5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rosemary Water: കണ്ണുംപ്പൂട്ടി റോസ്‌മേരി വാങ്ങി ഉപയോഗിക്കരുത്‌; അശ്രദ്ധ ദോഷം ചെയ്യും

Rosemary Water Benefits: റോസ്‌മേരി ചെടിയുടെ ഇലകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എസ്സെന്‍ഷ്യല്‍ ഓയിലാണ് ഓയിലുകള്‍ നിര്‍മിക്കാനായി ഉപയോഗിക്കുന്നത്. രക്തയോട്ടം ഉത്തേജിപ്പിച്ച് മുടി വളര്‍ച്ച ത്വരിതപ്പെടുത്തുക, മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് റോസ്‌മേരി ഉത്തമമാണ്.

Rosemary Water: കണ്ണുംപ്പൂട്ടി റോസ്‌മേരി വാങ്ങി ഉപയോഗിക്കരുത്‌; അശ്രദ്ധ ദോഷം ചെയ്യും
റോസ്‌മേരി ഇലകള്‍ ( DuKai photographer/Moment/Getty Images)
shiji-mk
SHIJI M K | Published: 13 Oct 2024 08:24 AM

റോസ്‌മേരി ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ. പാചകത്തിനും ഔഷധമായും സൗന്ദര്യവര്‍ധക വസ്തുക്കളിലുമെല്ലാം റോസ്‌മേരി ഉപയോഗിക്കാറുണ്ട്. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന ഒരു സുഗന്ധസസ്യമാണ് റോസ്‌മേരി. നമ്മുടെ നാട്ടിലുള്ളവര്‍ പ്രധാനമായും റോസ്‌മേരി (Rosemary Water) ഉപയോഗിക്കുന്നത് ഒരു ഹെയര്‍ കെയര്‍ പ്രൊഡക്ടായാണ്. മുടി വളര്‍ച്ചയ്ക്കും താരന്‍ കുറയുന്നതിനുമെല്ലാം റോസ്‌മേരി ഗുണം ചെയ്യും.

റോസ്‌മേരി ചെടിയുടെ ഇലകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എസ്സെന്‍ഷ്യല്‍ ഓയിലാണ് ഓയിലുകള്‍ നിര്‍മിക്കാനായി ഉപയോഗിക്കുന്നത്. രക്തയോട്ടം ഉത്തേജിപ്പിച്ച് മുടി വളര്‍ച്ച ത്വരിതപ്പെടുത്തുക, മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് റോസ്‌മേരി ഉത്തമമാണ്. മുടി വളരാന്‍ സഹായിക്കുന്നു എന്നതിന് പുറമെ മുടിയുടെ കട്ടി വര്‍ധിക്കാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും റോസ്‌മേരി വളരെ നല്ലതാണ്.

Also Read: International Coffee Day 2024: കട്ടൻ കാപ്പി ആരോ​ഗ്യത്തിന് നല്ലതോ ചീത്തയോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

റോസ്‌മേരി എസ്സെന്‍ഷ്യല്‍ ഉപയോഗിക്കുന്നത് എങ്ങനെ?

 

  1. ഷാംപൂ അല്ലെങ്കില്‍ കണ്ടീഷണറില്‍ 5 അല്ലെങ്കില്‍ 7 തുള്ളി റോസ്‌മേരി എസ്സെന്‍ഷ്യല്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഉപയോഗിക്കാം.
  2. ഹെയര്‍ മാസ്‌ക്, ഡീപ് കണ്ടീഷനിങ് ക്രീം എന്നിവയ്‌ക്കൊപ്പം 2 സ്‌കൂപ് ക്രീമില്‍ 5 അല്ലെങ്കില്‍ 6 തുള്ളികള്‍ ചേര്‍ത്ത് ഷാംപൂ ചെയ്യുന്നതിന് 30 മിനിറ്റ് മുമ്പ് എണ്ണയില്‍ ചേര്‍ത്ത് ഉപയോഗിക്കാം.
  3. തലയോട്ടിയില്‍ മസാജ് ചെയ്യുന്നതിനായി കാരിയര്‍ ഓയിലുകളായ വെര്‍ജിന്‍ കൊക്കോനട്ട്, ഒലിവ് അല്ലെങ്കില്‍ ജോജോബ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കുന്നതാണ് നല്ലത്. അരോമ എസ്സെന്‍ഷ്യല്‍ ഓയിലുകള്‍ക്ക് ഗാഢത കൂടുതലായതുകൊണ്ട് തന്നെ അവ നേരിട്ട് ഉപയോഗിക്കാന്‍ പാടില്ല. 100 എംഎല്‍ കാരിയര്‍ ഓയിലില്‍ 10 ഡ്രോപ് എസ്സെന്‍ഷ്യല്‍ ഓയില്‍ മിക്‌സ് ചെയ്യരുത്.
  4. അലര്‍ജി ഉള്ളവര്‍ റോസ്‌മേരി ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ പാച് ടെസ്റ്റ് നടത്തേണ്ടതാണ്.

റോസ്‌മേരി വാട്ടര്‍ വീട്ടില്‍ തയാറാക്കുന്നതെങ്ങനെ?

 

  1. ഒരു കപ്പ് തിളപ്പിച്ച വെള്ളത്തില്‍ റോസ്‌മേരി ഇലകള്‍ ചേര്‍ത്തിളക്കി 15 മിനിറ്റ് നേരം അടച്ച് വെക്കുക. ഇത് നന്നായി തണുത്തതിന് ശേഷം അരിച്ചെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
  2. ഒരു കപ്പ് വെള്ളത്തില്‍ റോസ്‌മേരി ഇലകള്‍ രാത്രി മുഴുവന്‍ ഇട്ട് വെച്ചതിന് ശേഷം അരിച്ചെടുത്ത ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
  3. ഒരു കപ്പ് വെള്ളത്തില്‍ 5 അല്ലെങ്കില്‍ 7 തുള്ളി റോസ്‌മേരി ഓയില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Also Read: Tips for Eyelashes Growth: കണ്‍പീലി കുറവാണോ? വളര്‍ത്തിയെടുക്കാന്‍ വഴിയുണ്ട്, ദാ ഇങ്ങനെ

എന്നാല്‍ റോസ്‌മേരി വാട്ടര്‍ ഉപയോഗിക്കുന്നത് പെട്ടെന്ന് നിര്‍ത്തിയാല്‍ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മുടിയുടെ വളര്‍ച്ചയെ പ്രധാനമായും നാല് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. മുടി തലയോട്ടിയില്‍ നിന്നും കിളിര്‍ത്ത് വരുന്നതിന് മുമ്പുള്ള ഘട്ടം അനാജന്‍, ചര്‍മ്മപാളികള്‍ക്കിടയിലൂടെ മുടി കിളിര്‍ത്ത് പുറത്തേക്ക് വരുന്നത് കാറ്റജെന്‍. മുടി ചീകുമ്പോള്‍ മുടി കൊഴിയുന്ന അവസ്ഥ ടെലോജന്‍, ആയുസ് കഴിയുമ്പോള്‍ മുടി കൊഴിയുന്നത് എക്‌സോജന്‍.

റോസ്‌മേരി ഉപയോഗിക്കുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യം ഇപ്പോഴും വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് കണ്ണുംപ്പൂട്ടി ആരും വാങ്ങി ഉപയോഗിക്കേണ്ട. അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ മനസിലാക്കിയ ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.

Latest News