5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Beauty Tips: ചര്‍മ്മ സംരക്ഷണത്തിന് തേന്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ഇങ്ങനെ ചെയ്ത് നോക്കൂ

How To Use Honey For Skin Care: ചര്‍മ്മ സംരക്ഷണം അതൊരു തലവേദന പിടിച്ച ജോലിയാണെന്ന് ചിന്തിക്കുന്നവരും ധാരളമുണ്ട്. എന്നാല്‍ നല്ല രീതിയില്‍ ശ്രദ്ധ കൊടുത്തിട്ടില്ലെങ്കില്‍ നമ്മുടെ ചര്‍മ്മത്തിന് വിവിധ തരത്തിലുള്ള കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഏതെല്ലാം തരത്തിലുള്ള ഉത്പന്നങ്ങളാണ് ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്?

Beauty Tips: ചര്‍മ്മ സംരക്ഷണത്തിന് തേന്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ഇങ്ങനെ ചെയ്ത് നോക്കൂ
തേന്‍ Image Credit source: Pannonia/Getty Images Creative
shiji-mk
Shiji M K | Updated On: 31 Dec 2024 22:03 PM

ചര്‍മ്മ സംരക്ഷണത്തിന് എന്തെല്ലാം കാര്യങ്ങള്‍ ആണല്ലേ ഒരാള്‍ ഉപയോഗിക്കുന്നത്. കടയില്‍ നിന്ന് വാങ്ങിച്ചും അല്ലാതെയുമെല്ലാം വിവിധ പ്രൊഡക്ടുകള്‍ നിങ്ങളുടെ കൈവശവും ഉണ്ടാകും അല്ലേ. ചര്‍മ്മ സംരക്ഷണം അതൊരു തലവേദന പിടിച്ച ജോലിയാണെന്ന് ചിന്തിക്കുന്നവരും ധാരാളമുണ്ട്. എന്നാല്‍ നല്ല രീതിയില്‍ ശ്രദ്ധ കൊടുത്തിട്ടില്ലെങ്കില്‍ നമ്മുടെ ചര്‍മ്മത്തിന് വിവിധ തരത്തിലുള്ള കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഏതെല്ലാം തരത്തിലുള്ള ഉത്പന്നങ്ങളാണ് ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്?

വില കൂടിയ പല തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയോടൊപ്പം ചര്‍മ്മ സംരക്ഷണത്തിനായി തേനും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ചര്‍മ്മത്തിന് യോജിക്കുന്ന രീതിയില്‍ വേണം തേന്‍ ഉപയോഗിക്കാന്‍. അതിനാല്‍ തന്നെ ഇനി മുതല്‍ തേന്‍ ഇങ്ങനെ കൂടി ഉപയോഗിച്ച് നോക്കൂ.

ക്ലെന്‍സര്‍

തേന്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. കഴിക്കാന്‍ മാത്രമല്ല നല്ലൊരു ക്ലെന്‍സറായും തേനിനെ ഉപയോഗിക്കാവുന്നതാണ്. അതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ചെറിയ ചൂടുവെള്ളത്തില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് യോജിപ്പിക്കുക എന്നതാണ്. ശേഷം ഇത് ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്. മുഖത്തുള്ള അഴുക്കും പൊടികളും അകറ്റുന്നതിന് ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും ഈ ക്ലെന്‍സര്‍ നിങ്ങളെ സഹായിക്കും.

മാസ്‌ക്

തേന്‍ മാസ്‌കുകളും വളരെ ഉപകാരപ്രദം തന്നെ. തേന്‍ എടുത്ത് മുഖത്ത് മുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. മുഖക്കുരു കറുത്ത പാടുകള്‍, നിറവ്യത്യാസം എന്നിവ അകറ്റുന്നതിന് അത് നിങ്ങളെ സഹായിക്കും. ശുദ്ധമായ തേന്‍ വേണം മുഖത്ത് പുരട്ടാനായി ഉപയോഗിക്കാന്‍.

Also Read: Ice Cubes For Face: മുഖം മിന്നിത്തിളങ്ങാൻ ഐസ് ക്യൂബുകൾ എങ്ങനെ ശരിയായി ഉപയോഗിക്കാം?

സ്‌ക്രബ്

തേന്‍ കൊണ്ടുള്ള സ്‌ക്രബാണ് മറ്റൊരു മാര്‍ഗം. ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി പുതുജീവന്‍ പകരുന്നതിന് ഈ സ്‌ക്രബ് സഹായിക്കും, കൂടാതെ മുഖത്തെ ചുളിവുകളും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ അകറ്റാനും ഇത് ഏറെ ഫലപ്രദം. പഞ്ചസാരയ്‌ക്കോ ഓട്‌സിനോ ഒപ്പം തേന്‍ ചേര്‍ത്താണ് സ്‌ക്രബ് തയാറാക്കേണ്ടത്. ഇവയ്‌ക്കൊപ്പം തേന്‍ മിക്‌സ് ചെയ്ത ശേഷം നന്നായു മുഖത്ത് സ്‌ക്രബ് ചെയ്ത് കൊടുക്കാം.

കുളിക്കാന്‍

കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ തേന്‍ ചേര്‍ക്കുന്നതും ഏറെ നല്ലത് തന്നെ. ശരീരത്തിന് കൂടുതല്‍ ഭംഗി ലഭിക്കാനും ചര്‍മ്മം മൃദുവാകാനും ഇത് സഹായിക്കും. കൂടാതെ ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.