Today Horoscope Malayalam: പ്രണയിക്കുന്നവര്‍ക്ക് അനുകൂലം; മാനസിക ആരോഗ്യം ശ്രദ്ധിക്കണം; ഇന്നത്തെ രാശിഫലം
Today Horoscope Malayalam: ധനു രാശിക്കാർക്ക് ഇന്ന് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. കുടുംബപ്രശ്‌നങ്ങളില്‍ നിങ്ങള്‍ അസ്വസ്ഥരാകാൻ സാധ്യതയുണ്ട്. ജോലി കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചില പരാജയങ്ങള്‍ നേരിടേണ്ടി വരും. ഇന്നത്തെ ദിവസം ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ കുടുംബത്തിന്റെ കാര്യത്തിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.നിങ്ങളുടെ ജോലി ശ്രദ്ധാപൂര്‍വ്വം ചെയ്യുകയും സഹപ്രവര്‍ത്തകരുമായി സഹകരണം നിലനിര്‍ത്തുകയും വേണം. നിങ്ങളുടെ ബിസിനസ്സില്‍ ചില പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുമ്പ് നിങ്ങള്‍ നന്നായി ചിന്തിക്കണം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. സഹപ്രവര്‍ത്തകരിൽ നിന്ന് ചതി അനുഭവപ്പെടാം. ഇന്നത്തെ ദിവസം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും നിങ്ങളുടെ ശരീരത്തെ പരിപാലിക്കുകയും വേണം. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കൈകോര്‍ത്ത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ഇന്ന് നിങ്ങള്‍ അതീവജാഗ്രതയോടെ നിലകൊള്ളണം. നിങ്ങളുടെ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കണം.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ മനസ്സ് വളരെ സന്തുഷ്ടമായിരിക്കും, അത് നിങ്ങളുടെ ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. നിങ്ങൾക്ക് ഏൽപ്പിച്ചജ ജോലികൾ ഭംഗിയായി പൂർത്തികരിക്കാൻ ശ്രമിക്കുക. അത് വിജയത്തിലേക്ക് നീങ്ങാന്‍ നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങള്‍ക്ക് വളരെ സന്തോഷകരവും വിജയകരവുമായ ഒരു ദിവസം ആസ്വദിക്കാനുള്ള അവസരം ലഭിക്കും.
കർക്കിടകം (പുണർതം ¼, പൂയം, ആയില്യം)
കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് വളരെയധികം വിജയം ലഭിക്കും. ഇന്ന്, ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകള്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ നിന്ന് വളരെ വലിയ ലാഭം ലഭിക്കും. പ്രണയിക്കുന്നവര്‍ക്ക് ഇന്ന് വളരെയധികം നല്ല ദിവസമായിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഇന്ന് നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള ദിവസഫമായിരിക്കും. ഇന്നത്തെ ദിവസം ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തുക. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. അത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കന്നി രാശിക്കാർക്ക് ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും.ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ സന്തോഷകരമായിരിക്കും. ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. കൂടാതെ ബിസിനസ്സില്‍ പണം സമ്പാദിക്കാനുള്ള നിരവധി മാര്‍ഗങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഇന്നത്തെ ദിവസം പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ഇന്നത്തെ ദിവസം തുലാം രാശിക്കാർക്ക് ജോലിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ വാക്കുകള്‍ കര്‍ശനമായി നിയന്ത്രിക്കണം. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ അവസരം കണ്ടെത്തുക. ഇത് നിങ്ങൾക്ക് സന്തോഷം നൽകും. അവിവാഹിതര്‍ക്ക് ഇന്ന് നല്ല വിവാഹാലോചന ലഭിച്ചേക്കാം.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഇന്ന് നിങ്ങളുടെ മനസ്സ് വളരെ സന്തുഷ്ടമായിരിക്കും. സാമൂഹിക പ്രവർത്തികളിൽ ഇന്ന് പങ്കെടുക്കാൻ അവസരം ലഭിക്കും. അത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ധനു രാശിക്കാർക്ക് ഇന്ന് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. കുടുംബപ്രശ്‌നങ്ങളില്‍ നിങ്ങള്‍ അസ്വസ്ഥരാകാൻ സാധ്യതയുണ്ട്. ജോലി കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ഇന്ന് നിങ്ങളുടെ വരുമാനത്തില്‍ നിന്ന് നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കും. വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് നല്ല ഭാവി ദൃശ്യമാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഇന്ന് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കൂടുതല്‍ സമയം ചിലവഴിക്കാൻ ശ്രദ്ധിക്കുക. ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ നിന്ന് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ നിക്ഷേപങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നടത്തുകയും നിക്ഷേപം നടത്തുന്നതിന് നല്ല രീതിയിൽ പഠനം നടത്തുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രത്യേകതകള്‍ നിറഞ്ഞ ദിവസമായിരിക്കും. ഇന്നത്തെ ദിവസം വളരെ പോസ്റ്റീവായി നിൽക്കാൻ ശ്രമിക്കുക. നിങ്ങളുടെ ജോലിയില്‍ കഠിനാധ്വാനം ചെയ്യണം. ഇത് നിങ്ങൾക്ക് നല്ല ഫലം നൽകും. ഇന്ന് നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള നല്ല അവസരമാണ്, നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോകാനാകും. ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിങ്ങള്‍ വിജയിക്കും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
മീനരാശിക്കാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തുക. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാം. നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രണത്തിലാക്കണം.