Cook In Clay Pot: മലയാളികൾക്കിടയിൽ മൺപാത്രത്തങ്ങൾക്ക് ഡിമാൻഡേറുന്നു; കാരണം കറികളുടെ സ്വാദോ!

Clay Pot for Cooking: പാചകത്തിനായി നമ്മൾ ഉപയോഗിക്കുന്ന മറ്റു പാത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കളിമണ്ണിൽ തീർത്ത ചട്ടികൾക്ക് ആരോഗ്യപരവും പ്രകൃതിദത്തവുമായ ഗുണങ്ങൾ ധാരാളമുണ്ട്.

Cook In Clay Pot: മലയാളികൾക്കിടയിൽ മൺപാത്രത്തങ്ങൾക്ക് ഡിമാൻഡേറുന്നു; കാരണം കറികളുടെ സ്വാദോ!

Cook In Clay Pot

Published: 

27 Dec 2024 13:12 PM

ആദ്യ കാലങ്ങളിൽ മൺപാത്രങ്ങളിലാണ് ഭക്ഷണം പാകം ചെയ്തതും കഴിച്ചതുമൊക്കെ. എന്നാൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ മൺപാത്രങ്ങൾ അരങ്ങൊഴിഞ്ഞു. ആ സ്ഥാനത്തേക്ക് അലുമിനിയം സ്റ്റീൽ പാത്രങ്ങൾ ഇടം പിടിച്ചു. ഇതോടെ പരമ്പരാഗത മൺപാത്ര നിർമ്മാണ കുടുംബങ്ങൾ വരെ ഇല്ലാതായി. എന്നാൽ മൺപാത്രങ്ങളുടെ പ്രതാപകാലം വീണ്ടും തിരിച്ചുവരുന്ന കാഴ്ചയാണ് നാം കാണുന്നത്. മിക്ക വീടുകളിലും ഭക്ഷണം പാകം ചെയ്യുന്നതും വെള്ളം സൂക്ഷിക്കുന്നതും ഇത്തരത്തിലുള്ള മൺപാത്രങ്ങളിലാണ്.

മൺപാത്രത്തിന്റെ ഉപയോ​ഗം കൂടിയതോടെ വിവിധ ഇടങ്ങളിൽ വിൽപ്പനയും തകൃതിയിൽ മുന്നേറുന്നു. വില നോക്കാതെ വാങ്ങുന്ന ഒന്നായി മൺപാത്രങ്ങൾ മാറി. ടാപ്പ് ഘടിപ്പിച്ച കൂജകൾ, ചായ കപ്പുകൾ, ജഗ്ഗുകൾ, ഉരുളികൾ, ചട്ടികൾ‌, മൺകലങ്ങൾ, മൺചെരാതുകൾ എന്നിവയ്ക്കും വൻ ഡിമാന്റുകളാണ്. വീണ്ടും മൺചട്ടിയിലേക്ക് ആളുകൾ മാറിയതിനു കാരണം മൺപാത്രത്തിൽ പാകം ചെയ്‌താൽ കിട്ടുന്ന രുചിയും മാത്രമല്ല, മറിച്ച് അലൂമിനിയം പാത്രത്തിൽ പാചകം ചെയ്യുന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങൾ കൂടിയാണ്. ഗുണനിലവാരമില്ലാത്ത അലൂമിനിയം പാത്രം ഉപയോ​ഗിക്കുന്നതിലൂടെ ക്യാൻസർ പോലുള്ള മോരക രോ​ഗങ്ങളാണ് പിടിപെടാൻ സാധ്യതയെന്നാണ് റിപ്പോർട്ട്.

Also Read: തേന്‍ ചൂടാക്കാമോ ? അപകടരമായ കോമ്പിനേഷനുകള്‍ ഏതെല്ലാം

മൺപാത്രത്തിൽ പാകം ചെയ്‌താൽ രുചി കൂടുമോ?

