Bath During Fever: പനിയുള്ളവർ കുളിക്കാമോ? പലരുടെയും സംശയത്തിന് ഉത്തരമിതാണ്

Is It Okay to Take Bath During Fever: പലർക്കും ഉള്ളൊരു സംശയമാണ് പനി ബാധിച്ചവർ കുളിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്നുള്ളത്. ആരോഗ്യ വിദഗ്ധർ പറയുന്നത് എന്തെന്ന് നോക്കാം.

Bath During Fever: പനിയുള്ളവർ കുളിക്കാമോ? പലരുടെയും സംശയത്തിന് ഉത്തരമിതാണ്

Representational Image

Updated On: 

21 Dec 2024 17:37 PM

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് പനി. വെയിലാണെങ്കിലും, മഴയാണെങ്കിലും, മഞ്ഞാണെങ്കിലും പനി പിടിപെടാൻ സാധ്യതയുണ്ട്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വൈറൽ പനിക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇന്നത്തെ കാലത്ത് എണ്ണിയാൽ തീരാത്തത്ര തരം പനികളുണ്ട്. രോഗപ്രതിരോധശേഷി കുറവുള്ളവരെയാണ് പെട്ടെന്ന് പനി പിടികൂടുന്നത്. പനി വന്നവരിൽ ശാരീരിക ബുദ്ധിമുട്ടുകളും ഏറെയാണ്. എന്നാൽ, പനി ബാധിച്ചവർ കുളിക്കാമോ? പലർക്കും ഉള്ളൊരു സംശയമാണ് പനി ബാധിച്ചവർ കുളിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്നുള്ളത്. ആരോഗ്യ വിദഗ്ധർ പറയുന്നത് എന്തെന്ന് നോക്കാം.

വൈറൽ പനിയുള്ളവർ കുളിക്കാമോ?

വൈറൽ പനി ബാധിച്ചവർ കുളിക്കുന്നത് പൊതുവെ നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പനിയുള്ള സമയത്ത് കുളിക്കുന്നത് ശരീരത്തിലെ അഴുക്ക് നീക്കം ചെയ്ത് ഉന്മേഷം നൽകാൻ സഹായിക്കും. അതുപോലെ പനിയുള്ള സമയത്ത് കുളിക്കുന്നത് ശരീര താപനില കുറയ്ക്കാനും സഹായിക്കും. അതുകൊണ്ട് തന്നെ, വൈറൽ പനി ബാധിച്ചവർ ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് വളരെ നല്ലതാണ്.

എന്നാൽ, പനി ബാധിതരായ കുട്ടികളും മുതിർന്നവരും കുളി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, എല്ലാവരുടെയും ആരോഗ്യസ്ഥിതി ഒരുപോലെ ആയിരിക്കണം എന്നില്ല. കുട്ടികൾക്കും പ്രായമായവർക്കും രോഗ പ്രതിരോധശേഷി കുറവായിരിക്കും. അതിനാൽ, ഇവർ പനിയുള്ള സമയത്ത് കുളിക്കുന്നത് സ്ഥിതി കൂടുതൽ വഷളാകാൻ കാരണമായേക്കും.

വൈറൽ പനിയുടെ ലക്ഷണങ്ങൾ

പനി, ശരീര വേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ എന്നിവയാണ് വൈറൽ പനി ബാധിച്ചവരിൽ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ. വൈറൽ പനി ബാധിച്ചാൽ ശരീരം ദുർബലമാവുകയും, ഭാരം കുറയുന്നതിന് വരെ കാരണമാവുകയും ചെയ്യുന്നു.

ALSO READ: നേത്രാരോഗ്യം മുതൽ രോഗപ്രതിരോധശേഷി വരെ; മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

വൈറൽ പനി തടയാനുള്ള വഴികൾ

വൈറൽ പനി തടയാൻ ആദ്യം ചെയ്യേണ്ടത് കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുകയാണ്. ശുചിത്വം വളരെ പ്രധാനമാണ്. വൈറൽ പനി ബാധിച്ചവരുമായി സമ്പർക്കം പുലർത്തുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് ഗുണം ചെയ്യും. കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇതിനായി ബ്രോക്കോളി, പപ്പായ, മുരിങ്ങയില, മധുരക്കിഴങ്ങ്, ഇഞ്ചി, സിട്രസ് പഴങ്ങൾ, നെല്ലിക്ക, നട്സ്, വിത്തുകൾ എന്നിവ കഴിക്കുന്നത് പതിവാക്കാം. അതുപോലെ, തന്നെ പനി ഉള്ള സമയത്ത് തണുത്ത ഭക്ഷണവും ഫാസ്റ്റ് ഫുഡും പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്.

പനി കുറയ്ക്കാനുള്ള വഴികൾ

വൈറൽ പനി ബാധിതർ ബെഡ് റെസ്റ്റ് എടുക്കേണ്ടത് പ്രധാനമാണ്. സ്വയം ചികിത്സ ചെയ്യുന്നതിന് പകരം ഡോക്ടറുടെ നിർദേശ പ്രകാരം മരുന്നുകൾ കഴിക്കുക. അതുപോലെ, ചെറിയ തൂവാലകൾ എടുത്ത് തണുത്ത വെള്ളത്തിൽ മുക്കി നെറ്റിയിൽ വെയ്ക്കുന്നതും ഗുണം ചെയ്യും. പനിയുള്ള സമയത്ത് അധികം ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. വിറ്റാമിൻ സി കൂടുതലുള്ള പഴങ്ങൾ ധാരാളം കഴിക്കാം.

കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