Mood Swings: ദേഷ്യം, സങ്കടം, സന്തോഷം, ആവേശം; മിനിറ്റുകൾകൊണ്ട് മാറിമറിയുന്നതോ മൂഡ് സ്വിങ്സ്?
What Is Mood Swings: അതേസമയം ആർത്തചക്രത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്ത തലത്തിലുള്ള ഹോർമോൺ പ്രവർത്തനങ്ങളും അതിനനുസരിച്ച് ശാരീരിക മാറ്റങ്ങളും സംഭവിച്ചേക്കാം. അതിൻ്റെ ഭാഗമായി കേട്ടുവരുന്ന ഒരു ഓമന പേരാണ് മൂഡ് സ്വിങ്സ്. ദേഷ്യം, സങ്കടം, സന്തോഷം, ആവേശം എല്ലാം മാറിമറിയുന്നതാണ് മൂഡ് സ്വിങ്സ്. എന്നാൽ ഈ മൂഡ് സ്വിങ്സ് എന്ന വാക്കിനെ കുറിച്ച് കുറെ തെറ്റി ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
സ്ത്രീകളിൽ അവരുടെ പ്രത്യുല്പാദനത്തിൻറെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയെയാണ് ആർത്തവം എന്ന് പറയുന്നത്. ഇതിൻ്റെ ഭാഗമായി കടുത്ത വയറുവേദന, തലവേദന, നടുവേദന മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർ ഏറെയാണ്. മറ്റു ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഒന്നുമില്ലാത്ത ഒരു സ്ത്രീയിൽ എല്ലാ മാസവും കൃത്യമായി ആർത്തവം ആവർത്തിച്ചുവരും. ഇത്തരത്തിലുള്ളവരിൽ ഒരു ആർത്തവചക്രത്തിന്റെ ദൈർഘ്യം സാധാരണ ഗതിയിൽ 28 ദിവസങ്ങൾ ആണ്.
അതേസമയം ആർത്തചക്രത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്ത തലത്തിലുള്ള ഹോർമോൺ പ്രവർത്തനങ്ങളും അതിനനുസരിച്ച് ശാരീരിക മാറ്റങ്ങളും സംഭവിച്ചേക്കാം. അതിൻ്റെ ഭാഗമായി കേട്ടുവരുന്ന ഒരു ഓമന പേരാണ് മൂഡ് സ്വിങ്സ്. ദേഷ്യം, സങ്കടം, സന്തോഷം, ആവേശം എല്ലാം മാറിമറിയുന്നതാണ് മൂഡ് സ്വിങ്സ്. എന്നാൽ ഈ മൂഡ് സ്വിങ്സ് എന്ന വാക്കിനെ കുറിച്ച് കുറെ തെറ്റി ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
ഹോർമോണുകളുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ, പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിന് കാരണകാരായ സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളെയും ബാധിക്കുന്നു. ഇതിലൂടെ നമ്മളെ പലതരത്തിൽ മാനസികാവസ്ഥ മാറിമറിയുന്നു. എന്നാൽ യാതാർത്ഥത്തിൽ മൂഡ് സ്വിങ്സ് എന്നാൽ എന്താണെന്ന് നിങ്ങൾക്കറിയാമോ?
ഒരിക്കലും മിനിറ്റുകൾക്കുള്ളിൽ മാറിമറിയുന്ന ഒന്നല്ല മൂഡ് സ്വിങ്സ്. പലരും ആ പെട്ടെന്നുണ്ടാകുന്ന മാറ്റത്തെയാണ് മൂഡ് സ്വിങ്സ് എന്ന തരത്തിൽ തെറ്റിദ്ധരിച്ചിരിക്കുന്നത്. വാക്കിൻ്റെ അർത്ഥം പോലെ തന്നെ നമ്മുടെ മാനസികാവസ്ഥ സ്വിങ് ചെയ്ത് തിരച്ചെത്താൻ കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലും എടുക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഒരാഴ്ച്ച നമ്മൾ വളരെ ഡിപ്രസ്ഡ് ആയി ഒന്നും ചെയ്യാൻ താല്പര്യമില്ലാതെ ഇരിക്കുകയും സന്തോഷമില്ല ഈ മാനസികാവസ്ഥ ഒരാഴ്ച്ചകൊണ്ടാണ് മാറുന്നത്.
പിന്നീട് ഇത് മാറി സാധാരണ മാനസികാവസ്ഥയിലേക്കോ അല്ലെങ്കിൽ മറ്റൊരു തലത്തിലേക്കോ പോയേക്കാം. ഇതിനെയാണ് മൂഡ് സ്വിങ് എന്നത്കൊണ്ട് അർത്ഥമാക്കുന്നത്. ഇതെല്ലാം നിങ്ങളുടെ ഹോർമോണുകളിലെ മാറ്റത്തിലൂടെയാണ് സംഭവിക്കുന്നത്. ഹോർമോൺ മാറ്റങ്ങൾക്ക് പുറമേ, സമ്മർദ്ദം, ഉറക്കക്കുറവ്, പോഷകാഹാരക്കുറവ് തുടങ്ങിയ മറ്റ് ഘടകങ്ങളും ആർത്തവസമയത്തെ മാനസികാവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
സ്ത്രീകളിൽ ആർത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഉണ്ടാകുന്ന ശാരീരികവും വൈകാരികവുമായ ലക്ഷണങ്ങളെ പ്രീമെൻസ്ട്രൽ സിൻഡ്രോം (PMS) എന്നാണ് അറിയപ്പെടുന്നത്. മാനസികാവസ്ഥ, ക്ഷോഭം, ഉത്കണ്ഠ, വിഷാദം, ക്ഷീണം എന്നിവയെല്ലാം പിഎംഎസിന്റെ ലക്ഷണങ്ങളായി കണ്ടുവരുന്നവയാണ്. എല്ലാ സ്ത്രീകൾക്കും ആർത്തവ ചക്രവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള മൂഡ് സ്വിങ്ങ്സ് അനുഭവപ്പെടണമെന്നില്ല എന്നതും മറ്റൊരു കാര്യമാണ്.
വിഷാദം നിറഞ്ഞ മോഡിലേക്ക് പോകുമ്പോൾ ഒറ്റയ്ക്കിരിക്കാൻ തോന്നുക, ഒന്നിനോടും താല്പര്യം ഇല്ലാതെയാകുക, സ്വയം വിലയില്ലാതെയാവുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ അത് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഏറ്റവും അടുത്ത വ്യക്തികളുമായി, ജോലി സ്ഥലത്തും എല്ലാം പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസ്ഥയും ഉണ്ടായേക്കാം.