5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World Mental Health Day: ജോലിസ്ഥലത്തെ സ്ട്രെസ് തോന്നലല്ല, സത്യമാണ്, പരിഹാരമായി ഇതു പരീക്ഷിക്കൂ

World Mental Health Day 2024: കഠിനമായ ജോലി സമ്മർദ്ദത്തിനിടയിലും നിങ്ങളുടെ മാനസികാരോഗ്യം എങ്ങനെ പരിപാലിക്കണമെന്ന് നോക്കാം

World Mental Health Day: ജോലിസ്ഥലത്തെ സ്ട്രെസ് തോന്നലല്ല, സത്യമാണ്, പരിഹാരമായി ഇതു പരീക്ഷിക്കൂ
പ്രതീകാത്മക ചിത്രം (Image courtesy : (juanma hache/Moment/Getty Images)
aswathy-balachandran
Aswathy Balachandran | Published: 10 Oct 2024 13:53 PM

ന്യൂഡൽഹി: ഇവൈ കമ്പനിയിലെ ഓഡിറ്റ് എക്‌സിക്യുട്ടീവ് അന്ന സെബാസ്റ്റ്യൻ്റെ മരണം കോർപ്പറേറ്റ് ലോകത്തെ പിടിച്ചുകുലുക്കിയതാണ്. അന്നയുടെ മരണത്തിന് പിന്നിൽ ‘നട്ടെല്ലൊടിക്കുന്ന’ ജോലിഭാരമാണ് കാരണം എന്നാണ് റിപ്പോർട്ട്. ഈ സംഭവത്തോടെ ജോലി സമ്മർദ്ദം യഥാർത്ഥമാണ്, ഇതിന് അടിയന്തിര ശ്രദ്ധ ആവശ്യമാണ് എന്ന ചിന്ത തൊഴിൽദാതാക്കളിലും ഉടലെടുത്തിട്ടുണ്ട്.

അതിനാൽ ലോക മാനസികാരോഗ്യ ദിനത്തിൽ, കഠിനമായ ജോലി സമ്മർദ്ദത്തിനിടയിലും നിങ്ങളുടെ മാനസികാരോഗ്യം എങ്ങനെ പരിപാലിക്കണമെന്ന് നോക്കാം

  • മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ നടത്തുക. അതുവഴി ജീവനക്കാർക്ക് സുരക്ഷിതത്വം അനുഭവപ്പെടും
  • ടീം ലീഡർമാരേയും മാനേജർമാരേയും ബോധവൽക്കരിക്കുക
  • ജീവനക്കാർക്ക് അവരുടെ ആവശ്യങ്ങൾ പറയാനുള്ള ഇടം സൃഷ്ടിക്കുക
  • ജീവനക്കാരെ അവരുടെ മാനസികാരോഗ്യം നിയന്ത്രിക്കാൻ സഹായിക്കുന്നതിന് സേവനങ്ങൾ ഉറപ്പാക്കുക

ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാം

മാനസിക സംഘർൽത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള കഴിവ് വളർത്തിയെടുക്കുന്നതും പ്രധാനമാണ്. സാഹചര്യം വഷളാകുന്നത് തടയാൻ ഇത് സഹായിക്കും. ഓർഗനൈസേഷനുകൾക്ക് അവരുടെ ദൈനംദിന ജോലി സമയത്തിനിടെ മൈൻഡ്ഫുൾനസ് സെഷനുകൾ, അല്ലെങ്കിൽ ചെറിയ ഇടവേളകൾ എന്നിവ സൃഷ്ടിക്കാം. മനസ് ഒന്ന് റിഫ്രഷ് ചെയ്യാനുള്ള ഇടം തയ്യാറാക്കാം. സമ്മർദ്ദം കുറയ്ക്കാനുള്ള സംവിധാനങ്ങളും നടപ്പിലാക്കാൻ കഴിയും. ഇതിനായി ഒരു ഏരിയ സെറ്റ് ചെയ്യാം.

Latest News