5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Agricultural Pesticide Issue : പുകവലിയെക്കാളും ദോഷം ചെയ്യും;  കൃഷിക്കുപയോഗിക്കുന്ന കീടനാശിനി ശ്വസിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന് പഠനം

Cancer from Agricultural Pesticide: കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന കീടനാശിനികൾ നിരവധി ആരോഗ്യ പ്രശ്ങ്ങളിലേക്കു നയിക്കുന്നു എന്ന് പുതിയ പഠന റിപോർട്ടുകൾ പറയുന്നു. പുകവലി പോലെ തന്നെ അപകടകാരമാണ് കീടനാശിനി ശ്വസിക്കുന്നതും.

Agricultural Pesticide Issue : പുകവലിയെക്കാളും ദോഷം ചെയ്യും;  കൃഷിക്കുപയോഗിക്കുന്ന കീടനാശിനി ശ്വസിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന് പഠനം
കീടനാശിനി ശ്വസിക്കുന്നത് ക്യാൻസറിന് കാരണമായേക്കാം(Image Courtesy: IStock)
Follow Us
nandha-das
Nandha Das | Published: 26 Jul 2024 15:57 PM

കൃഷിയിൽ ഉയർന്ന വിളവ് ലഭിക്കാനും, വിളകളെ നശിപ്പിക്കുന്ന കീടങ്ങങ്ങളിൽ നിന്നും സംരക്ഷിക്കാനുമാണ് കർഷകർ കീടനാശിനികൾ ഉപയോഗിക്കുന്നത്. പക്ഷെ ഈ രാസവസ്തുക്കളുടെ ഉപയോഗം ഉണ്ടാക്കുന്ന അപകട സാദ്ധ്യതകൾ ചെറുതല്ല. മനുഷ്യരെ ബാധിക്കുന്ന പോലെ തന്നെ കീടനാശിനികൾ പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൃഷിക്കുപയോഗിക്കുന്ന ഈ കീടനാശിനികൾ ശ്വസിക്കുന്നത് പുകവലിക്ക് സമാനമായ ക്യാൻസർ സാധ്യതകൾക്കു കാരണമായേക്കാം എന്നാണ് പുതിയ പഠന റിപോർട്ടുകൾ പറയുന്നത്. യുഎസിൽ ജനസംഖ്യ അടിസ്ഥാനത്തിൽ രാജ്യവ്യാപകമായി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഫ്രോണ്ടിയേഴ്‌സ് ഇൻ കാൻസർ കണ്ട്രോൾ ആൻഡ് സൊസൈറ്റി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

‘പുകവലി മൂലമുണ്ടാകുന്ന അപകടസാധ്യതയുമായി താരതമ്യപ്പെടുത്തുമ്പോൾ ചില കീടനാശിനികളുമായുള്ള സമ്പർക്കം കർഷകരിലും ക്യാൻസർ സാധ്യത വര്ധിപ്പിക്കുന്നുയെന്നു ഞങ്ങൾ പഠനത്തിലൂടെ കണ്ടെത്തി’ എന്നാണ് യുഎസിലെ കൊളറാഡോയിലെ റോക്കി വിസ്ത യൂണിവേഴ്സിറ്റി ഓഫ് ഒസ്ടിയോപ്പതിക് മെഡിസിനിലെ അസിസ്റ്റൻ്റ് പ്രൊഫെസറായ സ്പാട്ട പറയുന്നത്. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ച് വരുന്ന കീടനാശിനികളിലെ രാസവസ്തുക്കളും സമാഹരിച്ചാണ് പഠനം നടത്തിയത്.

കർഷകർ പൊതുവെ ഒരു കീടനാശിനി ഉപയോഗിക്കുന്നതിനു പകരം രണ്ടും മൂന്നും കീടനാശിനികളുടെ മിശ്രിതം ആണ് കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ഒരു കീടനാശിനി മൂലം വരുന്ന അപകട സാധ്യതകളേക്കാൾ ഒരുപാടു കൂടുതൽ ആണ് ഒന്നിലധികം കീടനാശിനികളുടെ സമ്പർക്കം കൊണ്ടുണ്ടാവുക. കൃഷി മേഖലകളിൽ പലരും പല വ്യത്യസ്ത കീടനാശിനികൾ ഉപയോഗിക്കാം, ഇത് വായുവിൽ കലരുമ്പോൾ അത് ശ്വസിക്കുന്നവരിൽ തീവ്രമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ALSO READ : ഒരു വർഷം പുകവലിക്കാൻ വേണ്ടത് ആറ് ലീവ്: ജോലി സമയത്തെ പുകവലിക്കാർ അറിയാൻ

നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട്, സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ എന്നിവയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 2015 മുതൽ 2019 വരെയുള്ള ക്യാൻസർ നിരക്കുകൾ ഗവേഷകർ വിശകലനം ചെയ്തു. വിശകലനത്തിൽ, വിവിധ പ്രദേശങ്ങളിൽ വളരുന്ന വിളകളുടെ തരങ്ങളുമായി ക്യാന്സര് ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തി. ഉയർന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും ഉത്പാദനത്തിന് പേരുകേട്ട പടിഞ്ഞാറൻ യുഎസിലെ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മൂത്രാശയ കാൻസർ, ലുക്കീമിയ, നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ എന്നിവയ്ക്ക് ഉയർന്ന കാൻസർ നിരക്ക് ഉണ്ടായിരുന്നു. ഇത് മധ്യ-പടിഞ്ഞാറൻ, വടക്ക്-മധ്യ മേഖലകളിൽ നിന്ന് വ്യത്യസ്തമാണ്.

കീടനാശിനികൾ ഉപയോഗിക്കുന്ന കർഷകരിൽ മാത്രമല്ല, കര്ഷകരല്ലാത്ത ആ പ്രദേശത്തു താമസിക്കുന്ന ജനങ്ങളെയും ഇത് ബാധിക്കുന്നു. അതുകൊണ്ട് തന്നെ കർഷകർക്ക് മാത്രമല്ല കാർഷിക മേഖലയിൽ താമസിക്കുന്നവരിലും കീടനാശിനികളുടെ അപകട സാധ്യതകളെ കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് പഠനത്തിന്റെ ലക്‌ഷ്യം.

Latest News