National Consumer Rights Day 2024: ദേശീയ ഉപഭോക്തൃ അവകാശ ദിനം; ചരിത്രവും പ്രാധാന്യവും അറിയാം
National Consumer Rights Day 2024: ഉപഭോക്തൃ മുന്നേറ്റങ്ങളുടെ ഭാഗമായി ഉപഭോക്താക്കളുടെ പൊതുവായ ആശങ്കകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് എല്ലാ വർഷവും ദേശീയ ഉപഭോക്തൃ അവകാശ ദിനം ആചരിക്കുന്നത്.
ഓരോ ഉപഭോക്താക്കളും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഉപഭോക്താവ് എന്ന നിലയിൽ ചതിക്കപ്പെടുകയോ പറ്റിക്കപ്പെടുകയോ ചെയ്താൽ അത് തിരിച്ചറിയാനും ഏതെങ്കിലും ഒരു ഉൽപ്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ ഉള്ള പരാതികൾ ഉന്നയിക്കാനോ അവകാശങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഉപഭോക്തൃ മുന്നേറ്റങ്ങളുടെ ഭാഗമായി ഉപഭോക്താക്കളുടെ പൊതുവായ ആശങ്കകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് എല്ലാ വർഷവും ദേശീയ ഉപഭോക്തൃ അവകാശ ദിനം ആചരിക്കുന്നത്.
ഡിസംബർ 24നാണ് ദേശീയ ഉപഭോക്തൃദിനമായി ആചരിക്കുന്നത്. ഉപഭോക്താവിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് ദിനാചരണം. സ്വന്തം അവകാശങ്ങളെക്കുറിച്ചും ജനാധിപത്യത്തിന്റെ മുന്നേറ്റം കര്‍ത്തവ്യങ്ങളെക്കുറിച്ചും അവബോധമുള്ള ജാഗരൂകനായ ഉപഭോക്താവിലാണ് ഒരു രാജ്യത്തിന്റെ ജനാധിപത്യം മുന്നേറുന്നത്. ഉപഭോഗം എന്നത് ജനിച്ചനാള്‍ മുതല്‍ മരണം വരെ നമുക്ക് ഒഴിവാക്കാനാകാത്ത ഒരു ഘടകമാണ്. എന്നാല്‍ പലതരത്തിലുള്ള ചൂഷണത്താല്‍ നാം വലയുകയാണെങ്കിലും അതെല്ലാം സഹിച്ച് പ്രതികരിക്കാനാകാതെ കഴിയുകയാണല്ലോ നാമെല്ലാവരും.
ദേശീയ ഉപഭോക്തൃ ദിനം ആരംഭിച്ചത് എന്ന് മുതൽ
1986-ൽ പാർലമെൻ്റ് ഉപഭോക്തൃ സംരക്ഷണ ബിൽ പാസാക്കി. 1986 ഡിസംബർ 24-ന് രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകി, അത് നിയമമായി. ഇതിന്റെ ഭാഗമായാണ് ഡിസംബർ 24 ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കുന്നു. രാതികൾക്ക് വേഗത്തിലും എളുപ്പത്തിലും നഷ്ടപരിഹാരം ലഭിക്കാൻ ഉപഭോക്തൃ സംരക്ഷണ നിയമം ഉപഭോക്താക്കളെ സഹായിക്കുന്നു. മോശം ഗുണനിലവാരം അല്ലെങ്കിൽ തെറ്റായ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് സംസാരിക്കാൻ ഇത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ഈ നിയമം അതിൻ്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനായി 1991, 1993, 2002 വർഷങ്ങളിൽ ഭേതഗതി വരുത്തി. ഏറ്റവും പുതിയ മാറ്റങ്ങൾ 2003 മാർച്ച് 15 മുതൽ പ്രാബല്യത്തിൽ വന്നു. 2019 ല്‍ ഉപഭോക്തൃ സംരക്ഷണം പരിഷ്‌കരിച്ചു. നിയമത്തിന്റെ വ്യാപ്തിയും മേഖലകളും കൂടുതല്‍ വിസ്തൃതമാക്കി. ഉപഭോക്താക്കളില്‍ അവബോധമുണ്ടാക്കി അവരെ ശാക്തീകരിക്കുക എന്നതാണ് നിയമ പരിഷ്‌കരണ ലക്ഷ്യമായി അന്നത്തെ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞത്.
ദേശീയ ഉപഭോക്തൃ ദിനത്തിന്റെ പ്രാധാന്യം
ദേശീയ ഉപഭോക്തൃ ദിനം ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നു. ഇതിലൂടെ പൂഴ്ത്തിവയ്പ്പ്, തെറ്റായ പരസ്യങ്ങൾ, ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ എന്നിവ പോലുള്ള അന്യായമായ വ്യാപാര സമ്പ്രദായങ്ങളിൽ നിന്ന് ഉപഭോക്താക്കൾ സംരക്ഷിക്കപ്പെടുന്നു.
ഇന്ത്യയിലെ ഒരു ഉപഭോക്താവിൻ്റെ ആറ് അവകാശങ്ങൾ എന്തൊക്കെയാണ്?
ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച്, ഓരോ ഇന്ത്യൻ ഉപഭോക്താവിനും ആറ് അവകാശങ്ങളുണ്ട്.
- സുരക്ഷിതത്വത്തിനുള്ള അവകാശം
- വിവരാവകാശം
- തിരഞ്ഞെടുക്കാനുള്ള അവകാശം
- അഭിപ്രായം പറയാനുള്ള അവകാശം
- പരാതികൾക്കും പരിഹാരത്തിനുമുള്ള അവകാശം
- ഉപഭോക്തൃ അവകാശങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം