5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Birth Time Personality: എപ്പോഴാ ജനിച്ചത് രാത്രി 12നും പകല്‍ 12നും ഇടയ്ക്കാണോ? എന്നാല്‍ ഇതാകും സ്വഭാവം

How To Find Your Personality by Birth Time: ഓരോരുത്തരും ജനിച്ച സമയത്തെ ഗ്രഹങ്ങളുടെ നില ഉള്‍പ്പെടെ അനുസരിച്ചാണ് ആളുകളുടെ സ്വഭാവവും ജീവതവുമെല്ലാം കണക്കാക്കപ്പെടുന്നത്. നിങ്ങള്‍ ജനിച്ചത് അര്‍ധരാത്രി 12നും പകല്‍ 12നുമിടയിലാണോ? എങ്കില്‍ നിങ്ങളുടെ സ്വഭാവം എങ്ങനെയാണെന്ന് നോക്കാം.

Birth Time Personality: എപ്പോഴാ ജനിച്ചത് രാത്രി 12നും പകല്‍ 12നും ഇടയ്ക്കാണോ? എന്നാല്‍ ഇതാകും സ്വഭാവം
പ്രതീകാത്മക ചിത്രം (Image Credits: Vera Livchak/Getty Images Creative)
shiji-mk
SHIJI M K | Published: 14 Nov 2024 19:21 PM

ജന്മനക്ഷത്രം, ജന്മരാശിം തുടങ്ങി പല കാര്യങ്ങളും ഓരോ വ്യക്തിയുടെയും സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്. പൊതുവേ ജന്മരാശിക്കും നക്ഷത്രത്തിനും നമ്മുടെ സ്വഭാവവുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നമ്മള്‍ ഓരോരുത്തരും ജനിച്ച സമയത്തിനും നമ്മുടെ സ്വഭാവവുമായി ബന്ധമുണ്ട്. ഓരോരുത്തരും ജനിച്ച സമയത്തെ ഗ്രഹങ്ങളുടെ നില ഉള്‍പ്പെടെ അനുസരിച്ചാണ് ആളുകളുടെ സ്വഭാവവും ജീവതവുമെല്ലാം കണക്കാക്കപ്പെടുന്നത്. നിങ്ങള്‍ ജനിച്ചത് അര്‍ധരാത്രി 12നും പകല്‍ 12നുമിടയിലാണോ? എങ്കില്‍ നിങ്ങളുടെ സ്വഭാവം എങ്ങനെയാണെന്ന് നോക്കാം.

12നും 02നും ഇടയില്‍ ജനിച്ചവര്‍

ഈ സമയത്തിനുള്ളില്‍ ജനിച്ചവര്‍ അറിവ് നേടാന്‍ ആഗ്രഹിക്കുന്നവരാണ്. ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയണമെന്ന അതിയായ ആഗ്രഹം ഇവര്‍ക്കുണ്ടാകും. സ്വയം പൊക്കി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവരുമായി ഇടപഴകാന്‍ അത്ര താത്പര്യമുള്ളവരല്ല ഇക്കൂട്ടര്‍. എന്നാല്‍ മറ്റുള്ളവരുമായി ഇടപെടുന്നത് ഇവരില്‍ സന്തോഷം നിറയ്ക്കും.

2നും 4 നുമിടയില്‍ ജനിച്ചവര്‍

ഈ സമയത്ത് ജനിച്ചവര്‍ക്ക് ആകര്‍ഷണീയമായ സ്വഭാവമായിരിക്കും. ആഡംബര ജീവിതത്തോടാണ് ഇവര്‍ക്ക് താത്പര്യം. ഏത് കാര്യത്തിലും വിജയം കരസ്ഥമാക്കും. 24 വയസിനും 27 വയസിനുമിടയില്‍ ഇവര്‍ക്ക് വളരെ നല്ല സമയമാണ്.

4നും 6നുമിടയില്‍

നല്ല വ്യക്തിത്വമായിരിക്കും ഈ സമയത്ത് ജനിച്ചവര്‍ക്ക് ഉണ്ടാവുക. വളരെയധികം ആത്മവിശ്വാസം ഉള്ള ഇക്കൂട്ടര്‍ ഏത് വെല്ലുവിളികളെയും സധൈര്യം നേരിടും. എല്ലായിടത്തും ആകര്‍ഷകേന്ദ്രമാകാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. നേതൃപാടവവും സത്യസന്ധതയും ഇവരുടെ മുതല്‍ക്കൂട്ടാണ്.

Also Read: Personality Color Blue: നീല നിറത്തോട് ഇഷ്ടക്കൂടുതലുണ്ടോ? എങ്കില്‍ നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

6നും 8നുമിടയില്‍ ജനിച്ചവര്‍

ഇവരുടെ വ്യക്തിത്വത്തെ കുറിച്ച് ആര്‍ക്കും അത്ര പെട്ടെന്ന് മനസിലാകില്ല. നേതൃപാടവം ഉള്ളവരായിരിക്കും ഇവര്‍. മറ്റുള്ളവര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നത്. ഒരു കാര്യത്തിലും വിട്ടുവീഴ്ച കാണിക്കാന്‍ ഇവര്‍ താത്പര്യപ്പെടുന്നില്ല. ജീവിതത്തിലെ പ്രതിസന്ധികളെല്ലാം ഇവരെ കൂടുതല്‍ ശക്തരാക്കുന്നു.

8നും 10നുമിടയില്‍ ജനിച്ചവര്‍

ആത്മശാന്തിക്ക് പ്രാധാന്യം നല്‍കുന്ന ആളുകളാണിവര്‍. ആരോടും വഴക്കിടാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. വഴക്കുകളില്‍ നിന്നും പരമാവധി മാറിനില്‍ക്കും. എന്നാല്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വന്നാല്‍ നിലപാടില്‍ നിന്ന് ഒരു ചുവടുപോലും ഇവര്‍ പിന്മാറില്ല. വ്യത്യസ്ത തരത്തിലുള്ള ആളുകളോട് ഇടപഴകാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

10നും 12നുമിടയില്‍

എല്ലാത്തിനെയും വളരെയധികം ശുഭാപ്തി വിശ്വാസത്തോടെയാണ് ഇക്കൂട്ടര്‍ സമീപിക്കുന്നത്. അച്ചടക്കം നിറഞ്ഞ ജീവിതമായിരിക്കും ഇവരുടേത്. സ്വന്തം കഴിവുകളെയും ബലഹീനതയെയും കുറിച്ച് ഇവര്‍ക്ക് നന്നായി അറിയാം. നേതൃഗുണം ഉള്ളവരാണ് ഇവര്‍. കലാപരമായ കഴിവുകള്‍ ഉണ്ടായിരിക്കും.

Latest News