ഇക്കൂട്ടര്‍ക്ക് നിനയ്ക്കാതെ പലതും കേള്‍ക്കേണ്ടി വരും; ഇന്നത്തെ വിശദമായ നക്ഷത്രഫലം | Today's Horoscope Malayalam July 2 astrology what says about this day different zodiac signs result in this date Malayalam news - Malayalam Tv9

Today’s Horoscope Malayalam July 2: ഇക്കൂട്ടര്‍ക്ക് നിനയ്ക്കാതെ പലതും കേള്‍ക്കേണ്ടി വരും; ഇന്നത്തെ വിശദമായ നക്ഷത്രഫലം

Published: 

02 Jul 2024 06:25 AM

Horoscope Malayalam: മനസിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ആശുപത്രി വാസം അനുഭവിക്കേണ്ടി വരും. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിങ്ങളെ തേടിയെത്തും.

Todays Horoscope Malayalam July 2: ഇക്കൂട്ടര്‍ക്ക് നിനയ്ക്കാതെ പലതും കേള്‍ക്കേണ്ടി വരും; ഇന്നത്തെ വിശദമായ നക്ഷത്രഫലം
Follow Us On

നക്ഷത്രഫലങ്ങള്‍ ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. ഈ ഫലങ്ങളെല്ലാം ഓരോ മനുഷ്യന്റെയും ജനനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് തന്നെ പൊതുഫലങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കണമെന്നില്ല. എന്നിരുന്നാലും നക്ഷത്രഫലങ്ങള്‍ ഒരാളുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളുടെ സൂചനയാണ്. ഇതനുസരിച്ച് പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഗുണം ചെയ്‌തേക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

ഈ നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാതെ പല ചെലവുകളും വന്നുചേരും. ഇതിന് പണം കണ്ടെത്താന്‍ അല്‍പം വിഷമിക്കേണ്ടി വരും. മനസിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ആശുപത്രി വാസം അനുഭവിക്കേണ്ടി വരും. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിങ്ങളെ തേടിയെത്തും.

ഇടവം (കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകയിരം അരഭാഗം)

ഇക്കൂട്ടര്‍ക്ക് അവരവരുടെ പ്രവര്‍ത്തന മേഖലയില്‍ ഉണര്‍വും ഉന്മേഷവും ലഭിക്കും. വിവാഹം നോക്കുന്നവര്‍ക്ക് അനുകൂല സമയമല്ല, പലതരത്തിലുള്ള തടസങ്ങള്‍ നേരിടേണ്ടതായി വരും. മേലധികാരികളില്‍ നിന്നും സഹായം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

ഇക്കൂട്ടര്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ലഭിക്കും. പ്രതീക്ഷിക്കാതെ പണം കൈവരും. സന്താനങ്ങളുടെ സന്തോഷം വര്‍ധിക്കും. ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാതെ വരും. സഹപ്രവര്‍ത്തകരുടെ അതൃപ്തിക്ക് ഭാഗമാകും. പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

വീട്ടില്‍ മംഗളകര്‍മം നടക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. കടബാധ്യതകള്‍ വര്‍ധിക്കാതെ ശ്രദ്ധിക്കുക. മുന്‍കോപം നിയന്ത്രിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ബിസിനസ് പങ്കാളിയെ മാറ്റി പുതിയൊരാളെ സ്വീകരിക്കേണ്ടതായി വരും. മനപ്രയാസത്തിന് ഇടവരുത്തുന്ന ഫോണ്‍ കോളുകള്‍ ലഭിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ശത്രുക്കളുണ്ടാകുമെങ്കിലും എല്ലാ തടസങ്ങളെയും അതിജീവിക്കും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

വീട്ടിലേക്ക് വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങിക്കും. ജോലിക്ക് ഉത്തരവ് ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാധ്യതയുണ്ട്. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

മത്സരപരീക്ഷകളില്‍ വിജയം നേടും. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കുക. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. ദാമ്പത്യജീവിതം മെച്ചപ്പെടും. സഹോദരന്മാരുമായി അഭിപ്രായവ്യത്യാസമുണ്ടാകും. വീട് നിര്‍മിക്കുന്നവര്‍ക്ക് ചെലവ് വര്‍ധിക്കും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

സുഹൃത്തുക്കള്‍ക്ക് വേണ്ടി പണം ചെലവഴിക്കേണ്ടതായി വരും. സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. കടബാധ്യത തീര്‍ക്കാന്‍ സ്വത്ത് വില്‍ക്കേണ്ടതായി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

പെരുമാറ്റം കൊണ്ട് പ്രശംസ്തി നേടും. കുടുംബത്തില്‍ മനക്ലേശത്തിന് സാധ്യതയുണ്ട്. പിതാവിന് അരിഷ്ടതകള്‍ ഉണ്ടാകും. വാഹനവുമായി ബന്ധപ്പെട്ട് ചെലവുകള്‍ വര്‍ധിക്കും.

മകരം (ഉത്രാടം അരഭാഗം, തിരുവോണം, അവിട്ടം മുക്കാല്‍ഭാഗം)

പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പങ്കാളിക്ക് പ്രതീക്ഷിക്കാത്ത അസുഖങ്ങള്‍ വരും. ബന്ധുജനങ്ങള്‍ കാരണം മനസിന്റെ സ്വസ്ഥത നഷ്ടപ്പെടും. പുതിയ സുഹൃദ്ബന്ധം ലഭിക്കും.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

സഹോദരങ്ങളില്‍ നിന്ന് ഗുണം ലഭിക്കും. എല്ലായിടത്തും ഒറ്റപ്പെടും. ശത്രുക്കള്‍ വര്‍ധിക്കാനിടയുണ്ട്. വീട്ടില്‍ നിന്ന് മാറി താമസിക്കേണ്ടതായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നല്ല സമയമല്ല.

മീനം( പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

പിതൃഗുണം ലഭിക്കും. വാക്‌സാമര്‍ത്ഥ്യം കൊണ്ട് കാര്യങ്ങള്‍ വിജയിക്കും. മുന്‍കോപം നിയന്ത്രിച്ച് മാത്രം പെരുമാറുക. ദാമ്പത്യ ജീവിതം സുഖകരമാകില്ല. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

Related Stories
Today’s Horoscope Malayalam July 6: ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും; നോക്കാം ഇന്നത്തെ നക്ഷത്രഫലം
Red Ant Chutney: ചിക്കനും മട്ടനും പോലും കൊള്ളാം, പക്ഷേ ഇത്! ; അറിയാം വൈറൽ ഉറുമ്പു ചട്ണിയുടെ വിശേഷം
Weight Loss Drugs: ശരീരഭാഗം കുറയ്ക്കാനുള്ള മരുന്നുകള്‍ കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് കാരണമാകാം; റിപ്പോര്‍ട്ട്‌
Today’s Horoscope Malayalam July 5: എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇന്ന് പരിഹാരമാകും; നോക്കാം ഇന്നത്തെ നക്ഷത്രഫലം
Amoebic Encephalitis: കുട്ടികളെ കുളത്തിലേക്കൊന്നും കുളിക്കാന്‍ വിടല്ലെ! അമീബിക് മസ്തിഷ്‌ക ജ്വരം എങ്ങനെ പടരുന്നു?
Today’s Horoscope Malayalam July 4: പണം വരാന്‍ പോകുന്നു, ഇക്കൂട്ടര്‍ ഒന്ന് കരുതി ഇരുന്നോളൂ; ഇന്നത്തെ നക്ഷത്രഫലം
Exit mobile version