5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ഈ രാശിക്കാർക്ക് ലോട്ടറിയടിക്കാൻ സാധ്യത; അറിയാം ഇന്നത്തെ രാശിഫലം

Today horoscope Malayalam: ചില രാശിക്കാർക്ക് ഇന്ന് പല തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക നേട്ടം കൈവരുന്ന രാശിക്കാരുണ്ട്. എന്നാൽ വേറെ ചിലർക്ക് വരവിന് മേലെ ചെലവ് വർധിച്ചേക്കാനും സാധ്യത കാണുന്നു. അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം.

Today’s Horoscope: ഈ രാശിക്കാർക്ക് ലോട്ടറിയടിക്കാൻ സാധ്യത; അറിയാം ഇന്നത്തെ രാശിഫലം
Today horoscope. (Image Credits: GettyImages)
neethu-vijayan
Neethu Vijayan | Updated On: 09 Oct 2024 07:20 AM

മേടം

മേടം രാശികാ‍ർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ആരുടെയും സഹായം ചോദിക്കാതെ തന്നെ എന്തെങ്കിലും ജോലി ചെയ്യാൻ നിങ്ങൾ കഴിയും. ആർക്കെങ്കിലും എന്തെങ്കിലും ഒരു കാര്യം പഠിപ്പിച്ച് കൊടുത്താലും അത് തെറ്റി പോകാൻ സാധ്യതയുണ്ട്. ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. വീട്ടുജോലികൾ മാറ്റിവയ്ക്കരുത്. സർക്കാർ ജോലിയുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് സ്ഥാനക്കയറ്റം ലഭിക്കും.

ഇടവം

ബിസിനസിൽ കാര്യമായ നേട്ടമുണ്ടാകാൻ കഴിഞ്ഞെന്ന് വരില്ല. ഉച്ചകഴിഞ്ഞ് നിങ്ങളുടെ കുടുംബവുമായോ പരിചയക്കാരുമായോ അഭിപ്രായ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ചെലവുകൾ വർദ്ധിക്കും. അത് നിങ്ങളുടെ വരുമാനത്തേക്കാൾ കൂടുതലായിരിക്കുകയും ചെയ്യും. അത് മൂലം വിഷമുണ്ടാകാനുള്ള സാധ്യത കാണുന്നു.

മിഥുനം

കുടുംബത്തിലെ ചിലരുമായി നിങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഇന്ന് കുടുംബ ബിസിനസ് വിപുലീകരിക്കുന്നതിന് പുതിയ പദ്ധതികൾ കൊണ്ടുവന്നേക്കാം. ബിസിനസുമായി ബന്ധപ്പെട്ട് ചില യാത്രകൾ പോകേണ്ടി വന്നേക്കാം, അത് നിങ്ങൾക്ക് പ്രയോജനകരമാകും. ഇന്ന് നിങ്ങളുടെ കുട്ടികളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ ചില വാർത്തകൾ കേൾക്കാൻ കഴിയും.

കർക്കടകം

പഴയ ചില തർക്കങ്ങളുടെ പേരിൽ വീണ്ടും സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടായേക്കാം. അധാർമിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കേണ്ടിവരും. ഇന്ന് നിങ്ങൾക്ക് ബിസിനസിൽ ലാഭം ലഭിക്കും. നിങ്ങളുടെ ദൈനംദിന ചെലവുകൾ എളുപ്പത്തിൽ നിറവേറ്റാൻ നിങ്ങൾക്ക് സാധിക്കും. ഇന്ന് വൈകുന്നേരം മാതാപിതാക്കളുമായി ചില പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യും.

ചിങ്ങം

ദീർഘകാലമായി തീർപ്പുകൽപ്പിക്കാത്ത ജോലികൾ പൂർത്തിയാക്കാൻ ഇന്ന് നിങ്ങൾ സാധിക്കും. അതിൽ നിങ്ങൾക്ക് വലിയ അളവിൽ വിജയം ലഭിക്കും. ഇന്ന് നിങ്ങൾക്ക് കുടുംബത്തോടൊപ്പം എവിടെയെങ്കിലും യാത്ര പോകും. സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ താൽപ്പര്യം കാണിക്കും. ചുറ്റുമുള്ള ആളുകളുടെ ക്ഷേമത്തിനായി ഇന്ന് നിങ്ങൾ പണം ചിലവഴിക്കാൻ സാധ്യതയുണ്ട്.

