5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ear Wax Remove: ചെവി വൃത്തിയോക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം… ഇല്ലെങ്കിൽ ദോഷകരമായി മാറിയേക്കാം

How To Safely Remove An Earwax: ചെവി വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബഡ്‌സ് ഇടുമ്പോൾ കൂടുതൽ അമർത്തിയാൽ ചെവിയിലെ വാക്‌സ് അഥവാ ചെവിക്കായം ഉള്ളിലേയ്ക്ക് പോകാൻ സാധ്യത കൂടുതലാണ്. ഇത് ചെവി ബ്ലോക്കാകുന്നതിനും അണുബാധയുണ്ടാകുന്നതിനും എന്തിന് ചിലപ്പോൾ ഇയർ ഡ്രം പൊട്ടിപ്പോയി കേൾവിശക്തി നഷ്ടമാകുന്നതിന് വരെ കാരണമായേക്കാം.

Ear Wax Remove: ചെവി വൃത്തിയോക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം… ഇല്ലെങ്കിൽ ദോഷകരമായി മാറിയേക്കാം
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 04 Nov 2024 17:49 PM

ചെവി വൃത്തിയാക്കുകയെന്നത് നമ്മുടെ വൃത്തിയുടേയും ആരോഗ്യത്തിന്റേയും ഒരു ഭാഗമാണ്. ചെവി കേൾവിയ്ക്ക് മാത്രമല്ല, ശരീരത്തിലെ ബാലൻസ് നിയന്ത്രിയ്ക്കാനും സഹായിക്കുന്ന പ്രധാന അവയവമാണ് ചെവി. ഇത് വൃത്തിയാക്കാൻ പലരും ബഡ്‌സാണ് ഉപയോ​ഗിക്കാറുള്ളത്. എന്നാൽ ഇത് ശരിയായ മാർ​ഗമാണോ എന്ന് എപ്പോഴേലും ചിന്തിച്ചിട്ടുണ്ടോ? ശരിയല്ലാതെ ചെയ്യുമ്പോൾ പലപ്പോഴും ഗുണത്തിന് പകരം ദോഷം ഉണ്ടാകാറുമുണ്ട്. മാത്രമല്ല, പലരും ചെവി വൃത്തിയാക്കാൻ ഉപയോഗിയ്ക്കുന്ന വഴികൾ കേൾവിശക്തി നഷ്ടപ്പെട്ടുന്നത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നു. എങ്ങിനെയാണ് ശരിയായ രീതിയിൽ ചെവി വൃത്തിയാക്കേണ്ടത് എന്ന് നോക്കാം. ‌

ബഡ്‌സ് ഇടുമ്പോൾ ശ്രദ്ധിക്കുക

ചെവി വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബഡ്‌സ് ഇടുമ്പോൾ കൂടുതൽ അമർത്തിയാൽ ചെവിയിലെ വാക്‌സ് അഥവാ ചെവിക്കായം ഉള്ളിലേയ്ക്ക് പോകാൻ സാധ്യത കൂടുതലാണ്. ഇത് ചെവി ബ്ലോക്കാകുന്നതിനും അണുബാധയുണ്ടാകുന്നതിനും എന്തിന് ചിലപ്പോൾ ഇയർ ഡ്രം പൊട്ടിപ്പോയി കേൾവിശക്തി നഷ്ടമാകുന്നതിന് വരെ കാരണമായേക്കാം. കാരണം ചെവിക്കുള്ളിലെ ചർമം വളരെ മൃദുവാണ്. ഇതിനാൽ തന്നെ ഇതിടുമ്പോൾ ഏറെ ശ്രദ്ധ ആവശ്യമാണ്. മുതിർന്നവരുടെ കാര്യത്തിൽ മാത്രമല്ല കുട്ടികളുടെ ചെവി വൃത്തിയാക്കുമ്പോഴും ബഡ്‌സ് കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കുക.

ചെവിക്കായം സുരക്ഷിതവലയമോ?

