5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Morning Drinks: രാവിലെ കാപ്പി കുടുക്കുന്ന ശീലം ഒന്ന് മാറ്റിപിടിച്ചാലോ? പകരം ശീലമാക്കൂ ഈ പാനീയങ്ങൾ

Morning Drinks Instead Of Coffee: കാപ്പി കുടിച്ച് മടുത്തവരും ഒരു മാറ്റം ആഗ്രഹിക്കുന്നവരും നമുക്കിടയിലുണ്ട്. മാറ്റത്തിനൊപ്പം തന്നെ അത് ആരോ​ഗ്യപരമായിരക്കുകയും വേണം. അങ്ങനെയാണെങ്കിൽ കാപ്പിക്ക് പകരം രാവിലെ ശീലമാക്കാൻ പറ്റുന്ന ചില പാലീയങ്ങൾ ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

Morning Drinks: രാവിലെ കാപ്പി കുടുക്കുന്ന ശീലം ഒന്ന് മാറ്റിപിടിച്ചാലോ? പകരം ശീലമാക്കൂ ഈ പാനീയങ്ങൾ
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 02 Nov 2024 18:12 PM

എന്നും രാവിലെ ഒരു കപ്പ് കാപ്പി, അത് നിർബന്ധമാണ് പലർക്കും. പക്ഷേ കാപ്പി കുടിച്ച് മടുത്തവരും ഒരു മാറ്റം ആഗ്രഹിക്കുന്നവരും ഉണ്ട്. മാറ്റത്തിനൊപ്പം തന്നെ അത് ആരോ​ഗ്യപരമായിരക്കുകയും വേണം. അങ്ങനെയാണെങ്കിൽ കാപ്പിക്ക് പകരം രാവിലെ ശീലമാക്കാൻ പറ്റുന്ന ചില പാലീയങ്ങൾ ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ഇഞ്ചി ചായ

നമ്മളിൽ പലരും കുടിക്കുന്നതും മിക്കവർക്കും പ്രിയപെട്ടതുമായ ഒരു ചായ ആണ് ഇഞ്ചി ചായ. ദഹനവ്യവസ്ഥയെ മികച്ചതാക്കാനും, മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും ഇഞ്ചി ചായ മികച്ചതാണ്. ഓക്കാനം കുറക്കാനും, ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇഞ്ചി സഹായിക്കുന്നു. രാവിലെ ഒരു കപ്പ് ഇഞ്ചി ചായ കുടിച്ച് ദിവസം ആരംഭിക്കുകയാണെങ്കിൽ അത് ഉന്മേഷദായകമായ ഒരു ദിവമാകും നിങ്ങൾക്ക് സമ്മാനിക്കുക. മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കാനും വയറിനെ ശാന്തമാക്കാനും ഇഞ്ചി ചായ വളരെ നല്ലതാണ്. കഫീൻ കഴിക്കുന്നത് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒന്നാണ് ഇഞ്ചി ചായ.

കുക്കുമ്പർ മിൻ്റ് വാട്ടർ

കുക്കുമ്പറിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒരു പാനീയമാണ് കുക്കുമ്പർ മിന്റ് വാട്ടർ. തണുത്തതും, ഉന്മേഷദായകവുമായ ഈ പാനീയം കുക്കുമ്പർ കഷ്ണങ്ങളും, പുതിനയിലയും തണുത്ത വെള്ളത്തിൽ യോജിപ്പിച്ചാണ് ഉണ്ടാക്കുന്നത്. നിങ്ങളുടെ ശരീരത്തിലെ വിഷാംശത്തെ പുറത്ത് കളയാൻ ഇത് സഹായിക്കുന്നു. കുക്കുമ്പറിൽ ജലാംശവും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. പുതിന ദഹനത്തിനും സഹായിക്കുന്നു. ചൂടുള്ള കാലത്ത് കുടിക്കാൻ പറ്റിയതാണ് ഈ പാനീയം.

ചെറുചൂടുള്ള നാരങ്ങ വെള്ളം

ഏറ്റവും ലളിതവും എന്നാൽ ഫലപ്രദവുമായ പാനീയങ്ങളിൽ ഒന്നാണ് ചെറുചൂടുള്ള നാരങ്ങ വെള്ളം. ഇവ പ്രഭാത പാനീയങ്ങളിൽ ഉൾപ്പെടുത്തിയാലുള്ള ആരോ​ഗ്യ ​ഗുണങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. പാതി മുറിച്ച നാരങ്ങയുടെ നീര് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒഴിച്ച് വെറും വയറ്റിൽ കുടിക്കുക. ഇത് മികച്ച ഒരു ഹൈഡ്രേറ്ററും വിറ്റാമിൻ സിയുടെ ഉപഭോഗം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് രോഗപ്രതിരോധ പ്രവർത്തനത്തെയും ചർമ്മത്തിൻ്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.

ആപ്പിൾ സൈഡെർ വിനെഗർ ഡ്രിങ്ക്

പ്രാഭതത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന ആരോഗ്യകരമായ മറ്റൊരു പാനീയമാണ് ആപ്പിൾ സൈഡർ വിനെഗർ ഡ്രിങ്ക്. ഇതുണ്ടാക്കാൻ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ആപ്പിൾ സൈഡെർ വിനെഗർ ഒഴിച്ച് ഡയല്യൂട് ചെയുക. ആവശ്യമെങ്കിൽ, രുചിക്കായി ഒരു ടീസ്പൂൺ തേനോ ഒരു കറുവാപ്പട്ടയോ ചേർക്കാവുന്നതാണ്. ദഹനം, വിഷാംശം ഇല്ലാതാക്കൽ, ശരീരഭാരം നിയന്ത്രിക്കൽ എന്നിവയ്ക്ക് ഇത് സഹായിക്കും.

കറ്റാർ വാഴ ജ്യൂസ്

കാപ്പിയ്‌ക്ക് പകരമാക്കാൻ പറ്റുന്ന മികച്ച ഒരു ബദലാണ് കറ്റാർ വാഴ ജ്യൂസ്. ആരോഗ്യപരമായ നിരവധി ഗുണങ്ങളാണ് ഇവയ്ക്കുള്ളത്. കറ്റാർ വാഴ ജ്യൂസ് ജലാംശം വർധിപ്പിക്കുന്നതിനും ദഹനത്തെ പിന്തുണയ്ക്കുന്നതിനും ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കറ്റാർ വാഴയിൽ വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള ഒരു മികച്ച പോഷക പാനീയമാണ്.

മച്ച ടീ

ഗ്രീൻ ടീ ഇലകൾ ഉപയോഗിച്ചാണ് മച്ച ടീ ഉണ്ടാകുന്നത്. മച്ചയിൽ മിതമായ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്.. കൂടാതെ ഇതിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ മച്ച ഫ്രീ റാഡിക്കലുകളെ ചെറുക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു.

 

Latest News