കന്നി

നിങ്ങൾ ചെയ്യാൻ തീരുമാനിച്ച ഏത് ജോലിയും പൂർത്തിയാക്കാനും അതിൽ മികച്ച വിജയം നേടാനും സാധിക്കും. ‌നിങ്ങൾ പങ്കാളിത്തത്തോടെ ഏതെങ്കിലും ബിസിനസ് ചെയ്യാൻ പദ്ധതിയിടുന്നവ‍ർക്ക് ഇന്ന് നല്ല ദിവസമാണ്. തൊഴിൽ ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴി തെളിയും. കൂടാതെ ലോട്ടറിയെടുക്കുന്നവരാണ് നിങ്ങളെങ്കിൽ അത് അടിക്കാനുള്ള സാധ്യതയും കാണുന്നു.

തുലാം

നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ വളരെയധികം ഉത്സാഹം ലഭിക്കും. ഇന്ന് നിങ്ങൾ ഏത് ജോലി ചെയ്താലും അത് വളരെ ആലോചിച്ച് ചെയ്യുക, അല്ലാത്തപക്ഷം അത് നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. ഇന്ന് നിങ്ങൾ മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കും. ഒരു തീർത്ഥാടന സ്ഥലത്തേക്കുള്ള യാത്രയും പദ്ധതിയിടും.

വൃശ്ചികം

ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ട ദിവസമാണ്. നിങ്ങൾ വളരെക്കാലമായി എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദത്തിലായിരുന്നുവെങ്കിൽ, ഇന്ന് നിങ്ങളുടെ ശാരീരിക വേദന അത് മൂലം വർദ്ധിച്ചേക്കാം. തലവേദനയും മറ്റും നിങ്ങളെ അലട്ടും. ഇന്ന് ഒരു ബന്ധുവിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കാൻ കഴിയും.

ധനു

പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് നിങ്ങളുടെ പ്രതിച്ഛായ സത്യസന്ധമായിരിക്കും. ഇന്ന് വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസത്തിലെ തടസങ്ങൾ മറികടക്കാൻ അധ്യാപകരുടെയും മേലുദ്യോഗസ്ഥരുടെയും സഹായം തേടും. നിങ്ങൾ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ വേണ്ടി കുറച്ച് പണം സജ്ജമാകേണ്ടി വരും.

മകരം

മകരം രാശികാർക്ക് ഇന്ന് നിങ്ങളുടെ വരുമാനത്തേക്കാൾ കൂടുതൽ ചെലവു വന്നുചേരും. സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് മികച്ച വിജയം കൈവരിക്കാൻ കഴിയും. സർക്കാർ ജോലിയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് കൂടുതൽ ജോലികൾ നൽകപ്പെട്ടേക്കാം. ഇത് ചില മാനസിക സമ്മർദ്ദത്തിന് കാരണമാകും.

കുംഭം

അമിതമായ യുക്തിബോധം മൂലം നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ തെറ്റാണെന്ന് വന്നേക്കാം. ഇന്ന് നിങ്ങളുടെ ആരോഗ്യത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. അപകടകരമായ ജോലികൾ ഒഴിവാക്കുക. ഇന്ന് ഏതെങ്കിലും ജോലിയിൽ റിസ്ക് എടുത്താൽ ഭാവിയിൽ നഷ്ടം സംഭവിച്ചേക്കാം. ഇന്ന് നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തിൻ്റെ വിവാഹാലോചന സ്വീകരിക്കേണ്ടി വന്നേക്കാം.

മീനം

ബിസിനസിൽ വിജയം കൈവരിക്കുന്നതിന്, അധാർമ്മിക മാർഗങ്ങളിലേക്ക് മനസ് ആകർഷിക്കപ്പെട്ടേക്കാം. എന്നാൽ ഇത് സ്ഥിതി കൂടുതൽ വഷളാക്കും. ഇന്ന് കൂടുതൽ സമയവും പ്രിയപ്പെട്ടവരുമായി ചിലവഴിച്ചേക്കാം. വൈകുന്നേരങ്ങളിൽ നിങ്ങളുടെ പങ്കാളിയുമായി ചില ഭാവി പദ്ധതികൾ ചർച്ച ചെയ്യും. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

 

Latest News