5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Today’s Horoscope Malayalam July 4: പണം വരാന്‍ പോകുന്നു, ഇക്കൂട്ടര്‍ ഒന്ന് കരുതി ഇരുന്നോളൂ; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope Today: തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കുക. ജോലി സംബന്ധമായി ദൂരയാത്രകള്‍ നടത്തേണ്ടതായി വരും. വീട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്‌ചെലവുകള്‍ ഉണ്ടാകും.

Today’s Horoscope Malayalam July 4: പണം വരാന്‍ പോകുന്നു, ഇക്കൂട്ടര്‍ ഒന്ന് കരുതി ഇരുന്നോളൂ; ഇന്നത്തെ നക്ഷത്രഫലം
Follow Us
shiji-mk
SHIJI M K | Published: 04 Jul 2024 06:46 AM

നക്ഷത്രഫലങ്ങള്‍ ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. ഈ ഫലങ്ങളെല്ലാം ഓരോ മനുഷ്യന്റെയും ജനനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് തന്നെ പൊതുഫലങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കണമെന്നില്ല. എന്നിരുന്നാലും നക്ഷത്രഫലങ്ങള്‍ ഒരാളുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളുടെ സൂചനയാണ്. ഇതനുസരിച്ച് പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഗുണം ചെയ്തേക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

ഈ നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാതെ പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ശത്രുക്കള്‍ കുറയും. വിവാഹം ഭംഗിയായി നടക്കും. ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. പുതിയ വീട്ടിലേക്ക് മാറി താമസിക്കാന്‍ സാധ്യതയുണ്ട്.

Also Read: Marriage Astrology: പ്രണയ വിവാഹത്തിന് സാധ്യതയുള്ള നക്ഷത്രങ്ങള്‍ ഇവയാണ്‌

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)

തൊഴില്‍ മേഖലയില്‍ പൂര്‍ണ തൃപ്തി ലഭിക്കില്ല. വിദ്യാര്‍ഥികള്‍ പഠനത്തില്‍ ഉഴപ്പും. ബിസിനസ് കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കുക. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

അമ്മയ്ക്ക് അസുഖങ്ങളുണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഇക്കൂട്ടര്‍ നേരിടേണ്ടതായി വരും. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വീട്ടമ്മമാര്‍ക്ക് ശാരീരിക ക്ലേശം അനുഭവിക്കേണ്ടതായി വരും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കുക. ജോലി സംബന്ധമായി ദൂരയാത്രകള്‍ നടത്തേണ്ടതായി വരും. വീട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്‌ചെലവുകള്‍ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ നല്ലതുപോലെ ശ്രദ്ധിക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമല്ല, അപകീര്‍ത്തിയുണ്ടാകാന്‍ സാധ്യതയുണ്ട്. വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടേണ്ടതായി വരും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

വിവാഹം നോക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. പെട്ടെന്ന് ദേഷ്യം വരികയും കര്‍ക്കശമായി സംസാരിക്കേണ്ടതായും വരും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്, ഇഷ്ട വിഷയം തന്നെ ലഭിക്കും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

മാനസിക പ്രയാസങ്ങള്‍ കുറയും. ബന്ധുക്കളുടെ സഹായം ലഭിക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ആളുകളോട് വെറുപ്പ് കാണിക്കേണ്ടതായി വരും. ഭാര്യയുടെ ബന്ധുക്കള്‍ മുഖേന സാമ്പത്തിക നേട്ടമുണ്ടാകും. ബന്ധുസമാഗമം, ആര്‍ഭാട വസ്തുക്കള്‍ക്ക് വേണ്ടി പണം ചെലവഴിക്കേണ്ടതായും വരും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നല്ല സമയമാണ്. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കും. മധ്യസ്ഥത വഹിക്കേണ്ടതായി വരും.

Also Read: Malayalam Astrology: ഭാഗ്യം തരുന്ന യോഗം, ആഷാഢ അമാവാസിയിൽ- ഫലമറിയാം

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

ധനചെലവ് വര്‍ധിക്കും. മേലധികാരികളില്‍ നിന്നും മനസിനെ വിഷമപ്പെടുത്തുന്ന പ്രവൃത്തികള്‍ പ്രതീക്ഷിക്കാം. ബിസിനസ് പോലുള്ള മേഖലകളില്‍ പണം നിക്ഷേപിക്കുന്നവര്‍ നന്നായി ശ്രദ്ധിക്കുക.

മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)

സംസാരം നന്നായി ശ്രദ്ധിച്ചു മാത്രം മതി. സഹോദരന്മാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. വീട്ടിലെ അസ്വസ്ഥതകള്‍ മാറും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. സന്താനങ്ങള്‍ സന്തോഷത്തിന് കാരണമാകും.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

തൊഴില്‍ മേഖലയില്‍ ശ്രദ്ധചെലുത്തുക. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടും. കച്ചവടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

ഡോക്ടര്‍മാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. സ്വത്ത് ഭാഗം വെച്ച് ലഭിക്കും. ബിസിനസ് മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ മാറും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)