5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vomiting During Travel: യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ, ഫലം ഉറപ്പ്

Tips to avoid Motion Sickness: യാത്രാവേളയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ അകറ്റാൻ മെഡിക്കൽ ഷോപ്പുകളിൽ മരുന്നുകൾ ലഭ്യമാണ്. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ നമുക്ക് മോഷൻ സിക്നസ് നിയന്ത്രിക്കാൻ കഴിയും.

Vomiting During Travel: യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ, ഫലം ഉറപ്പ്
Representational ImageImage Credit source: Freepik
nandha-das
Nandha Das | Updated On: 25 Dec 2024 08:53 AM

യാത്രകൾ ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ യാത്ര ചെയ്യാൻ ഇഷ്ടമാണെങ്കിൽ പോലും പലർക്കും പല കാരണങ്ങൾ കൊണ്ട് ഇത് സാധിക്കാതെ വരുന്നു. സമയം, സന്ദർഭം, പണം, എന്നിവയെല്ലാം ഒത്തുവരാതിരിക്കുന്നതാണ് ഒരു പ്രശ്നം. മറ്റൊന്ന് ദൂരയാത്ര പോകുമ്പോൾ ഉണ്ടാകുന്ന ഛർദ്ദിയാണ്. ഛർദ്ദി പേടിച്ചാണ് പലരും യാത്രകൾ ഒഴിവാക്കുന്നത്. ചിലർക്ക് വണ്ടിയിൽ കയറുമ്പോൾ തന്നെ മനംപുരട്ടൽ ആരംഭിക്കും. ഇതിനെ പൊതുവെ മോഷൻ സിക്ക്നസ് എന്നാണ് പറയുന്നത്.

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കുന്നതിന്‍റെ കാരണങ്ങൾ

ആവർത്തിച്ചുള്ള ചലനങ്ങൾ മൂലം ചെവിയുടെ ആന്തരിക ഭാഗത്ത് ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഛര്‍ദ്ദിക്കു കാരണമാകുന്നത്. അതായത് നമ്മൾ യാത്ര ചെയ്യുമ്പോൾ കണ്ണുകൾ തലച്ചോറിന് നൽകുന്ന കാഴ്ചകളുടെ സന്ദേശവും, ആന്തര കർണം നൽകുന്ന സന്ദേശവും തമ്മിൽ പൊരുത്തമില്ലാതെ വരുമ്പോൾ തലച്ചോറിന് ആശയക്കുഴപ്പം ഉണ്ടാകുന്നു. ഇതാണ് യാത്ര ചെയുമ്പോൾ ഛർദ്ദി അല്ലെങ്കിൽ മനംപുരട്ടൽ ഉണ്ടാകുന്നതിനുള്ള കാരണം. യാത്രാവേളയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ അകറ്റാൻ മെഡിക്കൽ ഷോപ്പുകളിൽ മരുന്നുകൾ ലഭ്യമാണ്. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ നമുക്ക് മോഷൻ സിക്നസ് നിയന്ത്രിക്കാൻ കഴിയും.

മുൻകരുതലുകൾ സ്വീകരിക്കാം

മോഷൻ സിക്നസ് ഉള്ളവർ യാത്ര പോകുന്നതിന് മുമ്പ് മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതാണ്. ഛർദ്ദിക്കുമെന്ന് ഉറപ്പുള്ളവർ പ്ലാസ്റ്റിക് കവറുകള്‍ അല്ലെങ്കിൽ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കുന്ന മോഷന്‍ സിക്‌നസ് ബാഗുകള്‍ കൈയിൽ കരുതുന്നത് നല്ലതാണ്. അതുപോലെ, യാത്ര പോകുമ്പോൾ ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കി അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക. കാരണം ഇത്തരം വസ്ത്രങ്ങളിൽ വായുസഞ്ചാരം നന്നായി ലഭിക്കും.

ALSO READ: വെറുംവയറ്റിൽ ചെറുചൂടുള്ള നാരങ്ങ വെള്ളം നല്ലതോ? ആ​രോ​ഗ്യ വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

മോഷൻ സിക്നസ് തടയുന്നത് എങ്ങനെ?

  • യാത്ര ചെയുമ്പോൾ വണ്ടിയിൽ അധികം കുലുക്കം ഇല്ലാത്ത ഭാഗത്ത് ഇരിക്കാം. ബസിലാണെങ്കിൽ മധ്യഭാഗത്ത് ഇരിക്കുന്നതാണ് ഉചിതം. കാറിൽ ആണെങ്കിൽ മുൻ സീറ്റിൽ ഇരിക്കാം.
  • ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ യാത്ര ചെയുമ്പോൾ മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. യാത്രക്കിടയിൽ വായിക്കുന്നതും നല്ലതല്ല.
  • മനം പുരട്ടൽ അനുഭവപ്പെട്ടാൽ വണ്ടിയുടെ ജനലുകള്‍ തുറന്നു വച്ച് ശുദ്ധവായു ഏൽക്കുന്നത് ഇത് തടയാൻ സഹായിക്കും.
  • കഴിവതും ഇതേക്കുറിച്ച് ചിന്തിക്കാതിരിക്കുക. അതിനായി, പാട്ടുകൾ കേട്ട് മനസിനെ വഴിതിരിച്ചു വിടാം. ഇല്ലെങ്കിൽ മറ്റുള്ളവരുമായി സംസാരിക്കാം.
  • യാത്രയ്ക്ക് മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. യാത്രയ്ക്ക് 45 മിനിറ്റ് അല്ലെങ്കിൽ ഒരു മണിക്കൂർ മുൻപ് ലഘുവായ ഭക്ഷണം കഴിക്കാം.
  • യാത്രയ്ക്ക് മുൻപ് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക.
  • പുളിയുള്ള മിഠായികൾ കൈയിൽ കരുതുന്നതും നല്ലതാണ്.
  • തുളസി, ഗ്രാമ്പൂ, നാരങ്ങാ പോലുള്ള ഗന്ധമുള്ള ഔഷധങ്ങൾ മണക്കുന്നതും മനംപുരട്ടൽ ഒഴിവാക്കാൻ സഹായിക്കും.
  • എന്തെങ്കിലും അസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ ഉടൻ തന്നെ വാഹനത്തിന്റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെടാം.

Latest News