Fatigue: എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? എങ്കിൽ ഇതാകാം കാരണങ്ങൾ
Reason Behind Fatigue: മുതിർന്ന ഒരാൾ ഒരു ദിവസം കുറഞ്ഞത് ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്. തുടർച്ചയായി ഇത്രയും നേരം ഉറങ്ങാൻ സാധിക്കാത്തവർക്ക് ക്ഷീണമുണ്ടാകാൻ സാധ്യത ഏറെയാണ്. എന്നാൽ ഉറക്കം മാത്രമല്ല മറ്റ് കാരണങ്ങൾ കൊണ്ടും ചിലർക്ക് ഈ വിട്ടുമാറാത്ത ക്ഷീണം ഉണ്ടാകും. എന്തെല്ലാമാണ് കാരണമെന്ന് നോക്കാം.
എപ്പോഴും ക്ഷീണം. കിടക്കണം എന്ന ചിന്ത മാത്രമാണുള്ളത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? വിട്ടുമാറാത്ത ക്ഷീണം ഉൽപ്പാദനക്ഷമത, മാനസികാവസ്ഥ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ സാരമായി ബാധിച്ചേക്കും. ചില ദൈനംദിന ശീലങ്ങൾ തന്നെയാണ് നിരന്തരമായ ക്ഷീണത്തിന് കാരണമാകുന്നത്. പലപ്പോഴും ആവശ്യത്തിന് ഉറക്കം കിട്ടാത്തത്തതും വിട്ടുമാറാത്ത ഈ ക്ഷീണത്തിന് പിന്നിലെ പ്രധാന കാരണമായേക്കാം.
മുതിർന്ന ഒരാൾ ഒരു ദിവസം കുറഞ്ഞത് ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്. തുടർച്ചയായി ഇത്രയും നേരം ഉറങ്ങാൻ സാധിക്കാത്തവർക്ക് ക്ഷീണമുണ്ടാകാൻ സാധ്യത ഏറെയാണ്. എന്നാൽ ഉറക്കം മാത്രമല്ല മറ്റ് കാരണങ്ങൾ കൊണ്ടും ചിലർക്ക് ഈ വിട്ടുമാറാത്ത ക്ഷീണം ഉണ്ടാകും. എന്തെല്ലാമാണ് കാരണമെന്ന് നോക്കാം.
പ്രാതൽ
ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ശരിയായ പോഷകാഹാരം ഇല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് നിർബന്ധമാക്കേണ്ടതാണ്. ജീവിത തിരക്കുകൾക്കിടയിൽ പലരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. ഇത് അമിത ക്ഷീണത്തിന് ഇടയാക്കും. പ്രോട്ടീൻ, ധാന്യങ്ങൾ, പഴങ്ങൾ എന്നിവയാൽ സമ്പന്നമായ ആരോഗ്യകരമായ പ്രഭാതഭക്ഷണം ഊർജ്ജം നൽകാൻ സഹായിക്കുന്നു.
മധുരമുള്ളവ
മധുരമുള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുമ്പോൾ പെട്ടെന്ന് ഊർജ്ജം നൽകുമെങ്കിലും അവ പിന്നീട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ക്ഷീണത്തിന് കാരണമാകുകയും ചെയ്യുന്നു.
നിർജ്ജലീകരണം
നിങ്ങൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽപ്പോലും നിർജ്ജലീകരണം തളർച്ചയ്ക്കും ക്ഷീണത്തിനും പലപ്പോഴും കാരണമാകും. ശരീരത്തിന് വെള്ളം ഇല്ലെങ്കിൽ കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും എത്തിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനം തകരാറിലാകുകയും അതിലൂടെ അമിതമായി ക്ഷീണം തോന്നുകയും ചെയ്യും.
ഇരുന്നുള്ള ജോലി
മണിക്കൂറോളം ഇരുന്നുള്ള ജോലികൾ മൊത്തത്തിലുള്ള ആരോഗ്യത്തെ നല്ല രീതിയിൽ ബാധിക്കുന്നു. അത്തരത്തിലുള്ളവർക്ക് സ്ട്രെച്ചിംഗ് അല്ലെങ്കിൽ വേഗത്തിലുള്ള നടത്തം പോലുള്ള വ്യായാമങ്ങൾ ക്ഷീണം അകറ്റുന്നതിന് സഹായിക്കും.
ALSO READ: മുഖവും മുടിയും ഒരുപോലെ തിളങ്ങാൻ വെണ്ടയ്ക്ക വെള്ളം… കുടിക്കേണ്ടത് ഇങ്ങനെ
ഉറക്കക്കുറവ്
ഉറക്കക്കുറവ് ക്ഷീണത്തെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്ന ഒന്നാണ്. രാത്രിയിൽ വെെകിയും ഇലട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു.
ഉത്കണ്ഠ
പിരിമുറുക്കവും ഉത്കണ്ഠയും അമിത ക്ഷീണത്തിന് മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്. നിരന്തരമായ ഉത്കണ്ഠ മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. യോഗ, മെഡിറ്റേഷൻ എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കുകയാണ് വേണ്ടത്.
വിളർച്ച
ശരീരത്തിൽ ആവശ്യത്തിനുള്ള ചുവന്ന രക്തകോശങ്ങൾ ഇല്ലാതെ വരുന്ന അവസ്ഥയാണ് വിളർച്ചയെന്ന് പറയുന്നത്. ഇത് അമിതമായ ക്ഷീണത്തിലേക്ക് നയിക്കുന്ന ഒന്നാണ്. അയണിൻറെയോ വൈറ്റമിൻ ബി12ൻറെയോ അഭാവമാണ് വിളർച്ചയ്ക്ക് കാരണമാകുന്നത്. ഒരു രക്തപരിശോധനയിലൂടെ ഈ പോഷണങ്ങളുടെ അഭാവം കണ്ടെത്തി ഭക്ഷണക്രമത്തിലൂടെ ഈ പ്രശ്നം പരിഹരിക്കുകയാണ് ചെയ്യേണ്ടത്.
തൈറോയ്ഡ് പ്രശ്നം
നമ്മുടെ ചയാപചയത്തെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകളാണ്. തൈറോയ്ഡ് ആവശ്യത്തിന് ഹോർമോണുകൾ ഉൽപാദിപ്പിക്കാത്ത അവസ്ഥയായ ഹൈപോതൈറോയ്ഡിസം ഈ ചയാപചയത്തെ മെല്ലെയാക്കുന്നു. ഇത് അമിതമായ ക്ഷീണത്തിന് കാരണമാകുകയും ചെയ്യും. തൈറോയ്ഡ് അമിതമായി ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഹൈപർതൈറോയ്ഡിസവും ക്ഷീണത്തിന് മറ്റൊരു കാരണമാണ്. തൈറോയ്ഡ് പ്രശ്നങ്ങളും പരിശോധനയിലൂടെ കണ്ടെത്തി ആവശ്യമായി പരിചരണം നൽകാവുന്നതാണ്.