ചെവിക്കായം അഥവാ വാക്‌സ് ചെവിയ്ക്കുള്ള ഒരു സുരക്ഷിതവലയമായാണ് കണക്കാക്കുന്നത്. ഇത് കർണപടത്തെ സംരക്ഷിയ്ക്കാൻ സഹായിക്കുന്നു. പുറത്തു നിന്നുള്ള അഴുക്കും മറ്റും തടയാൻ ഇത് സഹായിക്കുന്നുണ്ട്. ഇതിനാൽ ഇത് ഇടയ്ക്കിടെ നീക്കേണ്ട കാര്യമില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ചെവിയുടെ പുറംഭാഗത്തെ പാളിയിൽ നിന്നാണ് ഇതുണ്ടാകുന്നത്. അതിനാൽ ഏറെ ഉള്ളിലേയ്ക്ക് ഇത് വൃത്തിയാക്കേണ്ടതില്ല.

മാത്രമല്ല, ഇത് കൂടുതലായാൽ തനിയെ പുറത്തുപോകുകയും ചെയ്യും. ചിലരിൽ ഇത് കട്ടിയാകുന്നു. വെള്ളം കുടി കുറയുമ്പോഴും ഇൻഫെക്ഷനും ഉണ്ടാകുമ്പോൾ ഇത്തരത്തിൽ ചെവിക്കായം നീക്കം ചെയ്യേണ്ടത് പ്രധാനമാണ്. എന്നാൽ ഇതിന് വേണ്ടി ബഡ്‌സോ തുണിയോ ഉപയോഗിയ്ക്കുന്നത് ഏറെ ദോഷം വരുത്തും. ഇതെല്ലാം കൃത്യമായി ചെയ്തില്ലെങ്കിൽ അണുബധയുണ്ടാകി മസ്തികഷത്തെ വരെ ബാധിയ്ക്കാൻ സാധ്യതയുണ്ട്.

വാക്‌സ് നീക്കം ചെയ്യാൻ

ചെവിയിലെ വാക്‌സ് നീക്കം ചെയ്യാൻ വേണ്ടി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ആദ്യം ചെവിയിലെ വാക്‌സ് കട്ടിയായത് അയവാക്കാൻ ശ്രദ്ധിക്കണം. ചെറിയ ചൂടുള്ള വെളിച്ചെണ്ണ ഒന്നോ രണ്ടോ തുള്ളി ചെവിലേക്ക് ഒഴിയ്ക്കാം. ഇത് ഒഴിച്ച് രണ്ട് മിനിറ്റ് കിടന്ന് പിന്നീട് ആ ഭാഗം താഴേക്ക് ആകും വിധത്തിൽ കിടക്കുക. ഒരു തുണിയോ തോർത്തോ വച്ച് കിടക്കാന്നത് എണ്ണ കിടക്കയിലെ പറ്റാതെയിരിക്കാൻ സഹായിക്കും. ഇങ്ങനെ ചെയ്താൽ ചെവിക്കായം തനിയെ പൊക്കോളും.

അതേസമയം ഇതിനായി ചില ഡ്രോപ്‌സുകൾ ഇപ്പോൾ ലഭ്യമാണ്. ഇത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിയ്ക്കുക. മിനറൽ ഓയിൽ, ഹൈഡ്രജൻ പെറോക്‌സൈഡ്, ഗ്ലിസറിൻ എന്നിവയും ഒന്നോ രണ്ടോ തുള്ളി വീതം ഉപയോഗിയ്ക്കാം. ഡോക്ടറുടെ അടുത്തുപോയാൽ സിറിഞ്ചിംഗ്, സ്‌കൂപ്പിംഗ് തുടങ്ങിയ വഴികളും മുന്നിലുണ്ട്.

വാക്‌സിലെ നിറവ്യത്യാസം

വാക്‌സിൽ ബ്ലഡ്, പച്ച, മഞ്ഞ പോലുള്ള നിറവും ദുർഗന്ധവും ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഇത് അണുബാധ കാരണം ഉണ്ടാവുന്നതാവാം. ഇതുപോലെ ഇടയ്ക്കിടെ അണുബാധ, ചെവിവേദന, ബാലൻസ് പ്രശ്‌നം എന്നിവയെല്ലാം ഉണ്ടെങ്കിൽ ഡോക്ടറെ കാണുന്നത് ഉചിതമാണ്. ചിലർ ചെവിയിൽ ഉപ്പുവെള്ളം ഒഴിയ്ക്കാറുണ്ട്. ഇത് ആരോ​ഗ്യത്തിന് നല്ലതല്ല.

 

Latest News