Today’s Horoscope Malayalam August 1: ഈ രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ഉറപ്പ്; അറിയാം ഇന്നത്തെ രാശിഫലം
Today’s Horoscope: ചിലരുടെ സാമ്പത്തിക ചെലവുകൾ വർധിച്ചേക്കാം. എന്നാൽ ചിലർക്ക് പല കാര്യങ്ങളിലും പുരോഗതി ഉണ്ടാകും. ഇന്ന് അനുകൂല ഫലങ്ങൾ ഏതെല്ലാം കൂറുകാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം?
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പൂർത്തിയാകാതെ കൂടിക്കിടന്നിരുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. ബിസിനസിൽ നേട്ടമുണ്ടാക്കാൻ സാധിക്കും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവിടാൻ സാധിക്കും. ജീവിത പങ്കാളിയിൽ നിന്ന് പിന്തുണ ലഭികുന്നതാണ്. എന്നാൽ സന്താനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങളെ അലട്ടാനിടയുണ്ട്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ് ഇന്ന്. നിങ്ങളുടെ പ്രവർത്തനങ്ങൾ വിജയം കൈവരിക്കും. പുതിയ കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ട്. സ്ഥാനമാനങ്ങൾ വന്നുചേരും. ഭരണത്തിലിരിക്കുന്നവർക്ക് നേട്ടമുണ്ടാകും. അത്ര പ്രിയമില്ലാത്ത ചില ആളുകളെ കണ്ടുമുട്ടും. മക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വിലപിടിപ്പുള്ള ചില വസ്തുക്കൾ നഷ്ടമാകാൻ സാധ്യതയുണ്ട്. മക്കൾക്ക് പരീക്ഷയിലോ മറ്റേതെങ്കിലും മത്സരങ്ങളിലോ മികച്ച വിജയം കൈവരിക്കാൻ സാധിക്കും. ചില ശുഭകരമായ പരിപാടികളുടെ ഭാഗമാകാനിടയുണ്ട്. ഏതെങ്കിലും വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള മികച്ച ദിവസമായിരിക്കും ഇന്ന്. കാലങ്ങളായി തീരാതെ കിടന്നിരുന്ന പല ജോലികളും ഇന്ന് പൂർത്തിയാക്കാൻ സാധിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ജീവിത നിലവാരം മെച്ചപ്പെടും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് നല്ല വർത്തകളുണ്ടാകും. മക്കളോടുള്ള ഉത്തരവാദിത്തങ്ങൾ പൂർണ്ണമായും നിറവേറ്റാൻ സാധിക്കും. ബന്ധുക്കളിൽ നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ബിസിനസ് മെച്ചപ്പെടും. സംസാരത്തിലെ സൗമ്യത മൂലം നേട്ടങ്ങൾ ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടാകുന്ന ദിവസമാണ്. മത്സരങ്ങളിലും പരീക്ഷകളിലും മികച്ച വിജയം നേടാൻ കഴിയും. വിവാഹ യോഗ്യരായവർക്ക് നല്ല ആലോചന വന്നുചേരും. ഇന്ന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
തൊഴിൽ രംഗത്തെ നിരന്തരമായ പരിശ്രമങ്ങളിലൂടെ മികച്ച വിജയം നേടാൻ സാധിക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. എന്നാൽ വരുമാനവും ചെലവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട്. നിയമപരമായ പ്രശ്നങ്ങളിൽ വിജയം നിങ്ങൾക്കൊപ്പമാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
കുടുംബത്തിൽ സന്തോഷം നിലനിൽക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. കുടുംബത്തിനൊപ്പം ചില യാത്രകൾക്ക് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കും. പ്രയാസകരമായ സന്ദർഭങ്ങളിൽ പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. സഹോരദങ്ങൾക്കിടയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നതാണ്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
തൊഴിൽ മേഖകളയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സത്യസന്ധത പാലിക്കാൻ ശ്രമിക്കുക. വിവാഹപ്രായമായ സഹോദരങ്ങൾക്ക് മനസിന് യോജിച്ച ആലോചന വന്നേക്കാം. തീരാതെ കിടന്നിരുന്ന പല ജോലികളും ഇന്ന് സമയത്ത് തന്നെ പൂർത്തിയാക്കാൻ ശ്രമിക്കുക. അലസത ഒഴിവാക്കണം. ഇന്ന് ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
എതിരാളികൾ നിങ്ങളുടെ നേട്ടത്തിൽ അസൂയപ്പെടും. അധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. ചില സാമൂഹിക പരിപാടികളുടെ ഭാഗമാകാൻ അവസരം ലഭിക്കും. ഒരു സുഹൃത്തുമായി അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകും. പരീക്ഷയിൽ മികച്ച നേട്ടം കൈവരിക്കാൻ കഠിനാധ്വാനം വേണം. പ്രതികൂല സാഹചര്യങ്ങളിൽ സഹോദരങ്ങളുടെ പിന്തുണ ഉണ്ടാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
കുടുംബത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ബിസിനസിൽ നേട്ടമുണ്ടാക്കാൻ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതാണ്. അയൽവാസികളുമായി തർക്കത്തിലേർപ്പെടുന്നത് ഒഴിവാക്കണം. ഇല്ലെങ്കിൽ ഈ പ്രശ്നം നിയമപരമായ രീതിയിൽ കൈകാര്യം ചെയ്യേണ്ട അവസ്ഥയിലേയ്ക്ക് നീങ്ങിയേക്കാം. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
നിങ്ങളുടെ സന്തോഷത്തിന് തടസ്സമാകുന്ന ചില സംഭവങ്ങളും ഉണ്ടായേക്കാം. ഭക്ഷണശീലങ്ങളിൽ ശ്രദ്ധ നൽകുന്നത് നന്നായിരിക്കും. വിവേകത്തോടെ പ്രവർത്തിക്കുക. അടുത്ത ഒരു വ്യക്തിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയുണ്ട്. ചില സുഹൃത്തുക്കൾക്ക് നിങ്ങളുടെ സഹായം ആവശ്യമായി വരും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
ഇന്ന് നിങ്ങളുടെ ചില വിലപിടിപ്പുള്ള വസ്തു നഷ്ടമായേക്കാം. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധയോടെ നടത്തണം. ദാമ്പത്യ ജീവിതത്തിൽ വളരെ നാളുകളായുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കും. മതപരമായ പ്രവർത്തനങ്ങൾക്കായി കുറച്ചധികം പണം ചെലവഴിക്കേണ്ടതായി വരും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)