5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024: ഓണക്കാലമെത്താറായി, ഓണസദ്യയൊരുക്കുന്ന ക്ഷേത്രങ്ങള്‍ ഇവയാണ്‌

Onam Sadhya Serving Temples: ചിങ്ങത്തിലെ അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസവും ഇവിടെ ആഘോഷമാണ്. പത്ത് ദിവസവും പൂക്കളം ഇടുന്നതും ഇവിടുത്തെ പതിവാണ്. ഉത്രാടം, തിരുവോണം എന്നീ ദിവസങ്ങളിലാണ് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ക്ക് ഓണസദ്യ നല്‍കുന്നത്.

Onam 2024: ഓണക്കാലമെത്താറായി, ഓണസദ്യയൊരുക്കുന്ന ക്ഷേത്രങ്ങള്‍ ഇവയാണ്‌
Image Kerala Tourism
Follow Us
shiji-mk
SHIJI M K | Updated On: 27 Jul 2024 16:51 PM

ഈ വര്‍ഷത്തെ ഓണം ഇങ്ങെത്താറായി, ഓണസദ്യ ഒരുക്കുന്നതിന്റെയും പുത്തന്‍ വസ്ത്രം വാങ്ങിക്കുന്നതിന്റെയുമെല്ലാം ആലോചനയിലായിരിക്കും മലയാളികള്‍. ഓണം ആഘോഷിക്കാത്ത മലയാളികളില്ല. അതുകൊണ്ട് തന്നെ ഓണസദ്യയും പൂക്കളവും ഓണക്കളികളുമെല്ലാം മലയാളിക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്. ഓണത്തിന് എല്ലാ വീടുകളിലും സദ്യയുണ്ടാക്കാറില്ലെ. എന്നാല്‍ വീടുകളില്‍ മാത്രമല്ല, ഓണത്തിന് സദ്യയുണ്ടാക്കുന്ന ക്ഷേത്രങ്ങളുമുണ്ട് നമ്മുടെ നാട്ടില്‍.

ഈ സദ്യ കഴിക്കാനായി നിരവധി നാടുകളില്‍ നിന്ന് നിരവധി ആളുകള്‍ ഓണക്കാലത്ത് ഈ ക്ഷേത്രങ്ങളില്‍ എത്തിചേരാറുണ്ട്. ഇവിടങ്ങളില്‍ തിരുവോണത്തിന് മാത്രമല്ല, ഓണത്തോട് അനുബന്ധിച്ച് ഒന്നും രണ്ടും ദിവസങ്ങളില്‍ സദ്യ നല്‍കാറുണ്ട്. ഏതെല്ലാമാണ് ഈ ക്ഷേത്രങ്ങളെന്ന് പരിശോധിക്കാം.

തൃക്കാക്കര ക്ഷേത്രം

കേരളത്തില്‍ ഓണത്തോട് അനുബന്ധിച്ച് ഏറ്റവും വലിയ ആഘോഷം നടക്കുന്ന ക്ഷേത്രമാണ് തൃക്കാക്കര ക്ഷേത്രം. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം എന്നാണ് ഈ ക്ഷേത്രത്തിന്റെ യഥാര്‍ഥ പേര്. ഇവിടെ മഹാബലിയേയും വാമനയേയും ഒരുപോലെ ആരാധിക്കുന്നുണ്ട്. രണ്ടുപേര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കി ആരാധിക്കുന്നതുകൊണ്ട് ഓണക്കാലത്ത് വിപുലമായ ആഘോഷ പരിപാടികളാണ് ഇവിടെ നടക്കാറുള്ളത്.

Also Read: Onam Sadhya: ഓണമിങ്ങെത്തി!!! ഓണസദ്യ ഉണ്ടാക്കാനുള്ള എളുപ്പവഴി നോക്കാം

ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ശിവക്ഷേത്രത്തില്‍ മഹാബലി ആരാധിച്ചിരുന്ന സ്വയംഭൂ ശിവലിംഗവും കാണാനാകും. മഹാബലിക്ക് വിശ്വരൂപ ദര്‍ശനം നല്‍കി പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുന്ന രൂപത്തിലാണ് ഇവിടുത്തെ വാമനന്റെ പ്രതിഷ്ഠ. ഓണം ആഘോഷിക്കാനായി തൃക്കാക്കരയിലെത്തുന്ന വിശ്വാസികള്‍ക്ക് ഓണസദ്യ നല്‍കുന്ന പതിവും ഇവിടെയുണ്ട്.

