5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health tips: മേക്കപ്പ് ഇടുന്നവർ ശ്രദ്ധിക്കുക… റിമൂവ് ചെയ്തില്ലെങ്കിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഇങ്ങനെ…

Tips for healthy skin: ചർമം തിളങ്ങാനും, മൃദുവാകാനുമൊക്കെ പല പൊടിക്കൈകളും പ്രയോഗിക്കുന്നവർ മേക്കപ്പ് റിമൂവിങ്ങിൽ ഉഴപ്പുന്നത് പലപ്പോഴും ചർമത്തിന്റെ ഭംഗി നഷ്ടപ്പെടുത്തും.

Health tips: മേക്കപ്പ് ഇടുന്നവർ ശ്രദ്ധിക്കുക… റിമൂവ് ചെയ്തില്ലെങ്കിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഇങ്ങനെ…
പ്രതീകാത്മക ചിത്രം (Image courtesy : J_art/Moment/Getty Images)
aswathy-balachandran
Aswathy Balachandran | Published: 29 Oct 2024 12:43 PM

ഇന്ന് മേക്കപ്പ് ചെയ്യാത്തവരായി ആരുമുണ്ടാകില്ല. മുഖത്തേക്ക് മേക്കപ്പ് അപ്ലെ ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഇത് കൃത്യമായി റിമൂവ് ചെയ്യാൻ എത്രപേർ ശ്രദ്ധിക്കാറുണ്ട്? സമയക്കുറവ്, മടുപ്പ്, വിയർപ്പ്, മടി എന്നിവയെല്ലാം കാരണം പലപ്പോഴും മേക്കപ്പ് മാറ്റാതെ ഉറങ്ങുന്നവർ ധാരാളമായി നമുക്കിടയിൽ തന്നെ ഉണ്ട്. എന്നാലത് നിങ്ങളുടെ ചർമ്മത്തെ നശിപ്പിക്കുന്ന ഒരു ശീലമാണ്.

ചർമം തിളങ്ങാനും, മൃദുവാകാനുമൊക്കെ പല പൊടിക്കൈകളും പ്രയോഗിക്കുന്നവർ മേക്കപ്പ് റിമൂവിങ്ങിൽ ഉഴപ്പുന്നത് പലപ്പോഴും ചർമത്തിന്റെ ഭംഗി നഷ്ടപ്പെടുത്തും. ചർമം പരുക്കനാകുന്നതിനു പുറമേ സ്വഭാവികഭംഗി നഷ്ടപ്പെടുകയും സൂക്ഷ്മ സുഷിരങ്ങളിൽ മേക്കപ്പ് അടിഞ്ഞുകൂടി മുഖക്കുരുവും മറ്റു പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യും ഇങ്ങനെ ചെയ്യുമ്പോൾ.

 

മേക്കപ്പ് നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ

 

ശുദ്ധമായ വെളിച്ചെണ്ണയാണ് മേക്കപ്പ് റിമൂവ് ചെയ്യാൻ ഏറ്റവും ഉത്തമം. വെളിച്ചെണ്ണ പുരട്ടി അൽപനേരം മസാജ് ചെയ്തതിനു ശേഷം അത് മൃദുവായി തുടച്ചു മാറ്റാം. അമർത്തി തുടയ്ക്കരുത്. അത് ചർമ്മത്തിനു പ്രശ്നമായേക്കാം. മസ്‌കാര, ഐലൈനർ ഇവയിൽ ഏതെങ്കിലും കണ്ണിനുള്ളിൽ പറ്റിയിട്ടുണ്ടെങ്കിൽ ശുദ്ധജലം ഉപയോഗിച്ച് കണ്ണ് നന്നായി കഴുകാനും മറക്കരുത്.∙ ലിപ് കളർ അടുത്തതായി നീക്കാം. അതിനായി ക്ലെൻസർ അല്ലെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കാം.

ALSO READ – വെടിക്കെട്ടിൽ പൊള്ളൽ ഏറ്റാൽ ഉടൻ ചെയ്യേണ്ട ചികിത്സകൾ ഇവയെല്ലാം…

അൽപം നെയ്യ് പുരട്ടി ചുണ്ട് മസാജ് ചെയ്യുക. ഇത് സ്വഭാവിക മൃദുത്വം നിലനിർത്താൻ സഹായിക്കും.∙ മേക്കപ്പ് ഇളക്കിയതിനു ശേഷം പയറുപൊടി ഉപയോഗിച്ച് കഴുകി കളയാം. രണ്ടോ മൂന്നോ തവണ പയറുപൊടി ഉപയോഗിക്കുന്നതും നല്ലതാണ്.

ശേഷം ഒരു ഫെയ്സ്‌വാഷ് കൂടി ഉപയോ​ഗിച്ചാൽ നന്ന്. വെളിച്ചെണ്ണ പൂർണമായും നീക്കണം അല്ലെങ്കിൽ മുഖക്കുരു വരാൻ സാധ്യത ഉണ്ട്.∙ ക്ലെൻസർ ഉപയോഗിച്ചും മേക്കപ്പ് നീക്കം ചെയ്യാവുന്നതാണ്. ഇതിന് കഴുത്തിലും മുഖത്തും ക്ലെൻസർ പുരട്ടി 30 സെക്കൻഡ് വരെ മൃദുവായി മസാജ് ചെയ്താൽ മതി. ശേഷം കഴുകാം. മുഖം സ്വഭാവികമായി ഉണങ്ങാൻ അനുവദിക്കുന്നതാണ് നല്ലത് തുടച്ചു നീക്കുന്നതിനേക്കാൾ ഇത് ഫലം ചെയ്യും.

അല്ലെങ്കിൽ കട്ടിയുള്ള ടവ്വൽ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാം. ചെറുചൂടുവെള്ളത്തിൽ നനച്ച കോട്ടൺ തുണി രണ്ടോ മൂന്നോ മിനിറ്റ് നേരം മുഖത്ത് വയ്ക്കുന്നതും നല്ലതാണ്. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നത്.∙ മേക്കപ്പ് നീക്കം ചെയ്ത ശേഷം ഫെയ്സ്മാസ്‌ക് ഷീറ്റ് അൽപനേരത്തേക്ക് മുഖത്ത് വയ്ക്കുന്നത് ചർമം പൂർവസ്ഥിതിയിലാകാൻ സഹായിക്കും. ചർമത്തിൽ കറ്റാർവാഴ ജെൽ പുരട്ടുന്നതും നല്ലതാണ്. അല്ലെങ്കിൽ മോയിസ്ചറൈസർ നിർബന്ധമായും പുരട്ടിയിരിക്കണം.

മേക്കപ്പ് വളരെ നേരം തങ്ങി നിന്നാൽ ചർമം സെൻസിറ്റീവായി മാറിയേക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയുള്ളപ്പോൾ വെയിലത്തിറങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. സൺബേൺ വരാനുള്ള സാധ്യത ഇത് കൂട്ടും. നല്ലൊരു സൺസ്ക്രീൻ ഉപയോഗിക്കുന്നതിലും തെറ്റില്ല.∙