Standing Position Personality: വെറുതെ ഒന്നും നില്‍ക്കേണ്ട; നില്‍പ്പ് കണ്ടാല്‍ അറിയാം സ്വഭാവം, നിങ്ങളുടേത് എന്താണെന്ന് അറിയാമോ?
Personality Test: ഒരു വ്യക്തിയുടെ കാലുകളും അവര്‍ ഉപയോഗിക്കുന്ന ചെരുപ്പും അവര്‍ക്ക് എത്രത്തോളം വൃത്തിയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇത് കാലിന്റെ കാര്യത്തില്‍ മാത്രമല്ല, നമ്മുടെ കൈവിരലുകള്‍ മുടി എന്നിവയെല്ലാം നമ്മുടെ വൃത്തിയെ കുറിച്ച് സംസാരിക്കുന്നുണ്ട്.
നിങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നത്? നിങ്ങളുടെ മതം അനുശാസിക്കുന്ന വിശ്വാസങ്ങള്‍ അനുസരിച്ചാണോ നിങ്ങള്‍ മുന്നോട്ടുപോകുന്നത്. ഓരോ മതവും ഓരോ വിശ്വാസങ്ങളാണ് മുന്നോട്ടുവെക്കുന്നത്. എല്ലാത്തിലെയും വിശ്വാസ രീതികള്‍ വ്യത്യസ്തമാണെങ്കിലും ഫലം ഒന്നുതന്നെയായിരിക്കും. നമ്മള്‍ ആദ്യം തിരിച്ചറിയേണ്ടത് നമ്മളെ കുറിച്ച് തന്നെയാണ് എന്ന് പറഞ്ഞു കേട്ടിട്ടില്ലെ. അത് വളരെ ശരിയാണ് കാരണം, നമ്മളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെങ്കില്‍ മാത്രമേ ജീവിതത്തില്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. ആദ്യം നമ്മളെ കുറിച്ച് തന്നെ സ്വയം ഒരു തിരിച്ചറിവ് ഉണ്ടായിരിക്കണം.
നമ്മുടെ സ്വഭാവം തിരിച്ചറിയാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. നമ്മുടെ കാലുകളും കൈവിരലുകളും തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. നമ്മള്‍ ചെയ്യുന്നതെന്തും നമ്മുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. നിങ്ങള്‍ കേട്ടിട്ടില്ല, നമ്മുടെ കാലുകള്‍ നോക്കിയാല്‍ സ്വഭാവം മനസിലാക്കാന്‍ സാധിക്കും. ഒരു വ്യക്തിയുടെ കാലുകളും അവര്‍ ഉപയോഗിക്കുന്ന ചെരുപ്പും അവര്‍ക്ക് എത്രത്തോളം വൃത്തിയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇത് കാലിന്റെ കാര്യത്തില്‍ മാത്രമല്ല, നമ്മുടെ കൈവിരലുകള്‍ മുടി എന്നിവയെല്ലാം നമ്മുടെ വൃത്തിയെ കുറിച്ച് സംസാരിക്കുന്നുണ്ട്.
ഇതൊന്നും കൂടാതെ നമ്മുടെ പേരിന്റെ ആദ്യാക്ഷരം, പേരിലുള്ള ആകെ അക്ഷരങ്ങള്‍ എന്നിവയും നിങ്ങള്‍ ജനിച്ച ദിവസം ഉള്‍പ്പെടെ നിങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നു. ഇതിലെല്ലാം പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും ശരിയായി കൊള്ളണമെന്നില്ല. കാരണം ഓരോ വ്യക്തികളും വ്യത്യസ്തരാാണ് ഇത്തരം സൂചനകളും അവരുടെ ഗ്രഹനിലയും കൂടിചേരുമ്പോഴാണ് ജീവിതത്തില്‍ എന്തും പ്രതിഫലിക്കുകയുള്ളു.
ജ്യോതിഷത്തില്‍ വിശ്വസിക്കാത്ത ആരാണുള്ളത്. ഞാനൊരു നിരീശ്വരവാദിയാണെന്ന് പ്രത്യക്ഷത്തില്‍ പറയുമ്പോഴും അവരും ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണ്. നമ്മള്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാതിരുന്ന പല കാര്യങ്ങളും കാലും കയ്യും നോക്കി കണ്ടെത്താന്‍ സാധിക്കും. ഇതുകൂടാതെ നമ്മള്‍ നില്‍ക്കുന്ന രീതിയും സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നമ്മള്‍ക്ക് നില്‍ക്കുന്ന രീതിയും സ്വഭാവം പറയുമോ എന്ന് അതിശയിക്കേണ്ട. നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളും നമ്മുടെ എല്ലാ പ്രവൃത്തികളും നമ്മുടെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ എങ്ങനെയാണ് സ്ഥിരമായി നില്‍ക്കുന്നത്, അത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് അറിയാമോ? എങ്ങനെയായിരിക്കും നമ്മള്‍ നില്‍ക്കുന്ന രീതി നോക്കി സ്വഭാവം കണ്ടെത്താന്‍ സാധിക്കുകയെന്ന് സംശയമുണ്ടോ? വിശദമായി തന്നെ പരിശോധിക്കാം.
കാലുകള്‍ വേറിട്ട് നില്‍ക്കുന്നവര്‍
കാലുകള്‍ വേറിട്ട് നില്‍ക്കുന്നയാളുകള്‍ വളരെയധികം ആത്മവിശ്വാസം ഉള്ളവരായിരിക്കും. ഇവര്‍ക്ക് നല്ല നേതൃഗുണം ഉണ്ടായിരിക്കും. ഏത് ചുമതലകളും ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ ഇവര്‍ ധൈര്യപ്പെടുന്നു. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളെയെല്ലാം നിര്‍ഭയമായാണ് ഇവര്‍ അഭിമുഖീകരിക്കുക. ജീവിതത്തില്‍ വെല്ലുവിളി ഉയരുമ്പോള്‍ മനസിന് ഒരുതരത്തിലുള്ള ചാഞ്ചാട്ടവുമില്ലാതെ ധൈര്യത്തോടെ നേരിടാന്‍ ഇവര്‍ക്ക് സാധിക്കും. എപ്പോഴും സ്വന്തം സ്ഥാനം സംരക്ഷിച്ചുകൊണ്ടായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. ചുറ്റുമുള്ളവര്‍ വെറുത്താലും ഒന്നിനെയും വകവെക്കാതെ ആയിരിക്കും ഇവര്‍ പെരുമാറുന്നത്.
എല്ലാവരോടും തുറന്ന് സംസാരിക്കുന്നവരാണ് ഇവര്‍. സൗഹാര്‍ദ്ദ മനോഭാവത്തോടെയാണ് എല്ലാവരെയും ഇക്കൂട്ടര്‍ സമീപിക്കുക. ശാന്തമായ ഇവരുടെ പെരുമാറ്റം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റും. സമൂഹത്തില്‍ ഉയര്‍ന്ന മേഖലകളില്‍ ഇവര്‍ തിളങ്ങും എന്ന കാര്യത്തില്‍ സംശയമില്ല.
ഒരു കാല്‍ മാത്രം മുന്നോട്ടുവെച്ച് നില്‍ക്കുന്നവര്‍
സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും ഇക്കൂട്ടര്‍. എല്ലായ്‌പ്പോഴും പുതിയ അനുഭവങ്ങള്‍ ഉണ്ടാക്കിയെടുക്കാനായി ഇവര്‍ ആഗ്രഹിക്കും. കാണാത്തതും അനുഭവിക്കാത്തതുമായ കാര്യങ്ങളിലേക്കായിരിക്കും ഇവരുടെ ശ്രദ്ധ കൂടുതല്‍. ഏത് വെല്ലുവിളികളെയും തുറന്ന സമീപനത്തോടെയാണ് ഇവര്‍ നേരിടുന്നത്. ഇക്കൂട്ടര്‍ അധ്യാപകരോ ഗവേഷകരോ ആകാനാണ് കൂടുതല്‍ സാധ്യതയുള്ളത്. ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഇവര്‍ നന്നായി ആലോചിക്കും.
കലാപരമായ കഴിവുകള്‍ ഇവര്‍ക്കുണ്ടാകും. സഹാനുഭൂതി കൂടിയവരാണ് ഇവര്‍. മറ്റുള്ളവരുമായി നല്ല രീതിയിലുള്ള ബന്ധം ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കി പിന്തുണ നല്‍കി കൂടെ നില്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കും.
Also Read: Name Astrology: നിങ്ങളുടെ സ്വഭാവം പറയാനുള്ള കഴിവുമുണ്ട്; പേരിന്റെ ആദ്യാക്ഷരം നിസാരക്കാരനല്ല
കാലുകള്‍ ക്രോസ് ചെയ്ത് നില്‍ക്കുന്നവര്‍
കാലുകള്‍ ക്രോസ് ചെയ്ത് നില്‍ക്കുന്നവര്‍ എപ്പോഴും അന്തര്‍മുഖരായിരിക്കും. മറ്റുള്ളവരോട് കാര്യങ്ങള്‍ തുറന്നുപറയാനോ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനോ ഇവര്‍ക്ക് സാധിക്കില്ല. മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുമ്പ് നന്നായി ആലോചിക്കുകയും അവരെ വിലയിരുത്തുകയും ചെയ്യും. ഈ ചിന്ത അവരെ നല്ല ബന്ധങ്ങളില്‍ കൊണ്ടുചെന്നെത്തിക്കും.
ഇവരുടെ വ്യക്തപരമായ കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കുവെക്കില്ല. സ്വന്തം തീരുമാനങ്ങളില്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. സ്വന്തമായി തീരുമാനങ്ങളെടുത്ത് ജീവിതത്തില്‍ വിജയിക്കും.