5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Teflon Flu: വീട്ടിൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ടെഫ്ലോൺ ഫ്ളൂവിനെ ഭയക്കണം

Teflon flu from nonstick pans: നമ്മുടെ വീടുകളിൽ ദിവസേന ഉപയോഗിക്കുന്ന നോൺസ്റ്റിക് പാത്രങ്ങളുടെ തെറ്റായ രീതിയിലുള്ള ഉപയോഗം വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ടെഫ്ലോൺ എന്ന രാസവസ്തുകൊണ്ടാണ് നോൺസ്റ്റിക് പാത്രങ്ങൾ നിർമിക്കുന്നത്, ഇവ ടെഫ്ലോൺ ഫ്‌ളുവിന്‌ കാരണമാകുന്നു.

Teflon Flu: വീട്ടിൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ടെഫ്ലോൺ ഫ്ളൂവിനെ ഭയക്കണം
ടെഫ്ലോൺ (Image Courtesy: Pinterest)
nandha-das
Nandha Das | Updated On: 25 Jul 2024 18:52 PM

നമ്മളെല്ലാവരും തന്നെ ഒരു നേരമെങ്കിലും ഭക്ഷണം പാകം ചെയ്യാൻ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണ്. പാചകം ചെയ്യുമ്പോൾ ശ്രദ്ധ അല്പം തെറ്റിയാലും ഭക്ഷണം പാത്രത്തിൽ അടിയിൽ പിടിക്കാതിരിക്കാനാണ് എല്ലാവരും നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത്. അതുമാത്രമല്ല കഴുകി വൃത്തിയാക്കാനും ഈ പാത്രങ്ങൾ എളുപ്പമാണ്. എന്നാൽ നോൺസ്റ്റിക് പാനുകൾ കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ല എന്നാണ് അറിഞ്ഞിരിക്കേണ്ടതാണ്. 2023ൽ മാത്രം 250ലേറെ അമേരിക്കൻ സ്വദേശികൾക്കാണ് നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ടെഫ്ലോൺ പനി ബാധിച്ചത്.

നോൺസ്റ്റിക് പാത്രങ്ങൾ അമിതമായി ചൂടാകുമ്പോൾ അവയിലൂടെ വിഷവാതകം പുറത്തുവരും. അതുപോലെതന്നെ പാനുകളിലെ പോറലുകളിലൂടെയും ടെഫ്ലോൺ പുറത്തു വരും. ഈ പുറത്തു വരുന്ന ടെഫ്ലോൺ വാതകം ശ്വസിക്കുന്നത് ടെഫ്ലോൺ പനിക്ക് കാരണമാകും. ടെഫ്ലോൺ ഫ്ളൂവിൻ്റെ ലക്ഷണങ്ങൾ, പെട്ടെന്നോ അല്ലെങ്കിൽ ശ്വസിച്ചു കുറച്ചു സമയം കഴിഞ്ഞോ പ്രകടമായി തുടങ്ങും.

എന്താണ് ടെഫ്ലോൺ?

പോളിടെറ്റ്രാഫ്ലുറോ എത്തിലീൻ എന്നറിയപ്പെടുന്ന കാർബണും ഫ്‌ളൂറിനും ചേർന്ന കൃത്രിമ രാസവസ്തുവാണ് ടെഫ്ലോൺ. ഇതാണ് പാത്രങ്ങൾക്കു ഒട്ടിപ്പിടിക്കാത്ത തരത്തിലുള്ള ഉപരിതലം നൽകുന്നത്. ടെഫ്ലോൺ എന്ന മെറ്റീരിയൽ കൊണ്ട് പൊതിഞ്ഞ നോൺസ്റ്റിക് പാനുകൾ ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമാണ്. പക്ഷെ, ആ നോൺസ്റ്റിക് പാൻ 250 ഡിഗ്രി സെല്ഷ്യസിന് മുകളിൽ ചൂടാക്കുമ്പോൾ അതിന്റെ കോട്ടിങ് ഇളകും. ഈ ഓക്സിഡൈസ്ഡും ഫ്ലൂറിനേറ്റഡുമായ പദാർത്ഥങ്ങൾ വായുവിൽ കലരും. ഈ വിഷവാതകം ശ്വസിക്കുന്നവരിലാണ് ടെഫ്ലോൺ പനി പ്രത്യക്ഷപ്പെടുന്നത്.

ALSO READ: Chandipura Virus: എന്താണ് ചാന്ദിപുര വൈറസ് ? ഇവയിൽ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം, ലക്ഷണങ്ങളും കാരണങ്ങളും

ലക്ഷണങ്ങൾ:

ടെഫ്ലോൺ പനി ബാധിച്ചവരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ- പനി, ചുമ, തലവേദന, ശ്വാസതടസ്സം, തലകറക്കം, ക്ഷീണം, ഛർദി, തൊണ്ടവീക്കം, സന്ധിവേദന, പേശിവേദന.

മുൻകരുതലുകൾ:

  1. നോൺസ്റ്റിക് പാത്രങ്ങൾ അതിവേഗം ചൂടാവും എന്നുള്ളത് കൊണ്ടുതന്നെ ഭക്ഷണ പദാർത്ഥങ്ങൾ ഇല്ലാതെ പാത്രങ്ങൾ വെറുതെ ചൂടാക്കാതിരിക്കുക.
  2. നോൺസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം ഇളക്കാൻ ഉപയോഗിക്കുന്ന തവിയും മറ്റ് ഉപകരണങ്ങളും മരം കൊണ്ടുണ്ടാക്കിയതാണെങ്കിൽ അത്രയും നല്ലതു.
  3. നോൺസ്റ്റിക് പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ മൃദുവായ സ്പോഞ്ച് പോലുള്ള വസ്തുക്കൾ മാത്രം ഉപയോഗിക്കുക. അലുമിനിയം, സ്റ്റീൽ സ്ക്രൂബ്ബറുകൾ, ഉപയോഗിക്കാതിരിക്കുക.
  4. അടുക്കളയിൽ മതിയായ വായു സഞ്ചാരം ഉണ്ടെന്നു ഉറപ്പു വരുത്തുക.
  5. പഴകിയതും കോട്ടിങ് പോയതുമായ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതിനു പകരം പുതിയ പാത്രങ്ങൾ വാങ്ങുക.
  6. നോൺസ്റ്റിക് പാത്രങ്ങൾക്കു പകരം സ്റ്റെയിൻലെസ്സ് സ്റ്റീൽ, കാസറ്റ് അയൺ പോലുള്ള മെറ്റീരിയൽ കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ ഉപയോഗിക്കുക.

Latest News