മിക്കപ്പോഴും നാം കേട്ടിട്ടുള്ള ഒന്നാണ് മൺചട്ടിയിൽ വയ്ക്കുന്ന കറികൾക്കെല്ലാറ്റിനും സ്വാദ് ഏറെയാണ്. എന്നാൽ അത് സത്യമാണ്. ഇതിനു പുറമെ മൺകലങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് വഴി അവിശ്വസനീയമായ ഒരുപാട് നേട്ടങ്ങൾ വെറെയുമുണ്ട്. പാചകത്തിനായി നമ്മൾ ഉപയോഗിക്കുന്ന മറ്റു പാത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കളിമണ്ണിൽ തീർത്ത ചട്ടികൾക്ക് ആരോഗ്യപരവും പ്രകൃതിദത്തവുമായ ഗുണങ്ങൾ ധാരാളമുണ്ട്. ഇതിൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിൻ്റെ ചേരുവകളിൽ അടങ്ങിയിരിക്കുന്ന ആസിഡുകളുമായി ഇത് സംവദിക്കാൻ പ്രാപ്തമാകുന്നു. ഇത് ഭക്ഷണത്തിൻ്റെ pH ഉയർത്തുകയും ഭക്ഷണത്തെ കൂടുതൽ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. മൺ കലങ്ങളിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങളിൽ അയൺ, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ഉയർന്ന അളവിൽ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. മൺപാത്രങ്ങളിൽ എണ്ണമയമുള്ള ഭക്ഷണം പാചകം ചെയ്യുന്നത് ഉത്തമം എന്നാണ് പറയപ്പെടുന്നത്. കാരണം ഇതിൽ പാചകം ചെയ്യുമ്പോൾ വളരെ കുറച്ച് എണ്ണ മാത്രമേ ആവശ്യമായി വരികയുള്ളൂ. മൺകലങ്ങളിലെല്ലാം വളരെ ചെറിയ ചെറിയ സുഷിരങ്ങൾ ഉള്ളതിനാൽ പാചകം ചെയ്യുന്ന പ്രക്രിയയിൽ ഇത് ചൂടും ഈർപ്പവും തുല്യമായി പ്രചരിക്കാൻ അനുവദിക്കുന്നു. മറ്റ് തരത്തിലുള്ള പാത്രങ്ങളിൽ തയ്യാറാക്കിയ ഭക്ഷണത്തേക്കാൾ കൂടുതൽ പോഷകമൂല്യം ഇതിനുണ്ടായിരിക്കും. അതുപോലെതന്നെ മൺ കലങ്ങളിൽ മാംസം പാചകം ചെയ്യുമ്പോൾ ഇത് കൂടുതൽ സ്വാദുള്ളതും മൃദുവായതുമായിരിക്കും.

മൺപാത്രങ്ങൾ എങ്ങനെ ഉപയോഗിക്കാം?

  • ആദ്യ ഉപയോഗത്തിന് മുമ്പ് മൺകലങ്ങൾ വെള്ളത്തിൽ മുക്കി വയ്ക്കണം
  • മൺ കലങ്ങൾ ചൂടാക്കണം
  • 2 മുതൽ 3 മണിക്കൂർ വരെ കലത്തിലെ വെള്ളം ചൂടാക്കണം. ഈ വെള്ളം താനേയിരുന്ന് തണുക്കാൻ അനുവദിക്കുക. ഈയൊരു പ്രക്രിയ മണ്പാത്രത്തെ ദൃഢവും ഉറപ്പുള്ളതുമാക്കി മാറ്റുകയും പെട്ടെന്ന് പൊട്ടി പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഈ സ്വപ്‌നങ്ങള്‍ ആരോടും പറയരുത്; ദോഷം ചെയ്യും
ഒറ്റ സെഞ്ചുറിയിൽ സ്മിത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്
പിസിഒഎസ് ലക്ഷണങ്ങളെ അകറ്റി നിർത്താൻ ഗോണ്ട് കറ്റിര
വിവാഹ തീയതി വെളിപ്പെടുത്തി റോബിനും ആരതിയും