5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Weight Loss Tips :കുടവയർ കുറയ്ക്കാൻ ജിമ്മിൽ പോകേണ്ട; ഈ 5 ഇൻഡോർ വ്യായാമങ്ങൾ ശീലിക്കാം

കുടവയർ മൂലം പല പ്രശ്നങ്ങൾ നേരിടുന്നവർ നമ്മുക്ക് ചുറ്റും ഉണ്ട്. ഇത് നിങ്ങളില്‍ ആത്മവിശ്വാസം ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ സാധാരണ നിലയില്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ വരെ നിങ്ങളില്‍ ഉണ്ടാവുന്നു.

Weight Loss Tips :കുടവയർ കുറയ്ക്കാൻ ജിമ്മിൽ പോകേണ്ട; ഈ 5 ഇൻഡോർ വ്യായാമങ്ങൾ ശീലിക്കാം
കുടവയർ (image credits: social media)
sarika-kp
Sarika KP | Published: 17 Oct 2024 22:42 PM

പ്രായം കൂടിയവരിലും കുറഞ്ഞവരിലും പൊതുവായി കാണപ്പെടുന്ന ഒന്നാണ് കുടവയർ. ഇത് പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിനു പ്രധാനകാരണം. പലരും ഇതിനു വഴി തേടി പോകുകയാണ്. കുടവയർ മൂലം പല പ്രശ്നങ്ങൾ നേരിടുന്നവർ നമ്മുക്ക് ചുറ്റും ഉണ്ട്. ഇത് നിങ്ങളില്‍ ആത്മവിശ്വാസം ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ സാധാരണ നിലയില്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ വരെ നിങ്ങളില്‍ ഉണ്ടാവുന്നു.  കുടവയർ കുറയ്ക്കാൻ വഴി തേടുന്നവർ ആദ്യം വ്യായാമ രീതിയാകും തിരഞ്ഞെടുക്കുക. എന്നാൽ പല കാരണങ്ങൾ കൊണ്ട് വ്യായാമം പൂർത്തികരിക്കാൻ സാധിക്കാറില്ല. ആദ്യ ആവേശത്തിൽ വ്യായാമം ചെയ്ത് പിന്നീട് ജിമ്മിൽ പോകാനുള്ള മടികാരണമോ ഇത് നിർത്തുകയാണ് മിക്കവരും. എന്നാൽ നിങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ കുടവയർ കുറച്ചാലോ? അങ്ങനെ എങ്കിൽ ഇനി പറയുന്ന ചില ഇൻഡോർ വ്യായാമങ്ങൾ ശീലിക്കാം.

ജമ്പിങ് റോപ്പ്

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല ഇൻഡോർ വ്യായാമങ്ങളിൽ ഒന്നാണ് ജമ്പിങ് റോപ്പ്. ഈ വ്യായാമത്തിന് പല കഠിനമായ വ്യായാമങ്ങളേക്കാളും നിങ്ങളുടെ ശരീരത്തിന് ഗുണങ്ങൾ ചെയ്യുവാൻ കഴിയും. കുടവയർ കുറയ്ക്കുന്നതിനും പുറമെ ശരീരഭാരം മുഴുവനായും കുറയ്ക്കാൻ ഈ വ്യായാമത്തിന് സഹായിക്കും. ഇതിനു പുറമെ സ്റ്റാമിന വർദ്ധിപ്പിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പേശികളുടെയും എല്ലുകളുടെയും ബലം മെച്ചപ്പെടുത്തുന്നതിനും ഈ വ്യായാമം സഹായിക്കും. ഈ അത്ഭുതകരമായ വ്യായാമത്തിന് നിങ്ങൾക്ക് ആകെ വേണ്ടത് ഒരു ജമ്പിങ് റോപ്പ് അല്ലെങ്കിൽ സ്കിപ്പിംഗ് റോപ്പ് മാത്രമാണ്. ജമ്പിങ് റോപ്പിന്റെ രണ്ടറ്റവും ഓരോ കൈയിലായി പിടിച്ച് വള്ളി കറക്കി ചാടുന്നതാണ് ജമ്പിങ് റോപ്പ്. മിനിറ്റിൽ 9 കലോറി വരെ ഇതിലൂടെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. ഇത് നിങ്ങളുടെ എല്ലുകളുടെ ശക്തിയും മെച്ചപ്പെടുത്തും.

