Health tips: സാറാ അലിഖാന്റെ ​തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഈ ഡ്രിങ്ക്…. തയ്യാറാക്കാൻ എളുപ്പം

Sara Ali Khan’s secret to glowing skin: തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു ജനപ്രിയ ഇലക്കറിയാണ് ചീര, ഇരുമ്പ്, കാൽസ്യം, വിറ്റാമിനുകൾ എന്നിവയുൾപ്പെടെ വിവിധ പോഷക ഗുണങ്ങളുണ്ട്.

Health tips: സാറാ അലിഖാന്റെ ​തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഈ ഡ്രിങ്ക്.... തയ്യാറാക്കാൻ എളുപ്പം

സാറാ അലിഖാൻ ( IMAGE - INSTAGRAM)

Published: 

10 Nov 2024 11:39 AM

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളുടെ തിളക്കമുള്ള ചർമ്മം കണ്ട് കൊതിച്ചിട്ടുണ്ടോ? എങ്കിൽ അത് നിങ്ങൾക്കും സ്വന്തമാക്കാം. തന്റെ തിളക്കമുള്ള ചർമ്മത്തിന്റെ രഹസ്യം പങ്കുവെച്ചിരിക്കുകയാണ് സാറാ അലിഖാൻ. തന്റെ ചർമ്മത്തിന്റെ തിളക്കത്തിനു കാരണം ഒരു ഹെൽത്ത് ഡ്രിങ്കാണെന്നും അത് തയ്യാറാക്കാൻ വളരെ എളുപ്പമാണെന്നും താരം പറയുന്നു.

വീട്ടിൽ തന്നെയുള്ള ചേരുവകൾ ചേർത്ത് വളരെ വേഗത്തിൽ ഇത് തയ്യാറാക്കാം. ഈ ഡ്രിങ്ക് ഒരു ഡിടോക്‌സിഫൈയിങ് ഏജന്റായി പ്രവർത്തിക്കും. വിഷാംശത്തെ നീക്കം ചെയ്യാൻ സഹായിക്കും. പലതരത്തിലുള്ള സൗന്ദര്യ വർധനയ്ക്കുള്ള നുറുങ്ങുകളാണ് ദിവസവും സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്. ഇതിൽ താരങ്ങൾ തുറന്നു പറയുന്ന ടിപ്പുകൾക്ക് വിശ്വാസ്വത ഏറെയാണ്.

ദിനചര്യയുടെ ഭാഗമായി ഇത് കുടിച്ചാൽ ഗുണം ഏറെയെന്നാണ് സാറ അലി ഖാൻ വ്യക്തമാക്കുന്നത്. വെറും ചീരയും വെള്ളവും മഞ്ഞളും മാത്രം മതി ഇത് തയ്യാറാക്കാൻ.
മഞ്ഞളിലെ ആന്റി-ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ ഏറെ സഹായകമാണ്.

ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ചീരയിലെ വിറ്റാമിനുകളും ധാതുക്കളും ശരീരത്തെ വിഷാംശം ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും ആരോഗ്യകരവും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

ALSO READ – വില കൂടിയതിൽ ടെൻഷൻ വേണ്ട, സവാള ചീഞ്ഞു പോകാതെ സൂക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്ക

ഈ പാനീയം ഉന്മേഷദായകം മാത്രമല്ല, ശരീരത്തെ ഉള്ളിൽ നിന്ന് ശുദ്ധീകരിക്കാനും സഹായിക്കുന്നു എന്ന് സാറ പറയുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു ജനപ്രിയ ഇലക്കറിയാണ് ചീര, ഇരുമ്പ്, കാൽസ്യം, വിറ്റാമിനുകൾ എന്നിവയുൾപ്പെടെ വിവിധ പോഷക ഗുണങ്ങളുണ്ട്.

 

തയ്യാറാക്കുന്ന വിധം

 

  • ചീര – ഒരുപിടി
  • ഒരു ടീസ്പൂൺ മഞ്ഞൾപൊടി
  • 2-3 കപ്പ് വെള്ളം
  • ഉപ്പ് ( ആവശ്യത്തിന്)
  • ഒരു നുള്ള് കുരുമുളക്

മഞ്ഞളും ചീരയും വെള്ളത്തിലിട്ടു തിളപ്പിക്കുക. അതിലേക്ക് ബാക്കി കൂട്ടുകളും ചേർത്ത് നന്നായി തിളച്ചു വരുമ്പോൾ അരിച്ചു മാറ്റി തണുപ്പിച്ച് കുടിക്കാവുന്നതാണ്. ഇതൊരു സൂപ്പായും കുടിക്കാം.

​ഗുണങ്ങൾ

 

  • മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ആൻ്റിമൈക്രോബയൽ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് വീക്കം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
  • വിറ്റാമിനുകൾ എ, സി, കാൽസ്യം, ഇരുമ്പ്, മറ്റ് ധാതുക്കൾ എന്നിവയാൽ ചീര ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ചർമ്മം, എല്ലുകൾ എന്നിവ നിലനിർത്താനും ദഹനം പ്രോത്സാഹിപ്പിക്കാനും ഇത് വളരെ നല്ലതാണ്.
  • രണ്ട് ചേരുവകളും ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞതാണ്. മഞ്ഞൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു, അതേസമയം ചീര അതിൻ്റെ വിറ്റാമിനുകളും ധാതുക്കളും സംഭാവന ചെയ്യുന്നു, മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
  • ഈ കോമ്പിനേഷൻ ദഹനത്തിന് സഹായിക്കും, കാരണം മഞ്ഞൾ പിത്തരസം ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു.
എലി ശല്യം രൂക്ഷമാണോ ? ഇതൊന്ന് പരീക്ഷിക്കൂ
കയ്പ്പെന്ന് കരുതി മാറ്റി നിർത്തേണ്ട...പാവയ്ക്ക സൂപ്പറാ
പ്രതിരോധ ശേഷി കുറവാണോ, ലെമൺടീ ശീലമാക്കൂ
പ്രായം കുറയ്ക്കാനുള്ള ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം