5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Today’s Horoscope Malayalam July 3: ചില കാര്യങ്ങൾ നിയമപരമായി നേരിടേണ്ടതായി വരും: ഇന്നത്തെ നക്ഷത്രഫലം

Today’s Horoscope Malayalam: അനുകൂല ഫലങ്ങൾ ലഭിക്കുന്ന ചില രാശിക്കാരുണ്ട്. ചിലരെ ഇന്നത്തെ ദിവസം സമ്മിശ്രഫലമായിരിക്കും കാത്തിരിക്കുക. സമൂഹത്തിൽ നിങ്ങളുടെ സ്ഥാനവും പ്രശസ്തിയും വർധിച്ചേക്കാം. കൂടുതലറിയാണ് ഇന്നത്തെ നക്ഷത്രഫലം നോക്കാം.

Today’s Horoscope Malayalam July 3: ചില കാര്യങ്ങൾ നിയമപരമായി നേരിടേണ്ടതായി വരും: ഇന്നത്തെ നക്ഷത്രഫലം
Today’s Horoscope In Malayalam.
Follow Us
neethu-vijayan
Neethu Vijayan | Published: 03 Jul 2024 07:01 AM

മേടം

മേടക്കൂറുകാർ ഇന്ന് ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇന്ന് വൈകുന്നേരത്തോട് ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധ നല്ലതാണ്. നേരിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കുന്നത് നല്ലതല്ല. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോ​ഗതി ഉണ്ടാകും. സന്താനങ്ങളുടെ ഭാവി ഓർത്ത് മാതാപിതാക്കളുടെ ആശങ്ക വർധിക്കും. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കൊപ്പം സമയം ചെലവിടാനുള്ള അവസരം വന്നുചേരും.

​​ഇടവം

ഈ രാശിക്കാർക്ക് പൂർത്തിയാകാതെ കിടന്നിരുന്ന ജോലികൾ ചെയ്തു തീർക്കാൻ അവസരം ലഭിക്കും. അലസത ഉപേക്ഷിച്ച് മുമ്പോട്ട് നീങ്ങുക. സമൂഹത്തിൽ നിങ്ങളുടെ സ്ഥാനവും പ്രശസ്തിയും വർധിക്കും. കുടുംബത്തിൽ സന്തോഷം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വലിയ ആശ്വസം ലഭിക്കും. ജോലിസ്ഥലത്തായാലും ബിസിനസ് രംഗത്തായാലും എതിരാളികളുടെ നീക്കങ്ങളിൽ ശ്രദ്ധ ആവശ്യമാണ്.

​​മിഥുനം

ഈ രാശിക്കാരിൽ വിദേശയാത്രയ്ക്ക് ശ്രമിച്ചിരുന്നവർക്ക് അതിന് സാധിച്ചേക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. വ്യക്തിപരമായ കാര്യങ്ങൾക്കായി സമയം ചെലവിടാൻ സാധ്യതയുണ്ട്. ജീവിത പങ്കാളിയുമായി സന്തോഷത്തോടെ മുന്നോട്ട് പോകാൻ സാധിക്കും. മാതാപിതാക്കളുടെ പിന്തുണയും അനുഗ്രഹവും നിങ്ങൾക്കൊപ്പം ഇപ്പോഴും ഉണ്ടാകും.

കർക്കടകം

ഈ രാശിക്കാർ ചില കാര്യങ്ങൾ നിയമപരമായി നേരിടേണ്ടതായി വന്നേക്കാം. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകിനിടയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് അത്ര ഗുണകരമായ ദിവസമല്ല ഇന്ന്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടിവന്നേക്കാം. എന്നാൽ സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് പുരോഗതി ഉണ്ടായേക്കാം. വിദ്യാർത്ഥികളും പഠനത്തിൽ പുരോ​ഗതി ഉണ്ടാകും. എന്നാൽ നേട്ടം കൈവരിക്കാൻ കഠിന പ്രയത്നം ചെയ്യേണ്ടി വരും.

​​ചിങ്ങം

കുടുംബാംഗങ്ങളുടെ സന്തോഷത്തിനായി അവരോടൊപ്പം യാത്ര പോകാൻ അവസരം വന്നുചേരും. ചില ബന്ധുക്കളുമായുള്ള ബന്ധങ്ങൾ ദൃഢമാകും. സുഹൃത്തുക്കളുമായി ചില ഇടപാടുകൾ ഒഴിവാക്കുന്നത് വാക്കുതർക്കത്തിനുള്ള സാഹചര്യം ഇല്ലാതാക്കും. ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇത് ആരോ​ഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്.

​​കന്നി

വീട്ടിൽ മം​ഗളകരമായ കാര്യങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. മോശം സാമ്പത്തിക സ്ഥിതി നിങ്ങളെ വിഷമിപ്പിച്ചേക്കാം. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. സഹോദരങ്ങളിൽ നിന്ന് ​ഗുണം ലഭിക്കും. സഹോദരങ്ങളുടെ നിർദ്ദേശങ്ങൾ നിങ്ങളുടെ ബിസിനസിൽ ഗുണം ചെയ്യും. എന്നാൽ ഇന്ന് പങ്കാളിയുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

​​തുലാം

ഈ രാശിക്കാർക്ക് ഇന്ന് അത്ര ഗുണകരമായ ദിവസമല്ല. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത ആവശ്യമാണ്. പ്രതികൂല സാഹചര്യങ്ങൾ പലതും നേരിടേണ്ടിവന്നേക്കാം. മത്സര പരീക്ഷകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിക്കും. ഇന്ന് മം​ഗളകരമായ പരിപാടികളുടെ ഭാഗമാകാൻ അവസരമുണ്ടാകും. അയൽക്കാരുമായുള്ള ബന്ധം കൂടുതൽ വളരും.

​​ALSO READ: ഭാഗ്യം തരുന്ന യോഗം, ആഷാഢ അമാവാസിയിൽ- ഫലമറിയാം

വൃശ്ചികം

സാമൂഹിക രംഗത്തും രാഷ്ട്രീയ മേഖലയിലും പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ഇവർക്ക് ഇന്ന് പല നല്ല അവസരങ്ങളും വന്നുചേരുന്നു. കുടുംബ ബിസിനസ് ചെയ്യുന്നവർ മുതിർന്നവരുടെ ഉപദേശം തേടുന്നത് പുരോ​ഗതിക്ക് കാരണമാകും. കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. ഇത് ആശങ്ക വർധിപ്പിക്കും. തർക്കത്തിൽ കിടന്ന ഒരു വസ്തു ഇടപാട് ഇന്ന് പൂർത്തിയാകാനിടയുണ്ട്.

​​ധനു

ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. യാത്ര പോകാനുള്ള സാധ്യതയുണ്ട്. മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. പങ്കാളിയുമായി യാത്ര പോകുന്നതിനെ കുറിച്ച് പദ്ധതിയിടും. പ്രണയ ജീവിതം കൂടുതൽ ദൃഢമാകും. വിദ്യാർഥികൾ പഠന ശ്രദ്ധിക്കുക.

മകരം

ഈ രാശിക്കാർക്ക് തൊഴിൽ രംഗത്ത് നേട്ടമുണ്ടാകും. വിദേശവുമായി ബന്ധപ്പെട്ട് വ്യാപാരം നടത്തുന്നവർക്ക് ഗുണകരമായ ദിവസമാണ്. ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടാകാനിടയുണ്ട്. ചില ബന്ധുക്കളുമായി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും മാധുര്യം നിലനിർത്താൻ ശ്രദ്ധിക്കണം.

​​കുംഭം

ഇന്ന് മറ്റുള്ളവർക്കിടയിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. സാമൂഹിക സ്ഥാനമാനങ്ങൾ ലഭിക്കും. ജോലിസ്ഥലത്തെ എതിരാളികൾ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ അവരെ കരുതിയിരിക്കുക. പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷം വർധിപ്പിക്കും. പങ്കാളിയുടെ ഉപദേശം ബിസിനസിൽ ഗുണം ചെയ്യും. മാതാപിതാക്കൾക്കൊപ്പം സമയം ചെലവിടും.

​​മീനം

സന്താനങ്ങളുടെ ഭാവിയുടെ ബന്ധപ്പെട്ട ആശങ്കകൾ ഇന്ന് അവസാനിക്കും. കുട്ടികൾ മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത് കാണുമ്പോൾ സന്തോഷം അനുഭവപ്പെടും. സഹോദരങ്ങളുടെ പിന്തുണ കൂടെയുണ്ടാകും. മാതാപിതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടാകാനിടയുണ്ട്. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)