ഓണത്തെ കുറിച്ച് എന്തറിയാം? എന്തിനാണ് ഓണം ആഘോഷിക്കുന്നത്? | Onam 2024 What is that and why is it celebrated Who is the king of this festival in kerala Malayalam news - Malayalam Tv9

Onam 2024: ഓണത്തെ കുറിച്ച് എന്തറിയാം? എന്തിനാണ് ഓണം ആഘോഷിക്കുന്നത്?

Published: 

29 Jul 2024 11:50 AM

History of Onam: ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഓണം എന്ന വാക്ക് വന്നത്. അതിന് മുമ്പ് ആണം എന്നായിരുന്നുപോലും ഉപയോഗിച്ചിരുന്നത്. ആവണം എന്ന വാക്കില്‍ നിന്നാണ് ആണം എന്ന വാക്കുണ്ടായത്. ആവണം എന്ന വാക്കുണ്ടായത് സാവണ എന്ന വാക്കില്‍ നിന്നും. സാവണം വാക്ക് ഉത്ഭവിച്ചത് ശ്രാവണം എന്ന വാക്കില്‍ നിന്നാണ്. ചിങ്ങം എന്നതിന്റെ സംസ്‌കൃത പേരാണ് ശ്രാവണം.

Onam 2024: ഓണത്തെ കുറിച്ച് എന്തറിയാം? എന്തിനാണ് ഓണം ആഘോഷിക്കുന്നത്?

Social Media Image

Follow Us On

ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജനങ്ങള്‍ വിവിധങ്ങളായ ഉത്സാഘോഷങ്ങള്‍ നടത്താറുണ്ട്. ഓരോ ജനതയുടെയും സംസ്‌കാരം അനുസരിച്ച് ആഘോഷരീതികളില്‍ മാറ്റം വരും. മലയാളികളുടെ കാര്യം നോക്കുകയാണെങ്കില്‍ ഓണം കഴിഞ്ഞെ അവര്‍ക്ക് മറ്റെന്തും ഉള്ളു. അത്രയേറെ മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ഉത്സവമാണ് ഓണം എന്നത്. ജാതി-മതഭേദമന്യേ എല്ലാ മലയാളികളും ഓണം ആഘോഷിക്കും. ഓണക്കാലമാകാന്‍ കാത്തിരിക്കുന്നതുപോലെ മലയാളി മറ്റൊരു ആഷോഘത്തിന് വേണ്ടിയും ഇത്രയേറെ കാത്തിരിക്കാറില്ല.

കര്‍ക്കിടകം മാറി ചിങ്ങം പിറക്കുമ്പോള്‍ തന്നെ പ്രകൃതിയും കൂടുതല്‍ മനോഹരിയാകും. കേരളീയരുടെ ദേശീയോത്സവമാണ് ഓണം. ആ ഓണം എന്നത് പല ഐതിഹ്യങ്ങളുടെ ഒത്തുചേരല്‍ കൂടിയാണ്. എന്താണ് ഓണം അല്ലെങ്കില്‍ എങ്ങനെയാണ് ഓണമുണ്ടായതെന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ സാധിക്കുമോ?

അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന് കേട്ടിട്ടില്ലെ, അത്തത്തിന് മഴ പെയ്താല്‍ തിരുവോണം തെളിഞ്ഞ ദിവസമായിരിക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. പണ്ട് കാലത്തൊക്കെ ഇടവപ്പാതി മുതല്‍ ചിങ്ങം പിറക്കുന്നതുവരെ മൂന്ന് മാസത്തോളം അതിശക്തമായ മഴയായിരിക്കും. ഇന്നത്തേത് പോലെയല്ല, അത് കഷ്ടപ്പാടിന്റെ കൂടി കാലമാണ്. കര്‍ക്കിടകത്തിലെ വറുതി കഴിഞ്ഞെത്തുന്ന ഓണം മലയാളിക്ക് വയറുനിറയെ ഭക്ഷണം കഴിക്കാനുള്ളതുകൂടിയായിരുന്നു.

