Side Effects of Chewing Gum: എപ്പോഴും ച്യൂയിങ് ഗം ചവയ്ക്കുന്ന ശീലമുണ്ടോ? എങ്കില്‍ ഇത് അറിയാതെ പോവരുത്

Side effects of Chewing Gum: ഒരു ദിവസം പതിനഞ്ച് മിനിറ്റിൽ കൂടുതൽ ച്യൂയിങ് ഗം വായിലിട്ട് ചവയ്ക്കരുത് എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, പലരും മണിക്കൂറുകളോളം ച്യൂയിങ് ഗം ഉപയോഗിക്കുന്നു.

Side Effects of Chewing Gum: എപ്പോഴും ച്യൂയിങ് ഗം ചവയ്ക്കുന്ന ശീലമുണ്ടോ? എങ്കില്‍ ഇത് അറിയാതെ പോവരുത്

Representational Image

Updated On: 

22 Dec 2024 22:06 PM

വെറുതെ ഇരിക്കുമ്പോള്‍ ച്യൂയിങ് ഗം വായിലിട്ട് ദീർഘ നേരം ചവയ്ക്കുന്ന ശീലം പലർക്കും ഉണ്ട്. വായ്‌നാറ്റം അകറ്റാൻ, സമ്മർദ്ദം അകറ്റാൻ, ഭക്ഷണം കഴിച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ ഡ്രൈവ് ചെയുമ്പോൾ എന്നിങ്ങനെ പല സന്ദർഭങ്ങളിലും വായിൽ ച്യൂയിങ് ഗം ഇട്ട് ചവയ്ക്കാറുണ്ട്. ഇതിനെല്ലാം പുറമെ താടിയെല്ലിന്റെ വ്യായാമത്തിനു വേണ്ടിയും ചിലർ ച്യൂയിങ് ഗം ഉപയോഗിക്കാറുണ്ട്. ഇവ വായയുടെ വ്യായാമത്തിന് വളരെ നല്ലതാണ്. ഇത്തരത്തിൽ ച്യൂയിങ് ഗം ചവയ്ക്കുന്നത് കൊണ്ട് ചില ഗുണങ്ങൾ ഉണ്ടെങ്കിലും, ദീർഘ നേരം ഇവ ചവയ്ക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും. ഒരു ദിവസം പതിനഞ്ച് മിനിറ്റിൽ കൂടുതൽ ച്യൂയിങ് ഗം വായിലിട്ട് ചവയ്ക്കരുത് എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, പലരും മണിക്കൂറുകളോളം ആണ് ച്യൂയിങ് ഗം ചവയ്ക്കുന്നത്.

ച്യൂയിങ് ഗം ചവയ്ക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ

ഗുണനിലവാരമില്ലാത്ത ച്യൂയിങ് ഗം ആണ് ഉപയോഗിക്കുന്നതെങ്കിൽ അത് വായിൽ മുറിവുകൾ ഉണ്ടാകാൻ ഇടയാക്കുന്നു. ഇത് തുടർച്ചയായി കഴിച്ചാൽ പല്ലിന്റെ ഇനാമലിനെ വരെ നശിപ്പിക്കുന്നതിന് കാരണമാകും. പല രാസവസ്തുക്കളും ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഉപയോഗം ദഹനത്തെ ബാധിക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. കൂടാതെ, തുടർച്ചയായ ച്യൂയിങ് ഗം ഉപയോഗം നാവിലെ തൊലിയുരിയുന്നതിനും ,എരിവും പുളിയും തിരിച്ചറിയാന്‍ കഴിയാതെ വരുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ച്യൂയിംഗത്തില്‍ അടങ്ങിയിട്ടുള്ള മെന്തോൾ ആണ് നാവിലെ രസമുകുളങ്ങള്‍ നശിപ്പിച്ച് സ്വാദ് അറിയുന്നതിനുള്ള ശേഷി നഷ്ടപ്പെടുത്തുന്നത്.

ALSO READ: പനിയുള്ളവർ കുളിക്കാമോ? പലരുടെയും സംശയത്തിന് ഉത്തരമിതാണ്

അതുപോലെ, ദീർഘനേരം ഒരു വശത്ത് മാത്രമിട്ട് ച്യൂയിങ് ഗം ചവയ്ക്കുന്നത് താടിയെല്ലിനും ചെവിക്കും വേദന ഉണ്ടാക്കുന്നു. കൂടാതെ, തലവേദനയ്ക്കുള്ള സാധ്യതയും ഇത് കൂട്ടുന്നു. ഇതിന്റെ തുടർച്ചയായ ഉപയോഗം ഗ്യാസ്, വയറു വീർത്തിരിക്കുക, മറ്റ് അസ്വസ്ഥതകൾ എന്നിവയിലേക്ക് നയിച്ചേക്കാം. അതുപോലെ പതിവായ ഉപയോഗം നാഡീ സംബന്ധമായ പ്രശ്നങ്ങൾക്കും, മാനസിക വൈകല്യങ്ങൾക്കും കാരണമായേക്കാം.

ച്യൂയിങ് ഗം ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

ച്യൂയിങ് ഗം അമിതമായി ഉപയോഗിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെങ്കിലും ഇത് ചില ഗുണങ്ങൾ കൂടി നൽകുന്നുണ്ട്. ഇരട്ട താടിയുള്ളവർ ച്യൂയിങ് ഗം ചവയ്ക്കുന്നത് അത് കുറയ്ക്കാൻ സഹായിക്കും. ഇങ്ങനെ ചവയ്ക്കുന്നത് താടിയെല്ലിന് നല്ലൊരു വ്യായാമം കൂടിയാണ് നൽകുന്നത്. അതുപോലെ, ഓർമശക്തിയെ ശക്തിപ്പെടുത്തുന്ന തലച്ചോറിലെ ഭാഗമായ ഹിപ്പോകാമ്പസിനെ സജീവമാക്കാനും ഇവ മികച്ചതാണ്. അതായത്, ച്യൂയിങ് ഗം ഇടയ്ക്കിടെ ചവയ്ക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തി, ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കും. സ്‌ട്രെസ് കുറയ്ക്കുന്നതിനും ച്യൂയിങ് ഗം ചവയ്ക്കുന്നത് വളരെ നല്ലതാണ്. ദേഷ്യം നിയന്ത്രിക്കാനും ഇത് സഹായിക്കും. കൂടാതെ, വായ്‌നാറ്റം, പല്ലിലെ മഞ്ഞ നിറം എന്നിവ അകറ്റാനും ച്യൂയിങ് ഗം ചവയ്ക്കുന്നത് നല്ലതാണ്.

ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം