Beauty Tips: കഴുത്ത് എന്താ കറുത്തിരിക്കുന്നത്…? ഇതാ നിങ്ങളുടെ വീട്ടിലുണ്ട് പ്രതിവിധി

How To Remove Darkness In Neck: അമിതവണ്ണം മൂലവും ഹോർമോൺ വ്യതിയാനം മൂലവും, പിസിഒഡി ഉള്ളവരിലും, സ്ഥിരമായി മരുന്ന് കഴിക്കുന്നവരിലും, ഇൻസുലിൻ ഉപയോഗിക്കുന്നവരിലും ഒക്കെയാണ് കൂടുതലായും കഴുത്തിന് ചുറ്റും കറുപ്പ് നിറം കാണപ്പെടുന്നത്. എന്നാൽ ഇതിനുള്ള പ്രതിവിധി നമ്മുടെ വീട്ടിൽ തന്നെയുണ്ട്.

Beauty Tips: കഴുത്ത് എന്താ കറുത്തിരിക്കുന്നത്...? ഇതാ നിങ്ങളുടെ വീട്ടിലുണ്ട് പ്രതിവിധി

Represental Image (Credits: Freepik)

Published: 

10 Nov 2024 22:45 PM

എത്ര വെളുത്തിട്ട് ആണെങ്കിലും കഴുത്തു മാത്രം കറുത്തിരിക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. കഴുത്തിലെ കറുപ്പ് മറച്ചുവയ്ക്കാൻ പലപ്പോഴും പാടുപെടാറുണ്ട്. അതിനായി വിലകൂടിയ ക്രീമുകൾ വരെ വാങ്ങി പരീക്ഷിക്കുന്നവരുണ്ട്. എന്നിട്ടും കഴുത്തിലെ കറുപ്പിനു യാതൊരു മാറ്റവുമില്ല. അമിതവണ്ണം മൂലവും ഹോർമോൺ വ്യതിയാനം മൂലവും, പിസിഒഡി ഉള്ളവരിലും, സ്ഥിരമായി മരുന്ന് കഴിക്കുന്നവരിലും, ഇൻസുലിൻ ഉപയോഗിക്കുന്നവരിലും ഒക്കെയാണ് കൂടുതലായും കഴുത്തിന് ചുറ്റും കറുപ്പ് നിറം കാണപ്പെടുന്നത്. എന്നാൽ ഇതിനുള്ള പ്രതിവിധി നമ്മുടെ വീട്ടിൽ തന്നെയുണ്ട്.

കടലമാവും മഞ്ഞൾപൊടിയും

ശരീരത്തിന് നിറം കൂട്ടാൻ ഏറ്റവും നല്ലതാണ് കടലമാവും മഞ്ഞൾപൊടിയും. ഇതിനായി വേണ്ടത് മഞ്ഞപ്പൊടി, കടലമാവ്, റോസ് വാട്ടർ, നാരങ്ങ നീര് എന്നിവയാണ്. രണ്ട് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ളുമഞ്ഞൾ പൊടിയും അര ടീ സ്​പൂൺ ചെറുനാരങ്ങാ നീരും അൽപം റോസ് വാട്ടറും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം കഴുത്തിൽ പുരട്ടി 15 മിനിറ്റ്‌ വയ്ക്കുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ടുതവണ ചെയ്താൽ നല്ല മാറ്റമുണ്ടാകുന്നു.

പാലും തക്കാളിയും

ചർമത്തിന് ബ്ലീച്ചിങ് ഇഫക്ട് നൽകുന്ന ഒന്നാണ് പാൽ. കൂടാതെ ചർമ്മത്തിന് സ്വാഭാവിക ഈർപ്പം നൽകുകയും, മൃദുത്വവും തിളക്കവും നൽകുകയും ചെയ്യുന്നു. പാലിന് മാത്രമല്ല തക്കാളിക്കും ബ്ലീച്ചിങ് ഇഫക്ടുണ്ട്. ഇത് ചർമത്തിന് നിറവും തിളക്കവും നൽകും. ചർമത്തിലെ ചുളിവുകൾ നീക്കാനും ടാൻ നീക്കാനുമെല്ലാം ഏറെ ഫലപ്രദമായ ഒന്നാണ് തക്കാളി. ഇതിനായി തക്കാളി നീരും പാലും തമ്മിൽ യോജിപ്പിച്ച്. ആവശ്യമെങ്കിൽ കൂടുതൽ ഗുണത്തിനായി അൽപം ബേക്കിങ് സോഡയും ചേർക്കാം. വേണമെങ്കിൽ സ്ക്രബ് ചെയ്യാൻ ഇത്തിരി പഞ്ചസാരയും ഇടാവുന്നതാണ്. 20 മിനിറ്റ് നേരം വയ്ച്ച ശേഷം കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്ത് നോക്കൂ.

ഉരുളക്കിഴങ്ങ് നീര്

ചർമത്തിനു നിറവും തിളക്കവും നൽകാൻ ഏറ്റവും നല്ല മാർ​ഗങ്ങളിൽ ഒന്നാണ് ഉരുളക്കിഴങ്ങിൻ്റെ നീര്. ഇതിനായി ചെറിയ ഉരുളക്കിഴങ്ങ് എടുത്തു തൊലി കളഞ്ഞ ശേഷം ജ്യൂസ് ആക്കുക. ഈ ഉരുളക്കിഴങ്ങിൻറെ ജ്യൂസ് കഴുത്തിൽ തേച്ചുപിടിപ്പിക്കുക. വേണമെങ്കിൽ ഇതിനൊപ്പം തക്കാളിനീരും ഉപയോഗിക്കാവുന്നതാണ്. ശേഷം ഉണങ്ങു​മ്പോൾ ഇളംചൂടുവെള്ളത്തിൽ കഴുകി കളയാം.

ഇതൊന്നും കൂടാതെ കദളിപഴം അരച്ച് തേനിൽ ചാലിച്ച് കഴുത്തിൽ പുരട്ടുന്നതും മാറ്റം വരുത്തും. അഞ്ച് മിനിറ്റ് കഴിഞ്ഞ് അഴുകി കളയാം. ആഴ്ചയിൽ നാല് ദിവസം ഇങ്ങനെ ചെയ്യുന്നത് നല്ല ഗുണം ലഭിക്കുന്നു. റവയും അരിപ്പൊടിയും തൈരിൽ ചേർത്ത മിശ്രിതം ഉണ്ടാക്കി സ്‌ക്രബ് ആയി ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. കൂടാതെ, പഴുത്ത പപ്പായയിൽ തൈര് ചേർത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതും കറുപ്പ് ഇല്ലാതാക്കാൻ മറ്റൊരു മാർ​ഗമാണ്.

2024ലെ സെക്സിയസ്റ്റ് മാൻ ആയി ജോൺ ക്രാസിൻസ്കി
എലി ശല്യം രൂക്ഷമാണോ ? ഇതൊന്ന് പരീക്ഷിക്കൂ
കയ്പ്പെന്ന് കരുതി മാറ്റി നിർത്തേണ്ട...പാവയ്ക്ക സൂപ്പറാ
പ്രതിരോധ ശേഷി കുറവാണോ, ലെമൺടീ ശീലമാക്കൂ