Moringa Leaf Side Effect : കർക്കിടകത്തിൽ മുരിങ്ങയില കഴിച്ചാൽ മരണമുണ്ടാകുമോ? സത്യമിങ്ങനെ…

Moringa leaf toxicity at karkidakam : മുരിങ്ങയില കർക്കിടകത്തിൽ കഴിക്കുന്നത് അപകടമാണെന്നും മാത്രമല്ല ഇത് മരണത്തിനു വരെ കാരണമാകുന്നു എന്നാണ് വിശ്വാസം.

Moringa Leaf Side Effect : കർക്കിടകത്തിൽ മുരിങ്ങയില കഴിച്ചാൽ മരണമുണ്ടാകുമോ? സത്യമിങ്ങനെ...
Published: 

24 Jul 2024 12:49 PM

മറ്റ് മാസങ്ങളിൽ നിന്ന് വ്യത്യസ്തമായി കർക്കിടകം ആരോ​ഗ്യ സംരക്ഷണ വിഷയത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. മഴക്കാലത്തിന്റെ തണുപ്പു കൂടുന്നതിനൊപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുകയും ചെയ്യുന്ന മാസമാണ് ഇത് എന്നാണ് പഴമക്കാരുടെ വിശ്വാസം. ഔഷധ കഞ്ഞി കുടിച്ചും മറ്റ് കയ്കനികൾ കഴിച്ചും ഇലക്കറികളും നവധാന്യങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന കാലം കൂടിയാണ് ഇത്.

ശരീരത്തിന് ഏറെ ​ഗുണമുള്ളത് എന്ന് നാം വിശ്വസിച്ച് കഴിക്കുന്ന മുരിങ്ങയിലയ്ക്ക് വിഷമെന്ന പേര് കിട്ടുന്ന മാസം കൂടിയാണ് കർക്കിടകം. മുരിങ്ങയില കർക്കിടകത്തിൽ കഴിക്കുന്നത് അപകടമാണെന്നും മാത്രമല്ല ഇത് മരണത്തിനു വരെ കാരണമാകുന്നു എന്നാണ് വിശ്വാസം. ഇതിൽ എത്രമാത്രം സത്യമുണ്ടെന്നു വ്യക്തമല്ലെങ്കിലും ഈ മാസങ്ങളിൽ മുരിങ്ങയിലയ്ക്ക് കയ്പു കൂടുമെന്നത് സത്യം

വിഷമാണോ മുരിങ്ങ

ചില ചെടികളുടെ ചിലഭാ​ഗങ്ങൾ ചിലപ്പോൾ വിഷമായി മാറാറുണ്ട്. മറ്റു ചില ഭാ​ഗങ്ങൾ മരുന്നും. മുരിങ്ങ വേരിൽ വിഷാംശമുള്ളതിനാൽ ഇത് മുഖത്തും മറ്റും അരച്ചു തേക്കാൻ പാടില്ലെന്നാണ് പറയുന്നത്. മുരിങ്ങയിൽ ടാന്നിസും ഓക്സലേറ്റുകളും ഉണ്ട്, ചിലപ്പോൾ അവ നിങ്ങളുടെ ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കുകയും വൃക്കയിലെ കല്ലുകൾ ഉണ്ടാക്കുകയും ചെയ്യും.

കൂടാതെ, മുരിങ്ങയുടെ അമിതോപയോഗം മൂത്രത്തിൻ്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനാൽ വൃക്കരോ​ഗങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. കൂടാതെ, വൃക്കസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ, ഡോക്ടറുമായി ചർച്ച ചെയ്യാതെ മുരിങ്ങ കഴിക്കരുത്. ​

ALSO READ – അനക്കോണ്ടയല്ല 12 അടി നീളക്കാരൻ രാജവെമ്പാല ; വൈറലായി വീഡിയോ

ഗർഭിണികളും ആദ്യത്തെ മൂന്നു മാസങ്ങളിൽ ഇത് കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നു പറയുന്നു. കാരണം ഇലയിൽ അടങ്ങിയിട്ടുള്ള ചില പദാർത്ഥങ്ങൾ ​​ഗർഭം അലസാൻ കാരണമായേക്കാം. ഇത് ശരീരത്തിന്റെ പ്രത്യേകതകൾ അനുസരിച്ച് മാറി വരാവുന്നതാണ്.

എന്തുകൊണ്ട് കർക്കിടകത്തിൽ വിഷം

മുരിങ്ങ ഒരു മികച്ച വിഷഹാരി കൂടിയാണ്. ചെറിയ വിഷബാധ ഉണ്ടാകുമ്പോൾ മുരിങ്ങവേരും അല്ലെങ്കിൽ തൊലിയും ഉപ്പും ചേർത്ത് പുരട്ടുന്നത് നാട്ടു വൈദ്യത്തിൽ പെടുന്നു. ചെടി മണ്ണിലെ വിഷം വലിച്ചെടുക്കുമെന്നാണ് വിശ്വാസം. ഇങ്ങനെ വലിച്ചെടുക്കുന്ന വിഷം ചെടി തടിയിൽ സൂക്ഷിച്ചു വയ്ക്കും.

ഇതുകൊണ്ട് പണ്ടു കാലത്ത് മുരിങ്ങ കിണറ്റിൻ കരയിലാണ് നട്ടിരുന്നത് എന്നാണ് പറയപ്പെടുക. കിണറ്റിലെയും പരിസരത്തെയും വിഷാശം ഇതു വലിച്ചെടുത്തു വെള്ളം ശുദ്ധമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. തടിയിലൂടെ തന്നെ വിഷാംശം കളയുകയും ചെയ്യുന്ന സ്വഭാവം ഇതിനുണ്ട്. എന്നാൽ മഴക്കാലത്ത് തടിയിലേയ്ക്ക് ജലം കൂടുതൽ കയറുന്നു.

ഇതിനാൽ വിഷാംശം തടിയിലൂടെ പുറന്തള്ളാൻ മുരിങ്ങയ്ക്കു സാധിയ്ക്കാതെ വരുന്നു. സ്വാഭാവികമായും വിഷാംശം സൈലവും ഫ്ലോയവും വഴി തടിയിൽ നിന്ന് വെള്ളത്തോടൊപ്പം ഇലകളിൽ എത്തുന്നു. വെള്ളത്തെ ആസ്യരന്ദ്രം വഴിയും പുറം തള്ളുന്നു. വിഷാംശവും ഇലയിലൂടെ പുറന്തള്ളപ്പെടുന്നതായാണ് പറയപ്പെടുന്നത്.

എന്നാലും ഇലയിൽ ചെറിയ തോതിൽ വിഷാംശം നില നിൽക്കാൻ സാധ്യത ഏറെയാണ്. ഇതിനാലാണ് ഇലകൾക്ക് കയ്പ് എന്നാണ് വിശ്വാസം. ഈ ചിന്ത നിലനിൽക്കുന്നതിനാൽ കർക്കിടകത്തിൽ ആരും മുരിങ്ങയില കഴിക്കാറില്ല.

വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി