിച്ചിരിക്കുന്നത്. അധ്യാപകരും അധ്യാപന രംഗവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുക എന്നതും ലോക അധ്യാപക ദിനത്തിൻ്റെ ലക്ഷ്യമാണ്.

ലോക അധ്യാപക ദിനം ആചരിക്കാനായി എല്ലാ വർഷവും യുനെസ്കോ ഓരോ വിഷയത്തിലുള്ള ക്യാമ്പെയിൻ നടത്താറുണ്ട്. മറ്റ് സംഘടനകളുമായിച്ചേർന്നും യുനെസ്കോ ഇത് ചെയ്യാറുണ്ട്. 2024 ലോക അധ്യാപക ദിനത്തിൻ്റെ ക്യാമ്പയിൻ ‘അധ്യാപകരുടെ അഭിപ്രായങ്ങൾ വിലമതിക്കുക; അധ്യാപനത്തിനായുള്ള പുതിയ സാമൂഹിക ബോധത്തിലേക്ക്’ എന്നതാണ്. ഓരോ വർഷവും അധ്യാപകരാവാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നാണ് റിപ്പോർട്ടുകൾ. 2030ഓടെ 69 മില്ല്യണിലധികം അധ്യാപകരെ ലോകത്തൊട്ടാകെ ആവശ്യമായി വരുമെന്ന് യുനെസ്കോ കണക്കുകൂട്ടുന്നു.

Also Read : International Coffee Day 2024: കട്ടൻ കാപ്പി ആരോ​ഗ്യത്തിന് നല്ലതോ ചീത്തയോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

യുനെസ്കോയും ഈ ദിവസം ആഘോഷിക്കും. യുനെസ്കോയുടെ ഹെഡ്ക്വാർട്ടേഴ്സിലാവും ആഘോഷങ്ങൾ. തൊഴിലാളി സംഘടനയും യുനെസ്കോയും യുണിസെഫും എജ്യുക്കേഷൻ ഇൻ്റർനാഷണലും അധ്യാപക ദിന സന്ദേശം നൽകും. അധ്യാപകദിനത്തിൻ്റെയും അധ്യാപനത്തിൻ്റെയും സവിശേഷതകളും ആവശ്യകതയും പരിപാടിയിൽ അവതരിപ്പിക്കും. ലോകത്തൊട്ടാകെ കുറഞ്ഞുവരുന്ന അധ്യാപകരുടെ എണ്ണത്തിലുള്ള ആശങ്കയും യുനെസ്കോയുടെ പരിപാടിയിൽ പങ്കുവെക്കും. യുനെസ്കോയുടെ ഹംദാൻ സമ്മാനവും വിതരണം ചെയ്യും. വിദ്യാഭ്യാസത്തിൻ്റെ പുരോഗതിയിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരെയാണ് ഈ പുരസ്കാരത്തിലേക്ക് പരിഗണിക്കുക.

നാലോ അഞ്ചോ വയസ് മുതൽ 20-22 വയസ് വരെ എല്ലാവരുടെയും ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നവരാണ് അധ്യാപകർ. ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ അധ്യാപനവും അധ്യാപകരും സമൂഹത്തിൽ വളരെ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെയാണ് അധ്യാപക ദിനത്തിലൂടെ യുനെസ്കോയും പങ്കുവെക്കുന്നത്.

 

 

Latest News