Also Read: Onam 2024: പുളകം കൊള്ളുക തുമ്പപ്പൂവേ പൂക്കളിൽ നീയേ ഭാഗ്യവതി…!; എന്തുകൊണ്ടാണ് ഓണത്തിന് തുമ്പപ്പൂവിന് ഇത്ര പ്രാധാന്യമേറുന്നത്

ഓണം ആരംഭം

എന്ന് മുതലാണ് ഓണം ആഘോഷിച്ച് തുടങ്ങിയത് എന്ന കാര്യം വ്യക്തമല്ല. പക്ഷെ ചുരുങ്ങിയത് രണ്ടായിരം വര്‍ഷത്തെ പഴക്കമെങ്കിലും ഓണത്തിനുണ്ടെന്നാണ് ഐതിഹ്യം. 1961 മുതലാണ് ഓണം ദേശീയോത്സവമായി ആഷോഘിച്ച് തുടങ്ങിയത്. എന്നാല്‍ കേരളത്തില്‍ മാത്രമല്ല, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ പണ്ട് മുതലെ ഓണം ആഘോഷിച്ചിരുന്നതായാണ് ചരിത്ര രേഖകളില്‍ പറയുന്നത്.

ഓണം

ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഓണം എന്ന വാക്ക് വന്നത്. അതിന് മുമ്പ് ആണം എന്നായിരുന്നുപോലും ഉപയോഗിച്ചിരുന്നത്. ആവണം എന്ന വാക്കില്‍ നിന്നാണ് ആണം എന്ന വാക്കുണ്ടായത്. ആവണം എന്ന വാക്കുണ്ടായത് സാവണ എന്ന വാക്കില്‍ നിന്നും. സാവണം വാക്ക് ഉത്ഭവിച്ചത് ശ്രാവണം എന്ന വാക്കില്‍ നിന്നാണ്. ചിങ്ങം എന്നതിന്റെ സംസ്‌കൃത പേരാണ് ശ്രാവണം.

കേരളം പണ്ട് പൂര്‍ണമായും കൃഷിയെ ആശ്രയിച്ചായിരുന്നല്ലോ ഉപജീവനം നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ അന്നത്തെ എല്ലാ ആഘോഷങ്ങള്‍ക്കും കൃഷിയുമായും വിളവെടുപ്പുമായുമെല്ലാം ബന്ധമുണ്ട്. ചിങ്ങമാസം കൊയ്ത്തുകാലമാണ്.

ഐതിഹ്യം

കേരളം ഭരിച്ചിരുന്ന മഹാബലി ചക്രവര്‍ത്തി പ്രജകളെ കാണാന്‍ എത്തുന്നു എന്നതാണ് ഓണത്തിനെ കുറിച്ച് ഏറ്റവും പ്രചാരമുള്ളതും കേട്ടുപഴകിയതുമായ ഐതിഹ്യം. മഹാബലിയോട് വാമനന്‍ മൂന്നടി സ്ഥലം ആവശ്യപ്പെട്ടു, ഇത് നല്‍കാന്‍ സാധിക്കാതെ വന്നതോടെ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. ആ സമയത്ത് വാമനന്‍ മഹാബലിക്ക് എല്ലാ വര്‍ഷവും ഒരിക്കല്‍ തന്റെ പ്രജകളെ വന്നുകാണാനുള്ള അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ആരാണ് മാവേലി എന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല എന്നതാണ് വാസ്തവം. മാവേലി എന്ന് പറയുമ്പോള്‍ വലിയ കുടവയറും ഓലക്കുടയുമൊക്കെ പിടിച്ചിട്ടുള്ള ഒരുരൂപമാണ് നമ്മുടെയൊക്കെ സങ്കല്പങ്ങളിലുള്ളത്. മറ്റൊരുതരത്തിലും മാവേലിയെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. എന്നാല്‍ വാമനന്‍ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണെന്നാണ് വിശ്വാസം.

