Health Tips: നാവിലെ ഈ മാറ്റങ്ങൽ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് ചില ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാവാം
Tongue Problems And Its Solution: നാവിൽ നമ്മൾ പോലുമറിയാതെ ചില മാറ്റങ്ങൾ വരാറുണ്ട്. നിങ്ങൾ എപ്പോഴെങ്കിലും ഈ മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതെ നമ്മുടെ ശരീരത്തിലെ ചില ആരോഗ്യ പ്രശ്നങ്ങൾ നാവിലൂടെ തിരിച്ചറിയാൻ സാധിക്കും. പോഷകാഹാരക്കുറവ് മുതൽ മോശം രക്തചംക്രമണം വരെ നാവിലൂടെ അറിയാം.
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് നമ്മുടെ നാവ്. രുചി അറിയാനും വാക്കുകൾ വ്യക്തമായി ഉച്ചരിക്കാനും തുടങ്ങി വിവിധ കാര്യങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നയാളാണ് നാവ്. നാവിന് എന്തെങ്കിലും പറ്റിയാൽ പിന്നെ അന്നത്തെ ദിവസം പോയപോലെയാണ് തോന്നുക. എന്നാൽ നാവിൽ നമ്മൾ പോലുമറിയാതെ ചില മാറ്റങ്ങൾ വരാറുണ്ട്. നിങ്ങൾ എപ്പോഴെങ്കിലും ഈ മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതെ നമ്മുടെ ശരീരത്തിലെ ചില ആരോഗ്യ പ്രശ്നങ്ങൾ നാവിലൂടെ തിരിച്ചറിയാൻ സാധിക്കും. പോഷകാഹാരക്കുറവ് മുതൽ മോശം രക്തചംക്രമണം വരെ നാവിലൂടെ അറിയാം.
നിങ്ങളുടെ നാവ് കാണിക്കുന്ന ചില സൂചനകളും അവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും അവ എങ്ങനെ പരിഹരിക്കാമെന്നും നോക്കാ.
1. വെള്ള നിറത്തിലുള്ള പാട
നിങ്ങളുടെ നാവ് എപ്പോഴെങ്കിലും വെളുത്ത നിറത്തിൽ കാണപ്പെടുന്നുണ്ടോ? ഇത് നിങ്ങളുടെ നാവിലെ ബാക്ടീരിയ വളർച്ചയുണ്ടെന്ന സൂചനയാണ് നൽകുന്നത്. വായിലെ ശുചിത്വക്കുറവ്, നിർജലീകരണം, വായ ശ്വസിക്കുന്നതിലെ പ്രശ്നങ്ങൾ എന്നിവ മൂലമാണ് പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണമാകുന്നത്.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി നിങ്ങളുടെ ഭക്ഷണത്തിൽ ഇഞ്ചി ചായ ഉൾപ്പെടുത്താൻ ശ്രമിക്കുക. ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. അവ ആൻ്റി ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുന്നു. കൂടാതെ, ഇഞ്ചി ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും നാവിൽ നിന്നും വായിൽ നിന്നും ദോഷകരമായ ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
2. റെഡ് ഡോട്ടുകൾ
നാവിൽ കണ്ടുവരുന്ന മറ്റൊരു സാധാരണ പ്രശ്നമാണ് ചുവന്ന ഡോട്ടുകൾ. ഇവയെ നിസ്സാരമായി കാണരുത്. കാരണം ഇത് ശരീരത്തിൽ അധികമായ ചൂടിനെ സൂചിപ്പിക്കാം. വളരെ ചൂടുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിൻ്റെ ഫലമായും ഈ ഡോട്ടുകൾ ഉണ്ടാകായേക്കാം.
കഞ്ഞിവെള്ളം കുടിക്കുന്നതിലൂടെ നാവിലെ ഈ ചുവന്ന പാടുകൾ കുറയ്ക്കാൻ സാധിക്കുന്നു. കഞ്ഞിവെള്ളത്തിന് തണുപ്പിക്കാനുള്ള ഗുണങ്ങളുണ്ടെന്നും നാവിലും ദഹനവ്യവസ്ഥയിലുമുള്ള ചൂട് കുറയ്ക്കാൻ സഹായിക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നു.
ALSO READ: ഈ ജ്യൂസുകൾ ആരോഗ്യകരമാണോ? കുടിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
3. വീക്കം
നിങ്ങളുടെ നാവിൽ വീക്കം അനുഭവപ്പെടുകയാണെങ്കിൽ അത് ഇരുമ്പിൻ്റെ കുറവിൻ്റെ ലക്ഷണമാണിത്. വീക്കമുള്ള നാവിലേക്ക് പോഷകങ്ങളും ഓക്‌സിജനും അപര്യാപ്തമാകുന്നു.
ബീറ്റ്‌റൂട്ട്-അംല എന്നിവയുടെ ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങൾക്ക് നാവിൻ്റെ വീക്കം കുറയ്ക്കാൻ സാധിക്കുന്നതാണ്. ബീറ്റ്റൂട്ടും അംലയും ചേർന്ന് ജ്യൂസിന് ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാനും ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാനും ഇരുമ്പിൻ്റെ അളവ് വർദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്.
4. നീല-പർപ്പിൾ നിറം
നിങ്ങളുടെ നാവ് പെട്ടെന്ന് നീല-പർപ്പിൾ നിറമാകുന്നതായി കണ്ടിട്ടുണ്ടോ? ഇവ നിങ്ങളുടെമോശം രക്തചംക്രമണത്തെ സൂചിപ്പിക്കുന്നു. കൂടാതെ, മോശം ശുചിത്വവും വിറ്റാമിൻ ബി 2 ൻ്റെ കുറവും ഇതിന് കാരണമായേക്കാം.
ഈ പ്രശ്നം പരിഹരിക്കുന്നതിന്, ജീരകം, മല്ലി, പെരുംജീരകം എന്നിവയിട്ട വെള്ളം കുടിക്കുകയാണ് വേണ്ടത്. ഈ വെള്ളം രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കാനും രക്ത സ്തംഭനത്തെ പ്രതിരോധിക്കാനും ടിഷ്യൂകളിലേക്ക് കൂടുതൽ കാര്യക്ഷമമായ ഓക്സിജൻ വിതരണം ചെയ്യാനും സഹായിക്കുന്നു.
5. നാവിലെ അടയാളം
നിങ്ങളുടെ നാവിൽ ഒരു മാപ്പ് പോലെ കാണപ്പെടുന്ന ചുവന്ന പാടുകൾ നാവിൻ്റെ ഘടയിലെ ചില പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള നാവ് പാരമ്പര്യമായോ നിങ്ങളുടെ ഭക്ഷണത്തിലെ അവശ്യ പോഷകങ്ങളുടെ കുറവിൽ നിന്നോ ഉണ്ടായേക്കാം.
ഇവ പരിഹരിക്കുന്നതിനായി കറ്റാർ വാഴ ജ്യൂസ് കുടിക്കാവുന്നതാണ്. കറ്റാർ വാഴയുടെ പുനരുൽപ്പാദന ഗുണങ്ങൾ വീക്കം മൂലം കേടുപാടുകൾ സംഭവിച്ച ടിഷ്യുകളെ സുഖപ്പെടുത്താൻ സഹായിക്കുന്നു. അതിലൂടെ നാവിൻ്റെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നു.