ടൂത്ത് ബ്രഷ് മുതൽ തൂവാലകൾ വരെ; കുളിമുറിയിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ Malayalam news - Malayalam Tv9

Things Not Keep In Bathroom: ടൂത്ത് ബ്രഷ് മുതൽ തൂവാലകൾ വരെ; കുളിമുറിയിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ

Published: 

20 May 2024 14:21 PM

കുളിമുറിയും ടോയ്‌ലറ്റും വീടിൻ്റെ പ്രധാന ഭാഗമാണ്. ഇവ രണ്ടും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ എല്ലാവരുടെയും ആരോ​ഗ്യത്തെ സാരമായി ബാധിക്കും. കുളിമുറിയിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5കുളിമുറിയും ടോയ്‌ലറ്റും എപ്പോഴും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ആരോ​ഗ്യത്തെ സാരമായി ബാധിക്കും. അതുകൊണ്ട് തന്നെ വീട്ടിൽ അറ്റാച്ച്ഡ് ബാത്ത്റൂമുകൾ ഉള്ളവർ ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ എന്തൊക്കെയെന്ന് നോക്കാം.

കുളിമുറിയും ടോയ്‌ലറ്റും എപ്പോഴും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ആരോ​ഗ്യത്തെ സാരമായി ബാധിക്കും. അതുകൊണ്ട് തന്നെ വീട്ടിൽ അറ്റാച്ച്ഡ് ബാത്ത്റൂമുകൾ ഉള്ളവർ ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ എന്തൊക്കെയെന്ന് നോക്കാം.

2 / 5

കുളിമുറിയുടെ ശുചിത്വം അശ്രദ്ധമാക്കിയാൽ, ബാക്ടീരിയയും അണുബാധയും വീടുമുഴുവൻ വ്യാപിക്കുകയും നിരവധി രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. പ്രത്യേകിച്ച് കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യത്തെയും ഇവ സാരമായി ബാധിക്കും.

3 / 5

നനഞ്ഞ ടൂത്ത് ബ്രഷ്: മിക്ക ആളുകളും നനഞ്ഞ ടൂത്ത് ബ്രഷുകൾ സ്റ്റാൻഡിൽ സൂക്ഷിക്കുന്നു. ഇത് വളരെ അനാരോഗ്യകരമാണ്. നനഞ്ഞ ടൂത്ത് ബ്രഷ് വായുവിലുള്ള വിഷവസ്തുക്കളെയും മറ്റ് അണുക്കളെയും ആകർഷിക്കുന്നു. പിന്നീട് ഇത്തരം ബ്രഷ് ഉപയോ​ഗിച്ച് പല്ല് തേക്കുമ്പോൾ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് അസുഖം വരാൻ കാരണമാകുന്നു.

4 / 5

നനഞ്ഞ തൂവാലകളുടെ ഉപയോഗം: കുളിച്ചതിന് ശേഷം ആഴ്ചയിൽ ഒരിക്കലെങ്കിലും നമ്മൾ ഉപയോഗിക്കുന്ന ടവ്വലുകൾ മാറ്റണം. പലരും ഉപയോഗിച്ച ടവൽ കഴുകാതെ വളരെ നേരം ഉപയോഗിക്കുന്നു. എന്നാൽ ഇത് ചർമ്മരോഗങ്ങൾക്ക് കാരണമാകും. കൂടാതെ, കുളിച്ചതിന് ശേഷം ടവൽ നന്നായി ഉണങ്ങേണ്ടത് പ്രധാനമാണ്. നനഞ്ഞ തൂവാലകൾ രോഗാണുക്കളുടെ വളർച്ചയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് എപ്പോഴും ഉണങ്ങിയ ടവലുകൾ ഉപയോഗിക്കണം.

5 / 5

ബാത്ത്റൂം സിങ്ക്: ബാത്ത്റൂം സിങ്ക് പതിവായി വൃത്തിയാക്കണം. അല്ലെങ്കിൽ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരും. കൈ കഴുകാനും വായ കഴുകാനും ഉപയോഗിക്കുന്ന സിങ്ക് ആയതിനാൽ ഈ ഭാഗത്ത് നിറയെ അണുക്കളാണ്. അതിനാൽ, കഴിയുന്നത്ര തവണ വൃത്തിയാക്കണം.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