ശരീരഭാരം കുറയ്ക്കണോ? പുരുഷന്മാരും സ്ത്രീകളും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് നിർ‌‌ത്ത് | Latest Research Says Men And Women Eat Different Breakfasts For Weight Loss Malayalam news - Malayalam Tv9

Weight Loss Tips: ശരീരഭാരം കുറയ്ക്കണോ? പുരുഷന്മാരും സ്ത്രീകളും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് നിർ‌‌ത്ത്

Weight Loss Tips: പുരുഷന്മാരുടെയും സ്ത്രീകളുടെയും മെറ്റാബോളിസം ഭക്ഷണത്തോട് വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. അതുകൊണ്ട് ഇരുവരും ഒരേപോലത്തെ ഭക്ഷണം കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കില്ല.

Weight Loss Tips: ശരീരഭാരം കുറയ്ക്കണോ? പുരുഷന്മാരും സ്ത്രീകളും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് നിർ‌‌ത്ത്

Reprensental Image (Credits: Freepik)

Published: 

19 Oct 2024 23:28 PM

നമ്മുടെ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ശരീരഭാരം. കൃത്യമായി ശരീരഭാരം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് ഭക്ഷണം. എന്നാൽ ഭക്ഷണം എല്ലാവരിലും ഒരുപോലെയല്ല പ്രവർത്തിക്കുന്നത്. പലരിലും പല മാറ്റങ്ങളാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ഇതിൽ പ്രായം, സ്ത്രി -പുരുഷ വ്യത്യാസം എന്നതൊക്കെ പ്രധാനഘടകം തന്നെയാണ്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹുക്കുന്ന സ്ത്രീകളും പുരുഷന്മാരും ഒരേ ഭക്ഷണം കഴിച്ചാൽ മതിയോ? എന്നാൽ ഉത്തരം അങ്ങനെ കഴിക്കാൻ പാടില്ലെന്നാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും മെറ്റാബോളിസം ഭക്ഷണത്തോട് വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. അതുകൊണ്ട് ഇരുവരും ഒരേപോലത്തെ ഭക്ഷണം കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കില്ല. വാട്ടർലൂ സർവകലാശാലയുടെ പുതിയ പഠനത്തിലാണ് ഇത് കണ്ടുപിടിച്ചത്.

സ്ത്രികളിലും പുരുഷന്മാരിലും മെറ്റാബോളിസത്തിന്റെ പ്രവർത്തനം വ്യത്യാസമാണ്. പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ആരോ​ഗ്യകരമായ ചില പ്രഭാത  ഭക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

സ്ത്രീകൾക്ക് ആരോ​ഗ്യകരമായ ചില പ്രഭാത ഭക്ഷണം

ചിയ പുഡ്ഡിം​ഗ്: ഉയർ‌ന്ന ഫൈബർ‌, ഒമേ​ഗ – 3 ഫാറ്റി ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ നൽകുന്ന പോഷകങ്ങളുടെ ഒരു ശക്തി കേന്ദ്രമാണ് ചിയ വിത്ത്. ഇവ രാത്രി മുഴുവൻ പാലിൽ മുക്കി വെയ്ക്കുക. രാവിലെ പ്രഭാത ഭക്ഷണമായി കഴിക്കുക. നിങ്ങൾക്ക് അല്പം തേൻ ചേർത്ത് നട്സും ചേർക്കാം.

വെജിറ്റബിൾ ഓംലെറ്റ്: വെജിറ്റബിൾ ഓംലെറ്റ് കഴിക്കാം. മുട്ടയിൽ പ്രോട്ടീൻ ധാരാളമുണ്ട്, പേശികൾക്ക് മൊത്തത്തിൽ ​ഗുണം ചെയ്യും. ചീര, കുരുമുളക്, ഉള്ളി, തക്കാളി തുടങ്ങിയ പച്ചക്കറി ചേർക്കുന്നത് നിങ്ങളുടെ രാവിലത്തെ ഭക്ഷണം രുചികരവും പോഷങ്ങൾ ലഭിക്കാനും സഹായിക്കും.

ഫ്ലളാക്സ് സീഡ്, ആപ്പിൾ, പനീർ: പനീർ മുറിച്ച് അതിന് മുകളിൽ ഫ്ലാളാക്സ് സീഡ് വെച്ച് ഉപ്പും കുരുമുളകും ചേർക്കാം. ആപ്പിൾ കഷ്ണങ്ങളാക്കി വെയ്ക്കാം. പനീർ പ്രോട്ടീന്റെയും കാത്സ്യത്തിന്റെയും മികച്ച സ്രോതസ്സാണ്, അതേ സമയം, ഫ്ലാളാക്സ് സീഡുകൾ ഒമേ​ഗ 3 ഉം നാരുകളും നൽകുന്നു. ആപ്പിൾ പ്രക‍ൃതിദത്തമായ മധുരം നൽകുന്നു. വിറ്റാമിനുക​ളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

Also Read-Health Tips: ഓറഞ്ച് കഴിച്ചാൽ ശരീരഭാരം കുറയുമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇവ സഹായിക്കുന്നത് എങ്ങനെ

പുരുഷന്മാർക്ക് ആരോ​ഗ്യകരമായ ചില പ്രഭാത ഭക്ഷണം

ഓട്സ്: ഓട്സ് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ദിവസം മുഴുവനും സുസ്ഥിരമായ ഊർജം നൽകുന്നു. അണ്ടിപ്പരിപ്പ്, സീഡ്സ്, ഫ്രൂട്ട് ടോപ്പിം​ഗുകൾ എന്നിവ ഉപയോ​ഗിച്ച് നിങ്ങൾക്ക് പാലിലോ അല്ലെങ്കിൽ കാരറ്റ് പീസ് മുതയാവ ചേർത്തോ ഓട്സ് കഴിക്കാം.

സ്മൂത്തി: പലതരം പോഷകങ്ങൾ പായ്ക്ക് ചെയ്യാനുള്ള എളുപ്പ വഴിയാണ് സ്മൂത്തി. ചീര, വാഴപ്പഴം, പ്രോട്ടീൻ പൗഡർ, ബദാം ബട്ടർ എന്നിവ ചേർത്ത് സ്മൂത്തി ഉണ്ടാക്കാം.

തൈര്: പ്രോട്ടിന്റേയും പ്രോബയോട്ടിക്സിന്റെയും സമ്പന്നമായ ഉറവിടമാണ് തൈര്. ​ഗ്രീക്ക് യോ​ഗർട്ടിനൊപ്പം ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബറീസും നട്സും ചേർക്കാം.

വീട്ടില്‍ പൂജാമുറിയുടെ സ്ഥാനം ഇങ്ങോട്ടേക്കാണോ? ഫലം ഐശ്വര്യം
വിളർച്ചയ്ക്കും രക്തക്കുറവിനും പരിഹാരം വീട്ടിലുണ്ട്, ഇത് ശീലമാക്കൂ...
ആരോ​ഗ്യം സംരക്ഷിക്കാൻ ഭാരം കുറയ്ക്കാം, ഭക്ഷണം കൃത്യമാക്കാം....
പപ്പായക്കൊപ്പം ഇവ കഴിക്കല്ലേ.. വയർ പണിതരും.