5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thyroid patience diet: തൈറോയ്ഡ് ഉണ്ടോ? കാബേജ് തൊടേണ്ട… രോ​ഗികൾക്ക് കഴിക്കാവുന്നവയും ഒഴിവാക്കേണ്ടവയും ഇതെല്ലാം

What thyroid patients can eat: ക്രൂസിഫറസ് പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി തുടങ്ങിയവ പൂർണമായും രോ​ഗികൾ ഒഴിവാക്കണം.

Thyroid patience diet: തൈറോയ്ഡ് ഉണ്ടോ? കാബേജ് തൊടേണ്ട… രോ​ഗികൾക്ക് കഴിക്കാവുന്നവയും ഒഴിവാക്കേണ്ടവയും ഇതെല്ലാം
പ്രതീകാത്മക ചിത്രം (Image courtesy : Jasmina007 / Getty Images Creative)
aswathy-balachandran
Aswathy Balachandran | Published: 04 Nov 2024 13:24 PM

കൊച്ചി: പലർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കുള്ള ഒ!രു പ്രധാന ആരോ​ഗ്യ പ്രശ്നമാണ് തൈറോയ്ഡ്. തെറോയ്ഡ് പ്രശ്നങ്ങൾ പലതരത്തിലുണ്ടാകാം. ഇത് നിങ്ങളുടെ മാനസിക സമ്മർദ്ദം കൂട്ടാനും ആരോ​ഗ്യം മോശമാക്കാനും കാരണമാകുന്നു. ​ഗർഭകാലത്ത് മാത്രം തൈറോയ്ഡ് പ്രശ്നങ്ങൾ വരുന്നവരുമുണ്ട്. ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.

ഉപാപചയപ്രവർത്തനങ്ങൾ, വളർച്ച, വികാസം ഇവയെ എല്ലാം നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഇവിടെയുള്ള ഹോർമോണുകളുടെ അസന്തുലനം ശരീരഭാരം കൂടുക, എല്ലുകളുടെ നാശം, മുടി കൊഴിച്ചിൽ, ഹൃദ്രോഗസാധ്യത, പ്രമേഹം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. ചില ഭക്ഷണങ്ങൾ തൈറോയ്ഡ് പ്രശ്നമുള്ളവർ കഴിക്കാൻ പാടില്ല. കാരണം അത് ആരോ​ഗ്യ നില മോശമാക്കും. ചിലത് തീർച്ഛയായും കഴിക്കേണ്ടവയുമാണ്. അതെല്ലാം ഏതെന്നു നോക്കാം….

 

കഴിക്കേണ്ടവ

 

  • സീഡ്സ്, നട്സ് – സെലെനിയത്തിന്റെയും സിങ്കിന്റെയും കലവറയാണ് ബ്രസീൽ നട്സ്. ഇത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ചിയ സീഡ്സ്, മത്തങ്ങാക്കുരു എന്നിവയും മികച്ചതാണ്.
  • പയർ വർഗങ്ങൾ – പ്രോട്ടീൻ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും.
  • മുട്ട – ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തൈറോയ്ഡ് രോഗികൾ മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കുന്നത് വളരെ നല്ലതാണ്.
  • പച്ചക്കറികൾ – വൈറ്റമിൻ സി, നാരുകൾ, ആന്റി ഓക്സിഡന്റുകൾ ഇവ അടങ്ങിയ തക്കാളി, കാപ്സിക്കം പോലെയുള്ള പച്ചക്കറികൾ കഴിക്കുന്നത് നല്ലതാണ്.

 

ഒഴിവാക്കേണ്ടവ

ക്രൂസിഫറസ് പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി തുടങ്ങിയവ പൂർണമായും രോ​ഗികൾ ഒഴിവാക്കണം. ഇവയിൽ അടങ്ങിയിരിക്കുന്ന ഐസോതയോസൈനേറ്റ് ആണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതിനാലാണ് ഒഴിവാക്കണം എന്നു പറയുന്നത്. സോയയും ഉത്പന്നങ്ങളും, മരച്ചീനി, മധുരക്കിഴങ്ങ്, റാഡിഷ്, അമിതമധുരം ഉള്ള ഭക്ഷ്യവസ്തുക്കൾ, നിലക്കടല, ഗ്രീൻ ടീ എന്നിവ ഒഴിവാക്കുന്നതും ഉത്തമം.

സോയയിൽ അടങ്ങിയിരിക്കുന്ന ഐസോഫ്‌ളേവോൺസ് എന്ന ഘടകവും തൈറോയ്ഡ് ഉത്പാദനത്തെ ബാധിക്കുന്നുണ്ട്. ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം എന്നു നിർബന്ധമില്ല. ചില രോ​ഗികൾക്ക് ഇതിന്റെ ഉപയോ​ഗം ഒരു കുറയ്ക്കുന്നതാവും നല്ലത്.

Latest News