ഈ നക്ഷത്രക്കാർക്ക് കാര്യവിജയം,അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയുണ്ടാകും; ഇന്നത്തെ നക്ഷത്രഫലം | todays-horoscope-malayalam-june-25-benefits-and-important-things-to-know-today Malayalam news - Malayalam Tv9

Today’s Horoscope Malayalam June 25 : ഈ നക്ഷത്രക്കാർക്ക് കാര്യവിജയം,അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയുണ്ടാകും; ഇന്നത്തെ നക്ഷത്രഫലം

Updated On: 

25 Jun 2024 08:31 AM

Malayalam Star Result Today: നക്ഷത്രക്കാർക്ക് കാര്യതടസ്സം, പരീക്ഷാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. കൂടിക്കാഴ്ചകളിൽ സംതൃപ്തി കുറയാം.

Todays Horoscope Malayalam June 25 : ഈ നക്ഷത്രക്കാർക്ക് കാര്യവിജയം,അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയുണ്ടാകും; ഇന്നത്തെ നക്ഷത്രഫലം

Today horoscope prediction of all zodiac signs

Follow Us On

ഭാരതീയ ജ്യോതിഷം അനുസരിച്ചു ഗ്രഹങ്ങളും , ഉപഗ്രഹങ്ങളും , ഗ്രഹസ്ഫുടങ്ങളും എല്ലാം ഭൂമിയിലെ ഓരോ ജീവജാലങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ഓരോ മനുഷ്യന്റെയും ജാതകം പലതരത്തിൽ ആയിരിക്കും, കാരണം ജനന സമയം അനുസരിച്ചു ഗ്രഹങ്ങളുടെ നിലയും മാറി വരും. ഇത് അനുസരിച്ച് മനുഷ്യൻ്റെ ഓരോ ദിവസഫലങ്ങളും കണ്ടെത്താനും കഴിയും. ഇന്നത്തെ ദിവസഫലം ഇതാ.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് കാര്യവിജയം, നേട്ടം, അഭിമാനം, അംഗീകാരം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ കാണുന്നു. നിങ്ങളുടെ ചർച്ചകൾ വിജയിക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, ധനതടസ്സം ഇവയാണ് ഇന്നത്തെ ഫലം. ‌വായ്പാശ്രമങ്ങൾ പരാജയപ്പെടാൻ സാധ്യതയുണ്ട്.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ് ഇവയാണ് കാണുന്നത്. തടസ്സങ്ങൾ വന്നു ചേരാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, സുഹൃദ്സമാഗമം, ആരോഗ്യം, അംഗീകാരം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാൻ സാധ്യത.

Also Read: Vastu Tips: വിവാഹത്തിന് കാലതാമസം, പുരോഗതി തടസ്സം? വീട്ടിലെ ഈ വസ്തുക്കളാകാം കാരണം

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, ശത്രുക്ഷയം ഇവ കാണുന്നു. ചര്‍ച്ചകൾ ഫലവത്താവാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യതടസ്സം, പരീക്ഷാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. കൂടിക്കാഴ്ചകളിൽ സംതൃപ്തി കുറയാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ് ഇവയാണ് ഇന്നത്തെ ഫലം. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാൻ സാധ്യത.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യവിജയം, ശത്രുക്ഷയം, നേട്ടം, ഉത്സാഹം, അഭിമാനം, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, പ്രവർത്തനമാന്ദ്യം, സ്വസ്ഥതക്കുറവ്, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നുണ്ട്. തടസ്സങ്ങൾ വന്നു ചേരാൻ സാധ്യത.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, യാത്രാപരാജയം, അഭിമാനക്ഷതം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം, നേട്ടം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

Exit mobile version