Vastu Tips: വിവാഹത്തിന് കാലതാമസം, പുരോഗതി തടസ്സം? വീട്ടിലെ ഈ വസ്തുക്കളാകാം കാരണം
Malayalam Vastu Tips: പല വീടുകളിലും ഇത്തരത്തിൽ വർഷങ്ങൾ പഴക്കമുള്ള പൂട്ടുകൾ സൂക്ഷിച്ചിരിക്കുന്നത് കാണാം. ഇവ നിങ്ങളുടെ കരിയറിനെതിരാണ്. മാത്രമല്ല ഇവ നിങ്ങളുടെ പുരോഗതിയെ തടയുകയും ചെയ്യും.
നിരവധി വീടുകളിൽ ആളുകളുടെ കല്യാണത്തിന് കാലതാമസം ഉണ്ടാവാറുണ്ട്. ഇതിന് ജ്യോതിഷ പരമായുള്ള കാരണങ്ങൾക്ക് പുറമെ വാസ്തു സംബന്ധമായും പ്രശ്നങ്ങളുണ്ടാവാം. വർഷങ്ങളായി വീട്ടിൽ സൂക്ഷിക്കുന്ന പല സാധനങ്ങളും ഇത്തരത്തിൽ നിങ്ങളുടെ കല്യാണത്തിന് തടസ്സമായി മാറാം.
വീട്ടിൽ പൂട്ടുണ്ടോ?
പഴയ ചില പൂട്ടുകൾ പലപ്പോഴും വീടുകളിൽ സൂക്ഷിക്കാറുണ്ട്, എന്നാൽ താക്കോൽ നഷ്ടപ്പെടുകയോ പൂട്ടുകൾ കുടുങ്ങിപ്പോകുകയോ ചെയ്താൽ ഇവ ഉപയോഗ ശൂന്യമാവാറുണ്ട്.താക്കോലില്ലാത്തതോ കേടുപാടുകൾ കാരണം തുറക്കാത്തതോ ആയ പൂട്ടുകൾ വീട്ടിൽ സൂക്ഷിക്കരുത്.
പല വീടുകളിലും ഇത്തരത്തിൽ വർഷങ്ങൾ പഴക്കമുള്ള പൂട്ടുകൾ സൂക്ഷിച്ചിരിക്കുന്നത് കാണാം. ഇവ നിങ്ങളുടെ കരിയറിനെതിരാണ്. മാത്രമല്ല ഇവ നിങ്ങളുടെ പുരോഗതിയെ തടയുകയും ചെയ്യും. പൂട്ടിയിട്ടിരിക്കുന്നതും താക്കോൽ ഇല്ലാത്തതുമായ ഏതെങ്കിലും പൂട്ടുകൾ ഉണ്ടെങ്കിൽ അവ വീട്ടിൽ നിന്ന് പുറത്തെടുക്കാൻ വൈകരുത്.
പഴയ ഷൂസും ചെരിപ്പുകളും
പഴയ കീറിയ ഷൂസും ചെരിപ്പും പോലും ചിലപ്പോൾ ജീവിതത്തിൽ പ്രശ്നങ്ങളായേക്കാം. മാസങ്ങളായി നിങ്ങൾ ഉപയോഗിക്കാത്ത പഴയ ചെരിപ്പുകൾ വീട്ടിൽ സൂക്ഷിക്കുന്നത് ശുഭകരമല്ല. മോശം ഷൂസും സ്ലിപ്പറുകളും നിങ്ങളുടെ ജീവിതത്തിൽ ചിലപ്പോൾ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കീറിയ ചെരുപ്പുകളും ഷൂകളും ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്.
ഇവ സൂക്ഷിക്കുന്നത് വീടിനുള്ളിൽ അനാവശ്യ വഴക്കുകൾ കൂട്ടും വർദ്ധിപ്പിക്കുകയും വീട്ടിലെ ഓരോ പ്രവൃത്തിയെയും തടസ്സപ്പെടുത്തുകയും ചെയ്യും. ശനിയാഴ്ച ദിവസം കഴിയുമെങ്കിൽ ഇവയെല്ലാം നീക്കം ചെയ്യുകയോ അവശനായൊരാൾക്ക് ദാനം ചെയ്യുകയോ ചെയ്യാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് TV9 Malayalam സ്ഥിരീകരിക്കുന്നില്ല )
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി TV9 Malayalam Facebook, Twitter ,Instagram പേജുകൾ സന്ദർശിക്കുക