Stretch Mark: സ്ട്രെച്ച് മാർക്കുകൾ മാറ്റാൻ പാടുപെടുന്നുണ്ടോ? ഇതാ എളുപ്പ വഴി
Stretch Mark Removal: പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോഴാണ് സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നത്. ഇത് കളയാനായി വിലകൂടിയ ക്രീമുകൾ ഒക്കെ ഉപയോഗിക്കുന്നവർ ഉണ്ട്. എന്നാൽ ഇനി അതിന് അനാവശ്യമായി പണം മുടക്കേണ്ട ആവശ്യമില്ല.
ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാര്യമാണ് അമ്മയാവുക എന്നത്. എന്നാൽ അമ്മയായതിന് ശേഷം ഒരു സ്ത്രീയുടെ ശരീരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. അതിൽ ഒന്നാണ് വയറിൽ കാണപ്പെടുന്ന സ്ട്രെച്ച് മാർക്ക്. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോഴാണ് സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നത്. അമ്മയായവരിൽ മാത്രമല്ല വണ്ണമുള്ള ചില ആളുകളിലും ഇത് കാണപ്പെടുന്നു. ഇത് കളയാനായി വിലകൂടിയ ക്രീമുകൾ ഒക്കെ ഉപയോഗിക്കുന്നവർ ഉണ്ട്. എന്നാൽ ഇനി അതിന് അനാവശ്യമായി പണം മുടക്കേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിൽ തന്നെയുണ്ട് പരിഹാരം
കറ്റാർവാഴ
ചർമത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരത്തിന് ഒറ്റവാക്കാണ് കറ്റാർവാഴ. കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമത്തിന് തിളക്കവും ഭംഗിയും നൽകുന്നു. നാച്യുറൽ മോയ്ചറൈസറായാണ് ഇത് പ്രവർത്തിക്കുന്നത്. മാത്രമല്ല ആന്റി ഓക്സിഡന്റുകളായ വൈറ്റമിൻ എയും സിയുമൊക്കെ ഇതിലുണ്ട്. കറ്റാർവാഴ ജെൽ ഇത്തരത്തിൽ ദിവസവും പുരട്ടിയാൽ സ്ട്രെച്ച് മാർക്ക് മാറുന്നു. മടികൂടാതെ ഇത് ദിവസേന ചെയ്താൽ മാത്രമേ മാറ്റം കാണാൻ സാധിക്കൂ.
മുട്ടയുടെ വെള്ള
ചർമത്തിനും മുടിക്കും പലരും ഉപയോഗിക്കുന്ന ഒന്നാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയിൽ ധാരാളം പ്രോട്ടീനുകളും അമിനോ ആസിഡും അടങ്ങിയിരിക്കുന്നു. സ്ട്രെച്ച് മാർക്ക് മാറ്റാൻ മുട്ടയുടെ വെള്ള വളരെ നല്ലതാണ്. രണ്ട് മുട്ടയുടെ വെള്ള നന്നായി അടിച്ച് എടുത്ത് സ്ട്രെച്ച് മാർക്കുള്ള സ്ഥലത്തു തേച്ചു പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോൾ ഇത് പതുക്കെ ഇളക്കിമാറ്റാവുന്നതാണ്. ഇതിൻ്റെ മണം മാറ്റാൻ അവിടെ മോയ്ചറൈസറോ എണ്ണയോ തേക്കാം.
വെളിച്ചെണ്ണ
മുടിക്കും ചർമത്തിനും ഒരുപോലെ നല്ലതാണ് വെളിച്ചെണ്ണ. ചർമത്തിന്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരവും ഇതിലുണ്ട്. അതുപോലെ തന്നെ ബദാം ഓയിലും ചർമത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. വെളിച്ചെണ്ണ സ്ട്രെച്ച് മാർക്കുള്ളിടത്ത് തേച്ച് പിടിപ്പിക്കണം. ബദാം ഓയിലും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേയ്ക്കുന്നതും ഇത് മാറാൻ സഹായിക്കും. ഇത്തരത്തിൽ ദീർഘനാൾ ഉപയോഗിച്ചാൽ സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ കഴിയും.
നാരങ്ങാനീര്
ധാരാളം ആന്റി ഓക്സിഡന്റുകളും അതുപോലെ വൈറ്റമിൻ സിയും അടങ്ങിയ നാരങ്ങാ നീര് ചർമത്തിന് മികച്ചതാണ്. സ്ട്രെച്ച് മാർക്ക് മാറ്റാനും ചർമത്തിനു നല്ല ഉന്മേഷം നൽകാനും ഇത് ഏറെ നല്ലതാണ്. നാരങ്ങാനീര് സ്ട്രെച്ച് മാർക്കുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മാറ്റാൻ കഴിയും. ദിവസവും ഇത് ചെയ്യണം. നാരങ്ങാനീരിനൊപ്പം വെള്ളരിക്ക നീരും ഉപയോഗിക്കുന്നത് നല്ലതാണ്. ഇതൊന്നും കൂടാതെ ആവണക്കെണ്ണ, തേൻ, പാൽപ്പാട എന്നിവയൊക്കെ സ്ട്രെച്ച് മാർക്ക് മാറ്റാൻ നല്ല പ്രതിവിധിയാണ്.