5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Malayalam July 27: വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക; അറിയാം ഇന്നത്തെ രാശിഫലം

Today’s Horoscope: ചിലരുടെ സാമ്പത്തിക ചെലവുകൾ വർധിച്ചേക്കാം. എന്നാൽ ചിലർക്ക് പല കാര്യങ്ങളിലും പുരോഗതി ഉണ്ടാകും. ഇന്ന് അനുകൂല ഫലങ്ങൾ ഏതെല്ലാം കൂറുകാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം?

Today’s Horoscope Malayalam July 27: വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക; അറിയാം ഇന്നത്തെ രാശിഫലം
neethu-vijayan
Neethu Vijayan | Published: 27 Jul 2024 07:03 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

തൊഴിൽ മേഖലയിൽ തടസ്സങ്ങൾക്ക് സാധ്യതയുണ്ട്. വിവേകത്തോടെ പ്രവർത്തിച്ചാൽ നേട്ടങ്ങൾ കൈവരിക്കാം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് തടസ്സങ്ങൾ നേരിട്ടേക്കാം. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ഇന്ന് സാമ്പത്തിക ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കുക. വാഹനം ഓടിക്കുന്നവർ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

മേലധികാരികളുമായി ബന്ധം പുലർത്തുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെങ്കിലും ചെലവുകൾ കൂടാൻ സാധ്യതയുണ്ട്. ഇത് മാനസിക പിരിമുറുക്കം കൂട്ടാനിടയാക്കും. വരവിനനുസരിച്ച് ചെലവ് നിയന്ത്രിക്കുക. ഇല്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാം. പൊതുപ്രവർത്തകർക്ക് ഗുണകരമായ ദിവസമാണ്. ഇന്ന് നിങ്ങൾക്ക് ജനപിന്തുണ കൂടുതൽ ലഭിക്കാനിടയുണ്ട്.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

കുടുംബത്തോടൊപ്പം എവിടെയെങ്കിലും യാത്ര പോകാനായി അവസരം ലഭിക്കും. ബന്ധുക്കളിൽ നിന്ന് ചില സാമ്പത്തിക ഇടപാടുകളിൽ സമ്മർദ്ദം അനുഭവപ്പെടും. കാലാവസ്ഥയിലെ മാറ്റം മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ബിസിനസ് സംബന്ധമായ യാത്രകൾ വിജയം കാണും. ചില ബിസിനസ് ഡീലുകൾക്ക് അന്തിമ രൂപം നൽകും.

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ദാമ്പത്യ ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിൽ പുരോഗതി ഉണ്ടാകും. ജോലിസ്ഥലത്ത് ഉയർച്ച പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം ലഭിക്കും. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകില്ല.

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഈ രാശിയിലെ അദ്ധ്യാപകർക്ക് ഗുണകരമായ ദിവസമാണ്. തൊഴിൽ തേടുന്നവർക്ക് ഗുണകരമായ ദിവസമാണ്. ജോലിസ്ഥലത്ത് ചില പ്രോജക്ടുകൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്ര ​ഗുണകരമാകും. പങ്കാളിയുടെ സന്തോഷത്തിന് പ്രാധാന്യം നൽകുക. മറ്റുള്ളവരുടെ സഹായത്തോടെ ചില പ്രധാന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. കുറച്ചധികം പണം ചെലവഴിക്കേണ്ടി വന്നേക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ പുറത്ത് നിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. ചില ജോലികൾ തീർക്കാൻ ആവശ്യമെങ്കിൽ മുതിർന്നവരുടെ ഉപദേശം തേടാൻ മടിക്കേണ്ട. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും. കുട്ടികളുടെ ഭാവിയുടെ ബന്ധപ്പെട്ട ആശങ്കകൾ അവസാനിക്കും.

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. പൊതുജന പിന്തുണ ഉണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. നിങ്ങളുടെ വരുമാനത്തിനനുസരിച്ച് ചെലവുകൾ ചുരുക്കുക. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം ലഭിക്കും. ഇന്ന് പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങൾക്കിടയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ബിസിനസ് നടത്തുന്നവർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. തൊഴിൽ രംഗത്ത് നിങ്ങളുടെ നേതൃത്വത്തിലുള്ള ജോലികളിൽ വിജയം ഉണ്ടാകും. സഹപ്രവർത്തകരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ജീവിതം സന്തോഷത്തോടെ മുമ്പോട്ട് പോകും. അമിതാവേശം നിയന്ത്രിക്കണം. പങ്കാളിയുടെ വികാരങ്ങൾ അവഗണിക്കരുത്.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. തൊഴിൽ രംഗത്ത് ഇന്ന് കൂടുതൽ ജാഗ്രത പുലർത്തുക. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. മാതൃഗുണം ഉണ്ടാകും.

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ബിസിനസ് ലാഭത്തിലേയ്ക്ക് നീങ്ങും. സുഹൃത്തുക്കളുടെ സഹായത്തോടെ ചില പുതിയ പദ്ധതികൾ ആരംഭിക്കാനിടയുണ്ട്. തൊഴിൽ രംഗത്ത് എതിരാളികളുടെ നീക്കങ്ങളെ ശ്രദ്ധിക്കണം. അലസമായി സമയം കളയുന്നത് ഒഴിവാക്കുക. എല്ലാ കാര്യങ്ങളിലും ഇന്ന് ശ്രദ്ധവേണം. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം കണ്ടെത്തും. ഇന്ന് സുഹൃത്തുക്കൾക്കൊപ്പം ചില മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും.

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ബിസിനസിൽ നിന്ന് ലാഭം ഉണ്ടാകും. വ്യാപാര മേഖലയിൽ പുതിയ ഡീലുകൾ ഉണ്ടാകുന്നതാണ്. ഇത് നിങ്ങളുടെ ബിസിനസിനെ ഉന്നതിയിലെത്തിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് വിജയമുണ്ടാകും. പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്ന ദിവസമാണ്. സന്താനങ്ങളുടെ ആരോഗ്യത്തിൽ നേരിയ അപചയം ഉണ്ടാകാം.

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ഇന്ന് മീനം രാശിയെ ഭാഗ്യം പിന്തുണയ്ക്കുന്ന ദിവസമാണ്. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. സ്വന്തം ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി സാധാരണ നിലയിൽ മുമ്പോട്ട് പോകും. നിക്ഷേപങ്ങൾ നടത്താൻ ഇന്ന് അനുകൂലമായ ദിവസമാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

Latest News