5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Malayalam Astrology: ഭാഗ്യം തരുന്ന യോഗം, ആഷാഢ അമാവാസിയിൽ- ഫലമറിയാം

Malayalam Astrology: ശനിദേവന്റെ അനുഗ്രഹം നേടാനുള്ള അവസരം കൂടിയാണ് ഈ ആഷാഢ അമാവാസി. കുംഭ രാശിയിലാണ് ശനിയുള്ളത് ഇത് മൂലം കുംഭ രാശിയിൽ രാജയോഗം സൃഷ്ടിക്കപ്പെടും

Malayalam Astrology: ഭാഗ്യം തരുന്ന യോഗം, ആഷാഢ അമാവാസിയിൽ- ഫലമറിയാം
Malayalam Astrology-predictions
Follow Us
arun-nair
Arun Nair | Published: 02 Jul 2024 11:33 AM

ഹൈന്ദവ വിശ്വാസ പ്രകാരം ജൂലൈ 5-നാണ് ആഷാഢ അമാവാസി. വളരെ സവിശേഷമായ ഒന്നാണ്. ആഷാഢ അമാവാസി. ഈ ദിവസം, പൂർവ്വികർക്കായി വഴിപാടുകൾ നടത്താം. ഇതിനുപുറമെ, ശിവൻ, മഹാ വിഷ്ണു, ലക്ഷ്മി എന്നിവരെ അമാവാസി ദിനത്തിൽ പൂജിക്കുന്നതും സവിശേഷമാണ്. ശനിദേവന്റെ അനുഗ്രഹം നേടാനുള്ള അവസരം കൂടിയാണ് ഈ ആഷാഢ അമാവാസി. കുംഭ രാശിയിലാണ് ശനിയുള്ളത് ഇത് മൂലം കുംഭ രാശിയിൽ രാജയോഗം സൃഷ്ടിക്കപ്പെടും. ഇതു വഴി ചില രാശി ചിഹ്നങ്ങൾക്ക് വലിയ ഗുണങ്ങൾ നൽകും. ആർക്കൊക്കെയാണ് ഇതു മൂലം നേട്ടങ്ങൾ ഉണ്ടാവുന്നതെന്ന് നോക്കാം.

മിഥുനം

മിഥുനം രാശിക്കാർക്ക് ആഷാഢ അമാവാസിയിലെ മംഗള യോഗ ശുഭകരമായിരിക്കും. മിഥുനം രാശിക്കാരിലെ ജോലിക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. ജീവിതത്തിൽ സുഖം അനുഭവപ്പെടും. പഴയ പ്രശ്നങ്ങളിൽ നിന്ന് കുറച്ച് കാലത്തേക്ക് ആശ്വാസം ലഭിക്കും. ബിസിനസുകാർക്ക് പുതിയ നേട്ടങ്ങൾ കൈവരും. പുതിയ ബന്ധങ്ങൾ ഉണ്ടാകും.

മകരം

ആഷാഢ അമാവാസി ദിനത്തിൽ ശനി മകരം രാശിക്കാർക്കും ചില നേട്ടങ്ങളുണ്ടാവും. മകരം രാശിയുടെ അധിപൻ കൂടിയാണ് ശനി. നല്ല വാർത്തകൾ ഇക്കാലത്ത് മകരം രാശിക്കാരെ തേടിയെത്തും. നല്ല വാർത്തകൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഓഫീസിലെനിന്നും തീർച്ചയായും പിന്തുണയുണ്ടാകും. നിങ്ങൾക്ക് ഒരു നല്ല സമയമായിരിക്കും ആകെ മൊത്തത്തിൽ ഇക്കാലയളവ്.

കുംഭം

കുംഭത്തിൻ്റെ അധിപൻ ശനിയാണ്. ശനി നിലവിൽ കുംഭം രാശിയിലാണ്. ആഷാധ അമാവാസി ദിനത്തിലെ മംഗള യോഗം കുംഭം രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും.ഒരു പുതിയ ജോലി ഓഫർ നിങ്ങൾക്ക് ലഭിക്കും. വീട്ടിൽ സന്തോഷത്തോടെ സമയം ചെലവഴിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങൾ, വിവരങ്ങൾ എന്നിവയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.
TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല)