PV Sindhu Marriage: സ്വകാര്യ ദ്വീപിനു നടവിൽ ആഡംബര റിസോര്‍ട്ട്; ഒരു രാത്രിക്ക് ഒരുലക്ഷം; സിന്ധുവിന്റെ വിവാഹം നടന്നത് എവിടെയാണെന്നറിയാമോ?
PV Sindhu Wedding Venue: ഉദയ്‌സാഗര്‍ തടാകത്തിലെ 21 ഏക്കര്‍ വിസ്താരമുള്ള സ്വകാര്യ ദ്വീപിലാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. 2021-ലാണ് ഈ റിസോർട്ട് ആരംഭിച്ചത്. ഇതിലെ മുറികളും സ്യൂട്ടുകളും രാജസ്ഥാനി, മുഗള്‍, യൂറോപ്യന്‍ സ്വാധീനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി. സിന്ധു വിവാഹിതയായത്. സോഫ്റ്റ്‌വെയര്‍ കമ്പനിയായ പൊസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വെങ്കടദത്ത സായിയാണ് വരന്‍. പരമ്പരാഗത വിവാഹ വസ്ത്രത്തിൽ മനോഹരമായി അണിഞ്ഞൊരുങ്ങിയ നവദമ്പതികളുടെ ആദ്യ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്പുരിലായിരുന്നു വിവാഹം നടന്നത്.
വിവാഹത്തില്‍ രാഷ്ട്രീയ, കായിക, ചലച്ചിത്ര മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് പങ്കെടുത്തത്. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ചിത്രങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിള്‍സ് റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹം. ഉദയ്‌സാഗര്‍ തടാകത്തിലെ 21 ഏക്കര്‍ വിസ്താരമുള്ള സ്വകാര്യ ദ്വീപിലാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. 2021-ലാണ് ഈ റിസോർട്ട് ആരംഭിച്ചത്. ഇതിലെ മുറികളും സ്യൂട്ടുകളും രാജസ്ഥാനി, മുഗള്‍, യൂറോപ്യന്‍ സ്വാധീനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
Also Read: പി.വി സിന്ധു വിവാഹിതയായി, ആദ്യ ചിത്രം പുറത്ത്
റിസോർട്ടിലെ മുറികളിൽ നിന്ന് കാണുന്നത് പൂന്തോട്ടത്തിന്റെയും തടാകത്തിന്റെയും മനോഹരമായ കാഴ്ചകളാണ്. പ്രാദേശിക കരകൗശലത്തൊഴിലാളികള്‍ നിര്‍മിച്ച ആഡംബര ഫര്‍ണിച്ചറുകള്‍, തിരഞ്ഞെടുത്ത കലാസൃഷ്ടികള്‍, പൂന്തോട്ടങ്ങള്‍, സ്വകാര്യ പൂളുകള്‍ എന്നിങ്ങനെ വിശാലവും രാജകീയവുമായ താമസസൗകര്യമാണ് റിസോര്‍ട്ടിലേത്. രണ്ട് ആളുകൾക്ക് ഒരു രാത്രിക്ക് താമസിക്കാന്‍ നികുതി ഉള്‍പ്പെടെ 75,000 രൂപ മുതല്‍ 1,00,000 രൂപ വരെ നല്‍കണം.
Pleased to have attended the wedding ceremony of our Badminton Champion Olympian PV Sindhu with Venkatta Datta Sai in Udaipur last evening and conveyed my wishes & blessings to the couple for their new life ahead.@Pvsindhu1 pic.twitter.com/hjMwr5m76y
— Gajendra Singh Shekhawat (@gssjodhpur) December 23, 2024
വിവാഹത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഹൈദരാബാദില്‍ ഇരുകുടുംബങ്ങളും ചേര്‍ന്ന് വിവാഹസത്കാരം നടത്തും. രണ്ട് കുടുംബങ്ങൾക്കും നേരത്തെ തന്നെ പരസ്പരം അറിയാമായിരുന്നുവെന്നും ഇതിനുപിന്നാലെയാണ് ആലോചന വിവാഹത്തിലേക്ക് എത്തുകയായിരുന്നെന്ന് സിന്ധുവിൻ്റെ പിതാവ് നേരത്ത തന്നെ പറഞ്ഞിരുന്നു. അടുത്ത വർഷം ആരംഭിക്കുന്ന പരിശീലനത്തിൻ്റെയും മത്സരങ്ങളുടെയും തിരക്കുള്ളതിനാലാണ് സിന്ധു ഈ വിവാഹ തീയതി തിരഞ്ഞെടുത്തത്.
ഹൈദരാബാദ് സ്വദേശിയാണ് വെങ്കട്ട ദത്ത സായി. പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. എൻബിഎഫ്സിക്കും (NBFC) ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കും ഡാറ്റാ മാനേജ്മെൻറ് സർവീസ് ഉറപ്പുവരുത്തുന്ന കമ്പനിയാണ് പോസിഡെക്‌സ് ടെക്‌നോളജീസ്. ഫൗണ്ടേഷൻ ഓഫ് ലിബറൽ ആൻഡ് മാനേജ്മെന്റ് എഡ്യുക്കേഷനിൽനിന്ന് അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ ബിരുദം നേടിയ അദ്ദേഹം ബെംഗളൂരുവിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽനിന്ന് ഡേറ്റ സയൻസ് ആൻഡ് മെഷീൻ ലേണിങ്ങിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ലിബറൽ ആർട്സ് ആൻഡ് സയൻസസിൽ ഡിപ്ലോമയുമുണ്ട്.ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനായ സായ് ബാഡ്മിന്റണും ക്രിക്കറ്റും സ്ഥിരമായി നിരീക്ഷിക്കുന്ന വ്യക്തിയാണ്.