5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Blood Sugar: ഷുഗർ ഉയരുമെന്ന ആകുലതയാണോ? ഭക്ഷണ ശേഷം ഷുഗർ കൂടാതിരിക്കാൻ ഇത് ചെയ്‌താൽ മതി

Blood Sugar Hike After Eating: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം, ഭക്ഷണ ശേഷം പലരിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു.

Blood Sugar: ഷുഗർ ഉയരുമെന്ന ആകുലതയാണോ? ഭക്ഷണ ശേഷം ഷുഗർ കൂടാതിരിക്കാൻ ഇത് ചെയ്‌താൽ മതി
Representational Image (Image Credits: Tassii/Getty Images Creative)
nandha-das
Nandha Das | Updated On: 16 Nov 2024 17:48 PM

ഇന്നത്തെ കാലത്ത് വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് പ്രമേഹം. നമ്മുടെ ഉറക്കം, ഭക്ഷണം, ജീവിത ശൈലികൾ എന്നിവയെല്ലാം ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ പാരമ്പര്യമായി പ്രമേഹം ലഭിക്കുന്നവരും ഉണ്ട്. മധുരം കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഇത് കൊണ്ടെത്തിക്കുമെന്ന് മാത്രമല്ല വളരെ അപകടകരമായി വരെ മാറാൻ സാധ്യതയുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം, ഭക്ഷണ ശേഷം പലരിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു. ഇത് തടയാൻ നമ്മൾ എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമെന്ന് നോക്കാം.

നാരുകൾ അടങ്ങിയ ഭക്ഷണം

നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഗ്ലൂക്കോസ് പെട്ടെന്ന് രക്തത്തിൽ ആഗിരണം ചെയ്യുന്നത് തടയാൻ സഹായിക്കും. ഇത് ശീലമാക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹം ഗണ്യമായി കുറയുന്നതായി പഠനങ്ങൾ പറയുന്നു. അതിനാൽ, ധാരാളം നാരുകൾ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ധാന്യങ്ങൾ, നട്സ്, അവക്കാഡോ, ആപ്പിൾ, വാഴപ്പഴം, ഉരുളക്കിഴങ്ങ്, പയർ വർഗ്ഗങ്ങൾ, ഇലക്കറികൾ, ബ്രൊക്കോളി, ചിയ സീഡ്‌സ്, ബെറി പഴങ്ങൾ, ഈന്തപ്പഴം തുടങ്ങിയവ നാരുകളാൽ സമ്പന്നമാണ്. ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, മലബന്ധം അകറ്റാനും സഹായിക്കുന്നു. ഇവ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്.

ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ

കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താത്ത ഭക്ഷണങ്ങൾ കഴിക്കുക. നാരുകൾ, പ്രോട്ടീൻ, മുഴുവൻ ധാന്യങ്ങൾ, ഇലക്കറികൾ, ചെറി, ഓറഞ്ച്, ആപ്പിൾ, ഡ്രൈ ഫ്രൂട്ട്സ്, പയറുവർഗങ്ങൾ തുടങ്ങിയവയെല്ലാം ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ ഗുണം ചെയ്യും.

ALSO READ: പണം മുടക്കിയാൽ മാത്രം പോരാ… മുഖത്ത് പ്രായക്കൂടുതൽ തോന്നിക്കാതിരിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

ധാരാളം വെള്ളം

ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വെള്ളവും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ അനിവാര്യമാണ്. വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും ഗുണം ചെയ്യും. എന്നാൽ, മധുര പാനീയങ്ങൾ കഴിവതും ഒഴിവാക്കണം. പകരം, കറുവപ്പട്ട വെള്ളം, ഉലുവ വെള്ളം, ജീരക വെള്ളം, ഗ്രീൻ ടീ, ഇഞ്ചി വെള്ളം എന്നിവയെല്ലാം കുടിക്കാം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

എന്നാൽ, അമിതമായി വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. വെള്ളം അമിതമായി കുടിച്ചാൽ, ‘ഹൈപ്പോണട്രീമിയ’ എന്നൊരു തരം ഉന്മാദാവസ്ഥയ്ക്ക് ഇത് കാരണമാകും. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഒരു ദിവസം ഒരു വ്യക്തി എട്ട് ഗ്ലാസ് വെള്ളം വരെ കുടിക്കണമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

വ്യായാമം

ഭക്ഷണ ശേഷം ഉടൻ ഇരിക്കുന്നതും കിടക്കുന്നതും നല്ലതല്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അൽപനേരം നടക്കുന്നത് പതിവാക്കുക. ഇത്തരം ശീലങ്ങൾ ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഏറെ ഗുണം ചെയ്യുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെ, ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും പ്രമേഹ സാധ്യത വളരെ കൂടുതലാണ്. അതിനാൽ, ജോലിക്കിടയിൽ ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കാനും, നടക്കാനും ശ്രദ്ധിക്കണം. ഇരുന്ന ഇരുപ്പിൽ തന്നെ ജോലി ചെയ്യുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. വ്യായാമം ശീലമാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മികച്ചൊരു മാർഗമാണ്. ഒരു ദിവസം അര മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക.

Latest News