സ്ക്വാറ്റ്

നമ്മുക്ക് എവിടെ നിന്ന് വേണമെങ്കിലും ചെയ്യാൻ പറ്റുന്ന വ്യായാമമാണ് ഇത്. എല്ലുകൾ, പേശികൾ എന്നിവയെ ശക്തിപ്പെടുത്താനും, വഴക്കം വർദ്ധിപ്പിക്കാനും, കലോറികൾ കുറയ്ക്കാനും ഇത് സഹായിക്കും. ഈ വ്യായാമങ്ങൾ ചെയ്യുമ്പോൾ പേശികളിലെ സമ്മർദം വർധിപ്പിക്കുന്നു. വ്യായാമം നിർത്തുമ്പോൾ ഇത് പെട്ടെന്നുള്ള രക്തയോട്ടത്തിന് കാരണമാകും. അതിനാൽ വ്യായാമശേഷം കൃത്യമായി ശ്വാസമെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കൈകൾ രണ്ടും കഴുത്തിന് സമാന്തരമായി ചേർത്ത് പിടിച്ച് നടു വളയ്ക്കാതെ കാൽമുട്ട് വളച്ച് മാത്രം ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്ന വ്യായാമമാണിത്. ഇത് പേശികളുടെ ശക്തി വർധിപ്പിക്കുകയും ചെയ്യും

ലഞ്ചസ്

നടു നിവർത്തി വലതുകാൽ മുന്നോട്ട് വെയ്ക്കണം ഇടതുകാലിന്റെ മുട്ട് ഈ സമയം തറയിൽ മുട്ടുന്ന രീതിയിലായിരിക്കണം. ഇത്തരത്തിൽ രണ്ട് കാലുകളും മാറി മാറി ചെയ്യണം. ഇത് പേശികൾ ശക്തമാക്കാനും നല്ലതാണ്.

ബർപ്പീസ്
പുഷ് അപ്പ് മാതൃകയിൽ കൈ കുത്തി നിന്ന് എഴുന്നേറ്റ് കൈകൾ ഉയർത്തി മുകളിലേക്ക് ചാടുന്ന രീതിയാണിത്. മിനിറ്റിൽ 8 കലോറി വരെ ഈ വ്യായാമത്തിലൂടെ നിങ്ങൾക്ക് കുറയ്ക്കാൻ സാധിക്കും. ഇതുവഴി കലോറി കുറയ്ക്കാനും, സ്റ്റാമിന വർധിപ്പിക്കുകയും, പേശികളെയും എല്ലിനെയും ബലപ്പെടുത്താനും സഹായിക്കുന്നു. ഇതിനായി പ്ലാങ്കിന് വേണ്ടി നില്‍ക്കുക. ശേഷം കൈകാല്‍ മുട്ടുകളും നിവര്‍ത്തി വെക്കുക. തോളുകളും കാല്‍മുട്ടുകളും ഒരേ അകലത്തില്‍ ആയിരിക്കണം. പതിയെ വലത് മുട്ട് വലത് കൈമുട്ടിന് അടുത്തേക്ക് നീക്കി വെക്കുക. പിന്നീട് ഇടത് കാല്‍മുട്ടും ഇടത് കൈമുട്ടിലേക്ക് കൊണ്ട് വരുക. പതുക്കെ ഏഴുന്നേറ്റ് മുകളിലേക്ക് ചാടുക. വീണ്ടും പ്ലാങ്ക് പൊസിഷനിലേക്ക് വരുക. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് കുടവയറിനെ മോചിപ്പിക്കുന്നതിന് സഹായിക്കുന്നു.

ട്രെഡ്മില്ല്

വ്യായാമം ചെയ്യാൻ സ്ഥലവും സമയവും ഇല്ലാത്തവർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ട്രെഡ്മില്ലുകൾ. നടത്തം, ഓട്ടം, സ്പീഡിലുള്ള ഓട്ടം, ജോഗിങ് ഇതെല്ലാം ഇഷ്ടമനുസരിച്ചു ചെയ്യാമെന്നതാണു ട്രെഡ്മില്ലിന്റെ ഗുണവും പ്രത്യേകതയും. ‌സാധാരണ ഓട്ടത്തിൽ പാദസന്ധി, കാലിന്റെ മുട്ടുകൾ, പുറത്തിന്റെ താഴ്ഭാഗം എന്നിവിടങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ ട്രെഡ്മിൽ വ്യായാമത്തിൽ ഈ പ്രശ്നങ്ങൾ വളരെ കുറയും.