5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Premature Greying Of Hair: പ്രായമാകുന്നതിന് മുമ്പേ മുടി നരച്ച് തുടങ്ങിയോ? ഈ ഭക്ഷണങ്ങൾ പതിവാക്കൂ

Reduce Premature Greying Of Hair: തിരക്കുപിടിച്ച ജീവിതമോ മറ്റ് ജീവതശൈലികളോ ആകാം ഇതിന് കാരണം. നരച്ച ഒന്നോ രണ്ടോ മുടി കണ്ടാൽ കുഴപ്പമില്ല. തല മുഴുവൻ നരയ്ക്കുന്ന സ്ഥിതി വന്നാൽ അത് ശ്രദ്ധിക്കണം. മുടിയുടെ അകാല നരയ്ക്ക് കാരണമാകുന്നത് പ്രധാനമായും മൂന്ന് കാരണങ്ങളാലാണ്. ആദ്യത്തേത് അവശ്യ മൈക്രോ ന്യൂട്രിയൻ്റുകളുടെ കുറവാണ്. അമിതമായ സൂര്യപ്രകാശവും സമ്മർദ്ദവും അകാല നരയ്ക്ക് കാരണമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. എന്നാൽ ഈ അകാല നല ഇല്ലാതാക്കാൻ ചില മാർ​ഗങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

Premature Greying Of Hair: പ്രായമാകുന്നതിന് മുമ്പേ മുടി നരച്ച് തുടങ്ങിയോ? ഈ ഭക്ഷണങ്ങൾ പതിവാക്കൂ
പ്രതീകാത്മക ചിത്രം. Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 05 Jan 2025 07:43 AM

പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ന് പലരുടെയും മുടി പ്രായമാകുന്നതിന് മുമ്പ് തന്നെ നരയ്ക്കുന്നത് നാം കാണാറുണ്ട്. തിരക്കുപിടിച്ച ജീവിതമോ മറ്റ് ജീവതശൈലികളോ ആകാം ഇതിന് കാരണം. നരച്ച ഒന്നോ രണ്ടോ മുടി കണ്ടാൽ കുഴപ്പമില്ല. തല മുഴുവൻ നരയ്ക്കുന്ന സ്ഥിതി വന്നാൽ അത് ശ്രദ്ധിക്കണം. പല കാരണങ്ങളാണ് ഇതിന് പിന്നിലെങ്കിലും ഏറ്റവും സാധാരണമായത് നമ്മുടെ ദൈനംദിന ഭക്ഷണക്രമമാണ്.

മുടിയുടെ അകാല നരയ്ക്ക് കാരണമാകുന്നത് പ്രധാനമായും മൂന്ന് കാരണങ്ങളാലാണ്. ആദ്യത്തേത് അവശ്യ മൈക്രോ ന്യൂട്രിയൻ്റുകളുടെ കുറവാണ്. ആരോഗ്യമുള്ള മുടിക്ക്, എല്ലാ വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സന്തുലിതാവസ്ഥ ഉപയോഗിച്ച് ഒരാൾ അവരുടെ ഭക്ഷണത്തെ സമ്പുഷ്ടമാക്കണം. അമിതമായ സൂര്യപ്രകാശവും സമ്മർദ്ദവും അകാല നരയ്ക്ക് കാരണമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. എന്നാൽ ഈ അകാല നല ഇല്ലാതാക്കാൻ ചില മാർ​ഗങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

നെല്ലിക്ക

നമ്മുടെ ആരോഗ്യത്തിന് നെല്ലിക്ക നൽകുന്ന അവിശ്വസനീയമായ നേട്ടങ്ങളെക്കുറിച്ച് നമുക്ക് അറിയാവുന്നതാണ്. ആരോ​ഗ്യത്തിന് മാത്രമല്ല മുടിയെ സംരക്ഷിക്കാനും നെല്ലിക്ക വളരെ നല്ലതാണ്. വൈറ്റമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ രോമകൂപങ്ങളുടെ സ്വാഭാവിക പിഗ്മെൻ്റേഷൻ സംരക്ഷിക്കാൻ നെല്ലിക്ക സഹായിക്കുകയും അങ്ങനെ നരച്ച മുടി വരാൻ കാലതാമസം വരുത്തുകയും ചെയ്യുന്നു. രാവിലെ 15 മില്ലി നെല്ലിക്ക ജ്യൂസ് കഴിക്കുന്നതിലൂടെ അകാല നരയെ തടയാൻ കഴിയും.

കരിഞ്ചീരകം

കലോഞ്ചി വിത്തുകൾ എന്നും അറിയപ്പെടുന്ന ഈ ചെറിയ കറുത്ത വിത്തുകൾ മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. കരിഞ്ചീരകം തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, നരച്ച മുടി ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയുന്നു. കരിഞ്ചീരകം ഉപയോ​ഗിച്ച് മാസ്ക് തയ്യാറാക്കി ആഴ്ചയിൽ രണ്ടുതവണ തലയിൽ പുരട്ടിയാൽ ഇതിന് പരിഹാരമാണ്.

കറിവേപ്പില

കറിവേപ്പില സാധാരണയായി വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കുന്നതിനാണ് നാം ഉപയോ​ഗിക്കുന്നത്. എന്നാൽ മുടിയുടെ അകാല നര കുറയ്ക്കാനും ഇവയ്ക്ക് കഴിയും. രോമകൂപങ്ങളിൽ മെലാനിൻ ഉത്പാദനം പുനഃസ്ഥാപിക്കാൻ കറിവേപ്പില സഹായിക്കുന്നു. ഇത് നരയെ മന്ദ​ഗതിയിലാക്കുന്നു. അതിനാൽ, ഈ ഇലകൾ നിങ്ങളുടെ ഭക്ഷണത്തിൽ കഴിയുന്നത്ര ഉൾപ്പെടുത്തുക. ദിവസവും 3-4 കറിവേപ്പില വെറും വയറ്റിൽ കഴിക്കുന്നതും വളരെ നല്ലതാണ്.

വീറ്റ് ഗ്രാസ്

മുടിയുടെ അകാല നര തടയാൻ വീറ്റ് ഗ്രാസ് കഴിക്കാവുന്നതാണ്. രോമകൂപങ്ങളെ ഉത്തേജിപ്പിക്കാൻ വീറ്റ് ഗ്രാസ് സഹായിക്കുമെന്നും അതുവഴി മുടിയുടെ വളർച്ചയും മറ്റ് പ്രശ്നങ്ങളും ഇല്ലാതാകുകയും ചെയ്യുന്നു. കൂടാതെ, വിഷവസ്തുക്കളെ നീക്കം ചെയ്യാനും വീറ്റ് ഗ്രാസ് സഹായിക്കും. വീറ്റ് നിങ്ങളുടെ ഏതെങ്കിലും ഭക്ഷണത്തിൽ ഇത് 1 ടീസ്പൂൺ ചേർക്കുക അല്ലെങ്കിൽ വെള്ളത്തിൽ കലർത്തി രാവിലെ വെറുവയറ്റിൽ കഴിക്കുക.

കറുത്ത എള്ള്

നിങ്ങളുടെ മുടിക്ക് മറ്റൊരു സൂപ്പർഫുഡാണ് കറുത്ത എള്ള്. ഈ വിത്തുകൾ നിങ്ങളുടെ മുടിയെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുകയും തലയോട്ടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇവ കഴിക്കുന്നതിലൂടെ മുടിയുടെ അകാല നരയെ ഒരു പരിധി വരെ തടയാം. ഏതെങ്കിലും ഭക്ഷണത്തിൽ 1 ടീസ്പൂൺ കറുത്ത എള്ള് ചേർക്കാനോ അതിൻ്റെ എണ്ണ തലയോട്ടിയിൽ പുരട്ടുന്നതോ വളരെ നല്ലതാണ്.