Oatzempic Diet: മാസം എട്ട് കിലോ കുറയും! ഓട്‌സെംപിക് വൈറലാകുന്നു, കഴിക്കേണ്ടത് ഇങ്ങനെ

Social Media Trending Oatzempic Diet: ഒരു പിടി ഓട്‌സ് നാരങ്ങാനീരും വെള്ളവും ചേര്‍ത്ത് അടിച്ചെടുത്ത് കഴിക്കുന്നതാണ് രീതി. ഇത് എല്ലാ ദിവസവും രാവിലെയും രാത്രിയും കഴിക്കുന്നത് 8 കിലോ മുതല്‍ 10 കിലോ വരെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ ഭക്ഷണം കഴിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

Oatzempic Diet: മാസം എട്ട് കിലോ കുറയും! ഓട്‌സെംപിക് വൈറലാകുന്നു, കഴിക്കേണ്ടത് ഇങ്ങനെ

ഓട്‌സ്‌

Published: 

27 Dec 2024 20:16 PM

തടി കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിക്കുന്നവരും വിവിധതരത്തിലുള്ള സ്മൂത്തികള്‍ പരീക്ഷിക്കുന്നവരും നിരവധിയാണ്. ഇത്തരക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഓട്‌സിനെയാണ്. പുട്ടായും ദോശയായും ഓവര്‍നൈറ്റ്‌സ് ഓട്‌സ് ആയെല്ലാമാണ് ആളുകള്‍ ഓട്‌സ് കഴിക്കുന്നത്. എന്നാല്‍ ഇതൊന്നുമല്ലാതെ പുളിച്ച ഓട്‌സ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ഓട്‌സെംപിക് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഓട്‌സെംപിക് എന്ന ഭക്ഷണം ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ നിരവധിയാളുകള്‍ അഭിപ്രായപ്പെടുന്നത്. എങ്ങനെയാണ് ഓട്‌സെംപിക് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ഓട്‌സെംപിക്

ഒരു പിടി ഓട്‌സ് നാരങ്ങാനീരും വെള്ളവും ചേര്‍ത്ത് അടിച്ചെടുത്ത് കഴിക്കുന്നതാണ് രീതി. ഇത് എല്ലാ ദിവസവും രാവിലെയും രാത്രിയും കഴിക്കുന്നത് 8 കിലോ മുതല്‍ 10 കിലോ വരെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ ഭക്ഷണം കഴിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ കഴിക്കാന്‍ ആരംഭിച്ച് കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഇതിന്റെ രുചിയുമായി പരിചയമായി കഴിഞ്ഞെന്നും ഇപ്പോള്‍ കഴിക്കുന്നതിന് അത്രയ്ക്ക് പ്രശ്‌നമില്ലെന്നും ആളുകള്‍ പറയുന്നു.

ഓട്‌സില്‍ ലയിക്കുന്ന നാരുകള്‍ കൂടുതലായതിനാല്‍ തന്നെ ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ രക്തിത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നില്‍നിര്‍ത്താനും സാധിക്കുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കുന്ന മരുന്നുകളുടെ പ്രവര്‍ത്തനവും ഇത് ചെയ്യുന്നുണ്ട്.

Also Read: Health Tips: വിശപ്പാണ് പ്രശ്‌നം, കുറയ്ക്കാം തടിയും കൂടെ പോകും

ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ഓസെമ്പിക്കിന്റെ അതേ ബയോകെമിക്കല്‍ സവിശേഷതകളോട് കൂടിയതാണെന്ന് ജേണല്‍ ഓഫ് ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എന്നാല്‍ പുളിച്ച ഓട്‌സ് മാത്രം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ശരീരത്തിന്റെ സുഖമമായ പ്രവര്‍ത്തനത്തിന് മാക്രോ, മൈക്രോ ന്യൂട്രിയന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അനിവാര്യമാണ്. ലയിക്കുന്ന നാരുകള്‍ കൊണ്ട് സമ്പന്നമായ ഓട്‌സ് കഴിക്കുന്നത് നല്ലതാണെങ്കിലും ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും അനിവാര്യമാണ്.

തയാറാക്കുന്ന വിധം

ഒരു പിടി ഓട്‌സ് എടുത്ത് അതിലേക്ക് ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ശേഷം നാരങ്ങാനീര് ചേര്‍ത്താണ് കഴിക്കേണ്ടത്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്നത് പൊതുവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ്. ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ നിര്‍ദേശം സ്വീകരിക്കേണ്ടതാണ്.

സുന്ദരമായ ചർമ്മത്തിന് ഇത് മാത്രം മതി
ഈ സ്വപ്‌നങ്ങള്‍ ആരോടും പറയരുത്; ദോഷം ചെയ്യും
ഒറ്റ സെഞ്ചുറിയിൽ സ്മിത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്
പിസിഒഎസ് ലക്ഷണങ്ങളെ അകറ്റി നിർത്താൻ ഗോണ്ട് കറ്റിര