വനപര്‍വ്വത്തിലെ 270ാം അധ്യായത്തിലാണ് ഈ വാമനന്‍-മഹാബലി കഥ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. കേരളം ഭരിച്ചിരുന്നതായി കരുതപ്പെടുന്ന നീതിമാനായ അസുര ചക്രവര്‍ത്തിയായിരുന്ന ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് മഹാബലി. മഹാബലി യാഗം നടത്തിയ സ്ഥലം വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാര്‍ക്ക് കാണിച്ചുകൊടുക്കുന്നതായി രാമായണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മഹാബലി കേരളം ഭരിച്ചിരുന്നതായി ഐതിഹ്യമല്ലാതെ ചരിത്രരേഖകളില്ലൊന്നും പറയപ്പെടുന്നില്ല. എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് മാവേലി ഇല്ലാതെ ഒരു ഓണവും പൂര്‍ണമല്ല. മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ… ഈ പാട്ട് പാടാത്ത ഏത് മലയാളിയാണുള്ളത്.

Also Read: Onam Sadhya: ഓണമിങ്ങെത്തി!!! ഓണസദ്യ ഉണ്ടാക്കാനുള്ള എളുപ്പവഴി നോക്കാം

രണ്ടാമത്തെ ഐതിഹ്യമായി പറയപ്പെടുന്നത് പരശുരാമനുമായി ബന്ധപ്പെട്ടതാണ്. പരശുരാമനും തിരുവോണവുമായി അടുത്ത ബന്ധമുണ്ടെന്നാണ് ചിലയിടങ്ങളില്‍ വിശ്വസിക്കുന്നത്. പരശുരാമന്‍ ബ്രാഹ്‌മണര്‍ക്ക് ഭൂദാനം നടത്തിയത് തൃക്കാക്കരയില്‍ വെച്ചായിരുന്നു. ആ സമയത്ത് ആവശ്യള്ളപ്പോള്‍ എന്നെ ഓര്‍ത്താല്‍ മതി, ഞാനിവിടെയെത്തും എന്നു പറഞ്ഞാണ് ഭൂമി നല്‍കിയ ശേഷം പരശുരാമന്‍ അപ്രത്യക്ഷനായതെന്നാണ് വിശ്വാസം. ബ്രാഹ്‌മണര്‍ ഒരിക്കല്‍ ഇത് പരീക്ഷിക്കാനായി പരശുരാമനെ സ്മരിക്കുകയും ചെയ്തു. പ്രത്യക്ഷനായ പരശുരാമന്‍ കാരണമില്ലാതെ തന്നെ വരുത്തിയതിന് ബ്രാഹ്‌മണരെ ശപിച്ചു. ക്ഷമ ചോദിച്ചപ്പോള്‍ ശാപമോക്ഷവും നല്‍കുകയായിരുന്നു. അന്ന് വര്‍ഷത്തിലൊരിക്കല്‍ താനെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. പരശുരാമന്‍ എത്തിച്ചേരുന്ന ദിവസമാണ് തിരുവോണമെന്നും വിശ്വാസമുണ്ട്.

ഓണം ബുദ്ധമതക്കാരുടെ ആഘോഷമായിരുന്നു എന്നു വിശ്വസിക്കുന്ന ചരിത്രകാരന്മാരുണ്ട് നമ്മുടെ നാട്ടില്‍. ഗൗതമ സിദ്ധാര്‍ത്ഥന് ബോധോദയമുണ്ടായശേഷം മഞ്ഞ വസ്ത്രം സ്വീകരിച്ചത് ശ്രാവണമാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ബുദ്ധമതക്കാരുടെ മഞ്ഞവസ്ത്രവും കുട്ടികള്‍ക്കും മറ്റും ഓണക്കോടിയുമായി നല്‍കുന്ന മഞ്ഞ വസ്ത്രവും തമ്മില്‍ സാദൃശ്യമുള്ളതിനാലാവാം ഇങ്ങനെയൊരു വിശ്വാസം വന്നതും പറയാം.

Related Stories
സാലഡ് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഗ്രീൻ ടീ കുടിക്കൂ; ഗുണങ്ങൾ ഏറെ!
വീണ്ടും വില്ലനായി കോവിഡ്; അതിവേ​ഗം പടരുന്നു
ഭക്ഷണശേഷം കുടിക്കേണ്ടത് ദാ ഈ വെള്ളമാണ്...
Exit mobile version