ചിങ്ങത്തിലെ അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസവും ഇവിടെ ആഘോഷമാണ്. പത്ത് ദിവസവും പൂക്കളം ഇടുന്നതും ഇവിടുത്തെ പതിവാണ്. ഉത്രാടം, തിരുവോണം എന്നീ ദിവസങ്ങളിലാണ് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ക്ക് ഓണസദ്യ നല്‍കുന്നത്. ആദ്യകാലത്ത് ക്ഷേത്രം ജീവനക്കാര്‍ക്കും ഓണക്കച്ചവടക്കാര്‍ക്കും ആനക്കാര്‍ക്കും വേണ്ടി മാത്രമായി ഒരുക്കിയിരുന്ന സദ്യ പിന്നീട് എല്ലാവര്‍ക്കുമായി മാറ്റുകയായിരുന്നു.

ഉത്രാടത്തിന് രാവിലെ ആദ്യം ആനയൂട്ട്, ഓണസദ്യ, വൈകീട്ട് വലിയ വിളക്ക്, പള്ളിവേട്ടയും, തിരുവോണത്തിന് മഹാബലിയെ എതിരേല്‍ക്കുന്ന ചടങ്ങ്, ഏഴ് ആനകളുടെ പകല്‍പൂരം, സ്‌പെഷ്യല്‍ നാദസ്വരം, പഞ്ചാരി മേളം, തിരുവോണ സദ്യ എന്നിങ്ങനെയാണ് ക്രമം.

പപ്പടം, ഉപ്പ്, പരിപ്പ്, സാമ്പാര്‍, എരിശേരി, കാളന്‍, അവിയല്‍, ഓലന്‍, പച്ചടി, കിച്ചടി, അച്ചാറുകള്‍, ഇഞ്ചിക്കറി, പാലടപ്രഥമന്‍ എന്നിവയാണ് ഓണസദ്യയിലെ വിഭവങ്ങള്‍.

ഗുരുവായൂര്‍ ക്ഷേത്രം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഓണസദ്യയും പേരുകേട്ട ഒന്നാണ്. തൃക്കാക്കര ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും കൂടുതലാളുകള്‍ ഓണസദ്യ കഴിക്കാനെത്തുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കാണ്. തിരുവോണത്തിന് പുലര്‍ച്ചെ നിര്‍മാല്യം കഴിഞ്ഞാല്‍ കണ്ണന് ഓണപുടവ ചാര്‍ത്തുന്ന ചടങ്ങ്. രാവിലെ 10 മണിക്ക് ഓണസദ്യ വിളമ്പാന്‍ തുടങ്ങും.

Also Read: Onam Dress Ideas: ഓണം കളറാക്കാന്‍ ഡ്രസ് സെറ്റായോ? ഈ വര്‍ഷം അല്‍പം നാടനായാലോ?

കാളന്‍, ഓലന്‍, എരിശേരി, അവിയല്‍, വറുത്തപേരി, പപ്പടം, ഉപ്പിലിട്ടത്, പഴപ്രഥമന്‍ എന്നിവയാണ് ഗുരുവായൂരിലെ ഓണസദ്യയിലെ വിഭവങ്ങള്‍. ഉത്രാടത്തിന് വിശ്വാസികള്‍ സമര്‍പ്പിച്ച കാഴ്ചകുലകളില്‍ നിന്നുള്ള പഴം ഉപയോഗിച്ചാണ് പഴപ്രഥമന്‍ തയാറാക്കുന്നത്.

ശബരിമല ക്ഷേത്രം

ഉത്രാട ദിവസം മുതല്‍ ചതയം വരെ അയ്യപ്പന് മുന്നില്‍ സദ്യം നല്‍കും. ഓരോ ദിവസങ്ങളിലേയും സദ്യ ഓരോരുത്തരുടെ വകയാണ്.

വൈക്കം മഹാദേവ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ മുന്നില്‍ ഓണസദ്യയൊരുക്കുന്ന പതിവുണ്ട് ഇവിടെ. അത്തം മുതല്‍ തിരുവോണം വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് ഇവിടെ നടക്കാറ്. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തില്‍ പൂക്കളമൊരുക്കും. ഉത്രാടത്തിനും തിരുവോണത്തിനും പ്രത്യേക ഓണസദ്യയുമുണ്ടാകും.

Latest News