5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Underwear: മനുഷ്യന്‍ അടിവസ്ത്രം ധരിച്ച് തുടങ്ങിയതിന് മറ്റൊരു കാരണമുണ്ട്; ചരിത്രം ഇങ്ങനെ

History of Underwear: ഇന്നത്തെ കാലത്ത് അടിവസ്ത്രം ധരിക്കുന്നതിന് ഓരോ വ്യക്തിയും പല തരത്തിലുള്ള കാരണങ്ങള്‍ കണ്ടെത്തുന്നുണ്ട്. ആത്മവിശ്വാസവും നാണം മറയ്ക്കലിനും പുറമേ വ്യക്തിപരമായ പല കാരണങ്ങളും പലര്‍ക്കുമുണ്ട്.

Underwear: മനുഷ്യന്‍ അടിവസ്ത്രം ധരിച്ച് തുടങ്ങിയതിന് മറ്റൊരു കാരണമുണ്ട്; ചരിത്രം ഇങ്ങനെ
Underwear (Image Credits: TV9 Marathi)
shiji-mk
SHIJI M K | Published: 01 Dec 2024 11:54 AM

അടിവസ്ത്രം ധരിക്കുന്നവരാണ് മനുഷ്യന്മാരെല്ലാം. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള അടിവസ്ത്രങ്ങളോടാണ് താത്പര്യമുണ്ടായിരിക്കുക. ചിലര്‍ക്ക് ബ്രാന്‍ഡഡ് അടിവസ്ത്രങ്ങളോടാണ് താത്പര്യമെങ്കില്‍ മറ്റുചിലര്‍ക്ക് തുന്നല്‍പണികളുള്ളതിനോടാകും താത്പര്യം. മനുഷ്യന്റെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് അടിവസ്ത്രങ്ങള്‍ക്കുണ്ട് എന്നതാണ് വാസ്തവം.

ഇന്നത്തെ കാലത്ത് അടിവസ്ത്രം ധരിക്കുന്നതിന് ഓരോ വ്യക്തിയും പല തരത്തിലുള്ള കാരണങ്ങള്‍ കണ്ടെത്തുന്നുണ്ട്. ആത്മവിശ്വാസവും നാണം മറയ്ക്കലിനും പുറമേ വ്യക്തിപരമായ പല കാരണങ്ങളും പലര്‍ക്കുമുണ്ട്.

എന്നാല്‍ മനുഷ്യന്‍ ആദ്യമായി അടിവസ്ത്രം ധരിച്ച് തുടങ്ങിയത് നാണം മറയ്ക്കാനോ ആത്മവിശ്വാസം വര്‍ധിപ്പിക്കാനോ ഒന്നുമായിരുന്നില്ല. ആദ്യമായി അടിവസ്ത്രം ധരിച്ച മനുഷ്യരെ കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെ കുറിച്ചും ഗവേഷകര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കൊടുംതണുപ്പില്‍ നിന്ന് രക്ഷനേടുന്നതിനായാണ് ആദ്യമായി മനുഷ്യന്‍ അടിവസ്ത്രം ധരിച്ചിരുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. അവര്‍ വെറുതെ പറഞ്ഞതല്ല, മറിച്ച് അടുത്തിടെ സൈബീരിയയിലെ ഒരു ഗുഹയില്‍ നിന്ന് കണ്ടെടുത്ത സാധനങ്ങളെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

സൈബീരിയയിലെ ഡെനിസോവ എന്ന ഗുഹയില്‍ നിന്നും കണ്ടെടുത്ത വസ്തുക്കളില്‍ തുന്നാന്‍ ഉപയോഗിക്കുന്ന സൂചി ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. ഈ സൂചികള്‍ എല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. ഏകദേശം 40,000 വര്‍ഷത്തെ പഴക്കമുണ്ട് ഇവയ്‌ക്കെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

70,000 വര്‍ഷം മുമ്പ് തന്നെ മനുഷ്യര്‍ സൂചികള്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നുവെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണ്. അക്കാലത്ത് ഉപയോഗിച്ചിരുന്നത് വലിയ സൂചികളായിരുന്നു. എല്ലുകള്‍ കൂര്‍പ്പിച്ച് അതിന്റെ ഇങ്ങേത്തലയ്ക്കല്‍ നൂലുകോര്‍ക്കുന്നതിനായി ദ്വാരമിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്.

Also Read: Winter Skin Care: തണുപ്പുകാലമിങ്ങെത്തി, അല്പസമയം ചർമ്മ സംരക്ഷണത്തിന് മാറ്റിവയ്ക്കാം

എന്നാല്‍ ഡെനിസോവ ഗുഹയില്‍ നിന്ന് കണ്ടെടുത്ത സൂചികളില്‍ ചെറുതും വലുതുമുണ്ടായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. വലിയ സൂചികള്‍ പുറമേ ധരിക്കാനുള്ള വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുമ്പോള്‍ എന്തിനായിരിക്കും ചെറിയ സൂചികള്‍ എന്നതായിരുന്നു ഗവേഷകരുടെ ചിന്ത. മറ്റിടങ്ങളില്‍ നിന്ന് ഇത്തരം സൂചികള്‍ ലഭിച്ചിരുന്നില്ല എന്നതും സംശയം ഇരട്ടിപ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണം 40,000 വര്‍ഷങ്ങള്‍ക്ക് മുമ്പേ മനുഷ്യന്‍ അടിവസ്ത്രം ധരിക്കാന്‍ ആരംഭിച്ചിരുന്നുവെന്ന നിഗമനത്തിലേക്കാണ് ഗവേഷകരെ എത്തിച്ചത്.

സൈബീരിയയില്‍ പൊതുവേ വലിയ തണുപ്പാണ് അനുഭവപ്പെടുന്നത്. തണുപ്പിനെ പ്രതിരോധിക്കുന്നതിനായി അടിവസ്ത്രങ്ങള്‍ നിര്‍മ്മിക്കാമെന്ന ആശയത്തിലേക്ക് മനുഷ്യര്‍ എത്തിയതാകും എന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. പുറമേ ധരിക്കുന്ന വസ്ത്രം കൊണ്ട് മാത്രം തണുപ്പിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ അവര്‍, ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രം നിര്‍മ്മിക്കുന്നതിനായി ആദ്യം ചെറിയ സൂചി ഉണ്ടാക്കി. ആ സൂചി ഉപയോഗിച്ച് അടിവസ്ത്രങ്ങള്‍ ഉണ്ടാക്കിയെന്നാണ് ഗവേഷകര്‍ പറയുന്നത്.

മരത്തിന്റെയും മൃഗങ്ങളുടെയും തോല്‍ ഉപയോഗിച്ചാണ് അടിവസ്ത്രങ്ങള്‍ നിര്‍മ്മിച്ചതെന്നും ഇന്ന് കാണുന്ന അടിവസ്ത്രങ്ങളുടെ പിറവി ആ ചെറിയ സൂചിയില്‍ നിന്നാണെന്നും ഗവേഷകനായ ഡോക്ടര്‍ ഇയാന്‍ ഗില്ലിഗന്‍ പറഞ്ഞു. ഒറ്റപ്പാളിയുള്ള അടിവസ്ത്രങ്ങള്‍ കൊണ്ട് തണുപ്പിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ അവര്‍ കൂടുതല്‍ പാളികളുള്ളവ നിര്‍മ്മിക്കുകയും പിന്നീട് അതില്‍ ചിത്രപണികള്‍ നടത്തുകയും ചെയ്തൂവെന്നും ഗവേഷകന്‍ പറഞ്ഞു.

 

Latest News