ജലദോഷത്തിനുള്ള മരുന്ന് കഴിച്ച് ഗര്‍ഭിണികളായത് നിരവധി പേര്‍; ഇതിന് പിന്നിലെ സത്യമെന്ത്? | Why do women get pregnant after taking cold medicine? Malayalam news - Malayalam Tv9

Cold Medicine: ജലദോഷത്തിനുള്ള മരുന്ന് കഴിച്ച് ഗര്‍ഭിണികളായത് നിരവധി പേര്‍; ഇതിന് പിന്നിലെ സത്യമെന്ത്?

Does Cold Medicine Help to Get Pregnant: ജലദോഷത്തിനുള്ള മരുന്ന് കഴിച്ചാല്‍ ഗര്‍ഭധാരണം സാധ്യമാകുമെന്നാണ് ആ വീഡിയോയില്‍ പറയുന്നത്. ജലദോഷത്തിന് കഴിക്കുന്ന മ്യൂസിനെക്‌സ് എന്ന മരുന്നോ അല്ലെങ്കില്‍ അതിലുള്ള സജീവ ഘടകമായ ഗൈഫെനെസിന്‍ അടങ്ങിയ മരുന്നോ കഴിച്ചാല്‍ എളുപ്പത്തില്‍ ഗര്‍ഭധാരണം നടക്കുമെന്നാണ് പറയപ്പെടുന്നത്.

Cold Medicine: ജലദോഷത്തിനുള്ള മരുന്ന് കഴിച്ച് ഗര്‍ഭിണികളായത് നിരവധി പേര്‍; ഇതിന് പിന്നിലെ സത്യമെന്ത്?

പ്രതീകാത്മക ചിത്രം (Image Credits: Oscar Wong/Getty Images Creative)

Published: 

23 Oct 2024 10:56 AM

ഒരു കുഞ്ഞുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ല ദമ്പതികളും. എന്നാല്‍ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം കുഞ്ഞുണ്ടാകാന്‍ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചികിത്സകള്‍ നടത്തിയിട്ടും ഫലം കാണാതെ പോകുന്നവര്‍ നിരവധി. കുഞ്ഞുങ്ങളുണ്ടാകാന്‍ പല വഴികള്‍ പരീക്ഷിച്ച് പണം നഷ്ടമാണ് പലര്‍ക്കും ഫലം. കുഞ്ഞിനെ തേടി അധികം അലയേണ്ട നിരവധി വഴികളുണ്ടെന്നും പറഞ്ഞ് ഒട്ടനവധി വീഡിയോകളും റിപ്പോര്‍ട്ടുകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത്തരത്തിലുള്ളൊരു ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ജലദോഷത്തിനുള്ള മരുന്ന് കഴിച്ചാല്‍ ഗര്‍ഭധാരണം സാധ്യമാകുമെന്നാണ് ആ വീഡിയോയില്‍ പറയുന്നത്. ജലദോഷത്തിന് കഴിക്കുന്ന മ്യൂസിനെക്‌സ് എന്ന മരുന്നോ അല്ലെങ്കില്‍ അതിലുള്ള സജീവ ഘടകമായ ഗൈഫെനെസിന്‍ അടങ്ങിയ മരുന്നോ കഴിച്ചാല്‍ എളുപ്പത്തില്‍ ഗര്‍ഭധാരണം നടക്കുമെന്നാണ് പറയപ്പെടുന്നത്.

Also Read: Health Tips: എണ്ണപ്പലഹാരങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്… കാത്തിരിക്കുന്നത് വലിയ വിപത്ത്

ജലദോഷത്തിന്റെ മരുന്ന് ഗര്‍ഭധാരണത്തിന് കാരണമാകുമോ?

സ്ത്രീയുടെയും പുരുഷന്റെയും ആരോഗ്യസ്ഥിതിയാണ് ഗര്‍ഭധാരണത്തിന്റെ പ്രധാന ഘടകം. എന്നാല്‍ സ്ത്രീയുടെ ആര്‍ത്തവ ചക്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ അല്ലെങ്കില്‍ പുരുഷ ബീജത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളോ കാരണം വന്ധ്യത ഉണ്ടാകുന്നു. ഇതുമാത്രമല്ല വന്ധ്യതയ്ക്ക് കാരണമാകുന്നത്. ബീജം അണ്ഡത്തിനടുത്ത് എത്തുന്നത് സ്ത്രീ ശരീരത്തിലെ സെര്‍വിക്കല്‍ മ്യൂക്കസ് വഴി പലപ്പോഴും തടയപ്പെടുന്നുണ്ട്. ഓരോ സ്ത്രീയുടെയും ആര്‍ത്തവ ചക്രം അനുസരിച്ചാണ് മ്യൂക്കസ് ഉണ്ടായിരിക്കുന്നത്.

നല്ല കട്ടിയുള്ള മ്യൂക്കസ് ആണെങ്കില്‍ ആ സമയത്ത് ഗര്‍ഭധാരണം നടക്കാന്‍ സാധ്യത കുറവാണ്. ഇത് ബീജത്തെ ഉള്ളിലേക്ക് കടത്തിവിടുന്നത് തടയും. എന്നാല്‍ ഈ സമയത്ത് ജലദോഷത്തിനുള്ള മരുന്ന് കഴിച്ചാല്‍ സെര്‍വിക്കല്‍ മ്യൂക്കസിന്റെ കട്ടി കുറയുമെന്നാണ് പറയപ്പെടുന്നത്. ഇത് ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സഹായിക്കും.

യാഥാര്‍ഥ്യമോ?

ജലദോഷത്തിന്റെ മരുന്നായ മ്യൂസിനെക്‌സ് ഗര്‍ഭധാരണത്തെ സഹായിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും തന്നെയില്ല. 1982ല്‍ നടന്ന പഠനം അനുസരിച്ച് വന്ധ്യതയ്ക്ക് പ്രധാന കാരണമായി വരുന്നത് സെര്‍വിക്‌സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. 40 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെലിറ്റി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

Also Read: Post Covid Issue: കൊവിഡാനന്തരം ഭീകരം; രോഗപ്രതിരോധ സംവിധാനം തകരാറിലായ ഇന്ത്യന്‍ ജനത, നിങ്ങളും ഈ അവസ്ഥയിലാണോ?

ഈ പഠനത്തിന്റെ ഭാഗമായ സ്ത്രീകളില്‍ അവരുടെ ആര്‍ത്തവചക്രത്തിന്റെ അഞ്ചാം ദിവസം മുതല്‍ മൂന്ന് നേരം വെച്ച് 200 മില്ലിഗ്രാം ഗൈഫെനെസിന്‍ നല്‍കി. ഇതോടെ 40ല്‍ 15 പേര്‍ ഗര്‍ഭിണികളായി. ഇങ്ങനെ സംഭവിച്ചത് ഗൈഫെനെസിന്റെ ഉപയോഗം കാരണമാകാമെന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇത് തന്നെയാണോ കാരണമായതെന്ന് വ്യക്തമല്ല.

കൂടാതെ ഗൈഫെനെസിന്‍ ദിവസവും രണ്ട് തവണ 600 മില്ലിഗ്രാം വെച്ച് കഴിച്ചയാളില്‍ ബീജ ഉത്പാദനവും ചലനശേഷിയും വര്‍ധിച്ചതായും മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 32 വയസ് മാത്രമുണ്ടായിരുന്ന ഈ പുരുഷനില്‍ ഈ മാറ്റത്തിന് കാരണം ഗൈഫെനെസിന്‍ തന്നെയാണോ എന്ന കാര്യം വ്യക്തമല്ല.

ഗര്‍ഭധാരണം നടക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ അളവില്‍ കൂടുതല്‍ മരുന്ന് കഴിക്കാന്‍ പാടില്ല. ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുക.

ചെവിയിൽ ബഡ്‌സ് ഇടുന്നവർ ഇത് അറിഞ്ഞിരിക്കണം
കണ്ണുകളുടെ ആരോ​ഗ്യത്തിന് മുന്തിരിയുടെ കുരു...! വേറെയുമുണ്ട് ഗുണങ്ങൾ
ഓൺലൈനിൽ പഠിക്കാം; സ്റ്റാൻഫോർഡ് സർവകലാശാലയുടെ അഞ്ച് കോഴ്സുകൾ
ഇത് കലക്കും; ദീപാവലി ഓഫറുകളുമായി വൺ പ്ലസ്